Connect with us

ആക്ഷനും കട്ടും പറഞ്ഞ പൃത്ഥ്വിരാജ് ഇനി ഷാജോണിന്റെ നായകന്‍. ബ്രദേഴ്‌സ് ഡേ ചിത്രീകരണം ആരംഭിക്കുന്നു……

Malayalam Breaking News

ആക്ഷനും കട്ടും പറഞ്ഞ പൃത്ഥ്വിരാജ് ഇനി ഷാജോണിന്റെ നായകന്‍. ബ്രദേഴ്‌സ് ഡേ ചിത്രീകരണം ആരംഭിക്കുന്നു……

ആക്ഷനും കട്ടും പറഞ്ഞ പൃത്ഥ്വിരാജ് ഇനി ഷാജോണിന്റെ നായകന്‍. ബ്രദേഴ്‌സ് ഡേ ചിത്രീകരണം ആരംഭിക്കുന്നു……

നടന്മാരായി വന്ന്ഞ്ഞ സംവിധാനത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങള്‍ ഏറെയുണ്ട്. മധു, വേണുനാഗവള്ളി, പ്രതാപ് പോത്തന്‍, ശ്രീനിവാസന്‍, മധുപാല്‍ എന്നിങ്ങനെ തുടങ്ങി വിനീത് ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ഭരതന്‍, സലിംകുമാര്‍, വിനീത് കുമാര്‍ എന്നിങ്ങനെ ആ നിര നീളും. ഒടുവിലെത്തിയ നാദിര്‍ഷായ്ക്കും രമേഷ് പിഷാരടിക്കും ഹരിശ്രീ അശോകനും പൃഥ്വിരാജിനുംശേഷം മലയാളസിനിമാലോകത്തുനിന്ന് ഒരു താരംകൂടി സംവിധായകന്റെ തൊപ്പിയണിയുന്നു, മറ്റാരുമല്ല കലാഭവന്‍ ഷാജോണ്‍ തന്നെ.

ബ്രദേഴ്‌സ് ഡേ എന്ന് പേരിട്ട ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പക്കാ കച്ചവട സിനിമയാണിതെന്ന് ഷാജോണ്‍ തന്നെ പറയുന്നു. കൊച്ചിയിലാണ് ഷൂട്ടിങ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് നിര്‍മാതാക്കള്‍. 15 കോടിയാണ് ബഡ്ജറ്റ്. രണ്ടുവര്‍ഷംമുമ്പു തന്നെ ബ്രദേഴ്‌സ് ഡേയുടെ തിരക്കഥയുമായി ഷാജോണ്‍ പൃഥ്വിയെ സമീപിച്ചിരുന്നു. തിരക്കഥയും കഥപറച്ചിലും ഇഷ്ടമായതോടെ പൃഥ്വിതന്നെയാണ് ഷാജോണിനോട് സംവിധാനം ചെയ്യാന്‍ ആവശ്യപ്പെട്ടത്.


20 വര്‍ഷമായി ഷാജോണ്‍ വെള്ളിത്തിരയിലെത്തിയിട്ട്്. മൈഡിയര്‍ കരടി എന്ന ചിത്രത്തില്‍ ‘കരടി’യായിട്ടായിരുന്നു സിനിമാപ്രവേശം. നായകന്‍ കലാഭവന്‍ മണിക്കൊപ്പം കരടിവേഷം കെട്ടിയാണ് ഈ കലാഭവന്‍കാരനും സിനിമയിലെത്തിയത്. ഈ പറക്കുംതളികയില്‍ ട്രാഫിക് പൊലീസുയകാരനായും ബാംബൂബോയ്‌സിതല്‍ എസ് ഐ ആയും ചെറുവേഷങ്ങളില്‍ വീണ്ടുമെത്തി.. മൈ ബോസ്, റിങ് മാസ്റ്റര്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒപ്പം, രാമലീല, ഒരു പഴയ ബോംബ്് കഥ എന്നിങ്ങനെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായും ഷാജോണ്‍ തിളങ്ങി. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലും പ്രധാനവേഷത്തില്‍ ഷാജോണ്‍ ഉണ്ട്.


ഫുള്‍ ബൗണ്ട് സ്‌ക്രിപ്റ്റുമായി, സ്വന്തം തിരക്കഥയുടെ സംവിധായകന്‍ ആരാവണം എന്ന് ശങ്കിച്ച് നിന്ന കലാഭവന്‍ ഷാജോണിനോട് പൃഥ്വിരാജിന് പറയാന്‍ ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു. ‘ചേട്ടന്‍ ഡയറക്റ്റ് ചെയ്താല്‍ ഞാന്‍ ഇതിനു ഡേറ്റ് തരാം’. വര്‍ഷങ്ങള്‍ കുറച്ചായി പൃഥ്വി ആ ഉറപ്പു നല്‍കിയിട്ട്. എന്നാല്‍ ഇന്ന് ആ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം ‘ബ്രദേഴ്‌സ് ഡേ’യുടെ പൂജ കൊച്ചിയില്‍ നടന്നു.

സംവിധായകന്‍ ആവാന്‍ പോകുന്ന ഷാജോണിനോട് പൃഥ്വി ആക്ഷനും, കട്ടും പറഞ്ഞ ലൂസിഫര്‍ ഈ മാസം തന്നെ തിയേറ്ററുകളില്‍ എത്തുന്നുമെന്നത് തീര്‍ത്തും യാദൃശ്ചികം. മാര്‍ച്ച് 28നാണ് ലൂസിഫര്‍ റിലീസ്. ഏപ്രില്‍ ഒന്നിന് പൃഥ്വി ‘ബ്രദേഴ്‌സ് ഡേ’യുടെ സെറ്റില്‍ എത്തും. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പു, ഒരു മുഴുവന്‍ സ്‌ക്രിപ്റ്റ് ഷാജോണ്‍ ചേട്ടന്‍ തന്നെ വായിച്ചു കേള്‍പ്പിച്ചു. എന്നോട് അതില്‍ അഭിനയിക്കണമെന്ന് പറഞ്ഞു, പിന്നെ ഇത് സംവിധാനം ചെയ്യാന്‍ പറ്റിയ ആള്‍ ആരെന്നും ചോദിച്ചു. എഴുതിയിരിക്കുന്ന രീതി വച്ചും, അദ്ദേഹം അത് വിവരിച്ചതു നോക്കിയാലും, സ്‌ക്രിപ്റ്റ് സംവിധാനം ചെയ്യാന്‍ ഒരേ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ, അത് അദ്ദേഹം തന്നെയാണെന്നും ബ്രദേഴ്‌സ് ഡേ ഫേസ്ബുക്കില്‍ പ്രഖ്യാപിക്കുന്ന വേളയില്‍ പൃഥ്വി കുറിച്ചു.

‘എന്റെ സ്‌ക്രിപ്റ്റ് മറ്റാരെയെങ്കിലും കൊണ്ട് സംവിധാനം ചെയ്യിപ്പിക്കുകയായിരുന്നു എന്റെ ഐഡിയ. എന്നാലത് വായിച്ച ശേഷം, ‘ചേട്ടന്‍ തന്നെ ചെയ്താല്‍ മതിയെന്ന്’ രാജു. അത്യാവശ്യം സിനിമകളുണ്ട്. ഡയറക്റ്റ് ചെയ്യാന്‍ പോയാല്‍ കുഴപ്പമാകുമോയെന്ന് ഞാന്‍ സംശയിച്ചു. ‘ചേട്ടന്‍ ഡയറക്റ്റ് ചെയ്താല്‍ ഞാന്‍ ഇതിനു ഡേറ്റ് തരാം’ എന്ന് പൃഥ്വി. ഒരുപാട് കഥകള്‍ കേട്ട്, സെലക്ട് ചെയ്യുന്നൊരാള്‍ അങ്ങനെ പറഞ്ഞു കേട്ടപ്പോള്‍ എനിക്കാത്മവിശ്വാസം തോന്നി,’ എന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാജോണും വ്യക്തമാക്ക.

New malayalam movie ‘Brothers Day’ Directed by Kalabhavan Shajon.

More in Malayalam Breaking News

Trending

Recent

To Top