മലയാളത്തിലേക്ക് തിരിച്ചു വന്നോ ? എന്താണ് കേരള സ്ട്രീറ്റ് ? ദുൽഖർ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസം മുതലാണ് ദുൽഖർ സൽമാന്റെ മലയാളത്തിലേക്കുള്ള മടങ്ങി വരവിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചത്. അതിനിടയിൽ ദുൽഖറിന്റെതായി കേരള സ്ട്രീറ്റ് എന്ന പേരിൽ ഒരു സ്റ്റയിലിഷ് വീഡിയോകൂടി പുറത്തു വന്നു .
അത് ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള താണെന്ന രീതിയിൽ ചർച്ച നടന്നു പിന്നീട് അത് ദുൽഖർ അഭിനയിക്കുന്ന വിഷ്ണു-ബിബിൻ ടീമിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയുടെ പേരും അതിന്റെ ടീസർ വീഡിയോ ആണെന്നുവരെ വാർത്തകൾ വന്നു.
എന്നാൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആ വാർത്ത നിഷേധിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ഞങ്ങളുടെ അടുത്ത ചിത്രം ദുൽഖറിന് ഒപ്പം തന്നെയാണെന്നും. ചിത്രത്തിന്റെ പേര് ഇത് അല്ലെന്നു മാണ് അദ്ദേഹം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ദിവസം ദുൽഖർ റാംചരണിന് ഒപ്പം മഹാനടിയുടെ വൻ വിജയത്തിന് ശേഷം അഭിനയിക്കുവാൻ പോകുന്നു എന്നതരത്തിൽ വന്ന വാർത്തയും ദുൽഖർ തന്നെ നിഷേധിച്ചു രംഗത്ത് എത്തിയിരുന്നു.
ടൈംസ് ഓഫ് ഇന്ത്യയോടാണ് ദുൽഖർ രാംചരണിന് ഒപ്പം തൽക്കാലം അഭിനയിക്കുന്നില്ലെന്ന കാര്യം വ്യക്തമാക്കിയത്. കേരള സ്ട്രീറ്റ് എന്ന വീഡിയോ ദുൽഖർ കൂടി ഷെയർ ചെയ്തതാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന്റെ പേരാണെന്ന് തെറ്റിധരിക്കുവാൻ ഇടവരുത്തിയത്.
ഒടുവിൽ കേരള സ്ട്രീറ്റിന്റെ സസ്പെൻസ് പുറത്തായി. മലയാള മനോരമയുടെ പുതിയ കേരളം പുതിയ വായന ക്യാപ്യയിന്റെഭാഗമായി തയ്യാറാക്കിയതാണ് വീഡിയോ .മാർട്ടിൻ പ്രക്കാട്ട് -ജോമോൻ ടി ജോൺ -ഗോപി സുന്ദർ തുടങ്ങിയവരാണ് കേരളസ്ട്രീറ്റ് വിഡിയോയുടെ പിന്നണിയിൽപ്രവർത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുതലാണ് ദുൽഖർ സൽമാന്റെ മലയാളത്തിലേക്കുള്ള മടങ്ങി വരവ് ചിത്രത്തിന്റെ പ്രേമോഷൻ വീഡിയോ ആണെന്നതരത്തിൽ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ആരംഭിച്ചത്.
കേരള സ്ട്രീറ്റ് എന്ന വീഡിയോ ദുൽഖർ കൂടി ഷെയർ ചെയ്തതാണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന്റെ പേരാണെന്ന് തെറ്റിധരിക്കുവാൻ ഇടവരുത്തിയത്. ആ തെറ്റിധാരണ ദുൽഖർ തന്നെ തിരിത്തിയിരിക്കുകയാണ് ഇപ്പോൾ !!
