റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്ളോട്ട് ഇക്കുറിയും ഇല്ല. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവുമുള്‍പ്പെടെയുള്ള നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ളോട്ടാണ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്
റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ഫ്ളോട്ട് ഇക്കുറിയും ഇല്ല. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവുമുള്‍പ്പെടെയുള്ള നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ളോട്ടാണ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്
കേരളത്തിന്റെ ഫ്ളോട്ട് ഇക്കുറിയും ഇല്ല…
റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് പതിവ് പോലെ കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ താത്പര്യത്തിലുള്ള സമിതിയുടേതാണ് തീരുമാനം. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശവുമുള്‍പ്പെടെയുള്ള നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ളോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കരുതെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. വൈക്കം സത്യഗ്രഹവും ക്ഷേത്ര പ്രവേശനവും പശ്ചാത്തലമാക്കിയുള്ള ഫ്ളോട്ട് ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടു.
ഫ്ലോട്ടിന് കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വിദഗ്ദ സമിതി യാതൊരു പോരായ്മയും കണ്ടെത്തിയിട്ടില്ല എന്നത് പകല്‍ പോലെ വ്യക്മാണെന്നിരിക്കെയാണ് ഒഴിവാക്കല്‍ നടപടി. സമിതിക്കുമുമ്പില്‍ കേരളം വെച്ച നിര്‍ദേശങ്ങളില്‍നിന്ന്, ഗാന്ധിജിയും ശ്രീനാരായണഗുരുവും കാണുന്ന ദൃശ്യം ഏറെ ആകര്‍ഷണീയമായിതോന്നിയതിനാല്‍ സമിതിയിലെ കലാകാരന്മാര് അതില്‍ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.
ബംഗാളി കലാകാരന് ബാബ ചക്രവര്‍ത്തി ഇതനുസരിച്ച് ഫ്ളോട്ട് നിര്‍മിച്ചു. ഫ്ളോട്ടിന്റെ ത്രിമാനദൃശ്യങ്ങളും ചലനവും സംഗീതത്തോടെ ദൃശ്യവത്കരിച്ചത് കണ്ട ശേഷം സമിതി ചെറിയ ചിലമാറ്റങ്ങള്‍ നിര്‍ദേശിച്ചു.
വിദഗ്ദ സമിതി യാതൊരു പോരായ്മയും കണ്ടെത്തിയിട്ടില്ല എന്നതുകൊണ്ട് അവസാന ഘട്ടത്തില്‍ ഫ്ളോട്ട് ഒഴിവാക്കാന്‍ തക്ക കാരണങ്ങള്‍ ഇല്ലെന്ന് കേരള സര്‍ക്കാര്‍ പറയുന്നു. സര്‍ക്കാറിന്റെ നവോത്ഥാന പ്രചാരണങ്ങള്‍ക്കിടെ ഫ്ളോട്ട് ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളെന്ന് സംശയിക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ആരോപണം ഉന്നയിച്ചു കഴിഞ്ഞു.
പരിഗണനയിലുണ്ടായിരുന്ന 19 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉണ്ടായിരുന്നു. തുടര്‍ന്ന്, നാലുഘട്ടങ്ങളിലായുള്ള പരിശോധനയ്ക്കൊടുവില്‍ 14 സംസ്ഥാനങ്ങളാണ് പരേഡിന്റെ ഭാഗമാവുക. ചുരുക്ക പട്ടികയില്‍ ഇടം നേടിയ സംസ്ഥാനങ്ങളെ ഹാജരാകാന്‍ വിളിച്ചപ്പോള്‍ കേരളത്തെ ഒഴിവാക്കിയപ്പോഴാണ് പുറത്താക്കല്‍ വിവരം അറിയുന്നത്. 2014ല്‍ ഹൗസ് ബോട്ടിലൂടെ മികച്ച ദൃശ്യാവിഷ്കാരത്തിനുള്ള സ്വര്‍ണമെഡല്‍ കേരളം നേടിയിരുന്നു. 2015ലും 2016ലും തിരഞ്ഞെടുക്കപ്പെട്ടില്ല. 2017ല്‍ അഞ്ചാംസ്ഥാനത്തുമെത്തിയിരുന്നു. വനിതാ മതിലടക്കം ഉയര്‍ത്തി സിപിഎം ബിജെപിയെ വെല്ലുവിളിക്കുന്ന സന്ദര്‍ഭത്തില്‍, സിപിഎം ഉയര്‍ത്തുന്ന നവോത്ഥാന മുദ്രാവാക്യം റിപ്പബ്ലിക് ദിന പരേഡില്‍ തലസ്ഥാനത്ത് ഉയരുന്നതിനോട് രാഷ്ട്രീയ എതിര്‍പ്പുകളുണ്ടായിരുന്നു.
എഴുതിയതു കാർട്ടൂണിസ്റ്റ് സുധീർനാഥ്
