Malayalam Breaking News
വലിയ സസ്പെന്സുകളുമായി കെജിഫ് രണ്ടാം ഭാഗം ഉടൻ തുടങ്ങും .
വലിയ സസ്പെന്സുകളുമായി കെജിഫ് രണ്ടാം ഭാഗം ഉടൻ തുടങ്ങും .
By
‘കെജിഎഫി’ന്റെ രണ്ടാം ഭാഗം ഏപ്രില്‍ ചിത്രീകരണം ആരംഭിക്കും. ഇന്ത്യന്‍ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച കോലാറിലെ സ്വര്‍ണഖനിയുടെ കഥപറയുന്ന കന്നഡ ചിത്രമായിരുന്നു യുവതാരം യഷ് നായകനായ കെജിഎഫ് ചാപ്റ്റര്‍ 1.
ചാപ്റ്റര്‍ 2ല്‍ നായകനായി യഷ് എത്തുമ്ബോള്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലന്‍ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത ഒന്നാം ഭാഗം, കന്നഡ സിനിമാ വ്യവസായത്തില്‍ ഏറ്റവുമധികം പണം വാരിയ ചിത്രമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്ബോള്‍ ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ഏപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലേക്ക് കൂടുതല്‍ ബോളിവുഡ് താരങ്ങളെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമങ്ങളിലാണ് നിര്‍മ്മാതാക്കള്‍ എന്നാണ് റിപ്പോര്‍ട്ട്.
2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയ കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയായിരുന്നു .ആദ്യമായി ഒരു കന്നഡ ചിത്രം അഞ്ചു ഭാഷകളില്‍ ഇന്ത്യയില്‍ ഉടനീളം പ്രദര്‍ശനത്തിനെത്തിയതും ആദ്യമായിരുന്നു.കര്‍ണാടകയില്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ 14 കോടി രൂപയായിരുന്നു. രണ്ടാഴ്ച കൊണ്ടു തന്നെ കെജിഎഫ് 100 കോടി ക്ലബ്ബിലും എത്തി.
ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഫ് .ആദ്യ ചിത്രം ബോക്സ് ഓഫീസിൽ ഇളക്കി മരിച്ച ബാഹുബലി ആയിരുന്നു .
KGF second chapter soon
