Malayalam Breaking News
യതീഷ് ചന്ദ്രയുടെ തിരക്കഥയിൽ സിനിമയൊരുങ്ങുന്നു !!!
യതീഷ് ചന്ദ്രയുടെ തിരക്കഥയിൽ സിനിമയൊരുങ്ങുന്നു !!!
യതീഷ് ചന്ദ്രയുടെ തിരക്കഥയിൽ സിനിമ നിർമ്മിക്കാനൊരുങ്ങി കേരള പോലീസ്. ‘നല്ലമ്മ’ എന്നു പേരിട്ട സിനിമയുടെ കഥയും തിരക്കഥയുമെഴുതിയത് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്രയാണ്.
തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മമാരെപ്പറ്റിയാണ് കഥ.
കൊടുങ്ങല്ലൂര്‍ തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാന്റോ തട്ടിലാണ് സംവിധായകന്. നല്ലമ്മയുടെ മകനായി വേഷമിടുന്നതും ഇദ്ദേഹംതന്നെ. തൃശ്ശൂര്‍ ആകാശവാണിയില്‍നിന്ന് അനൗണ്‍സറായി വിരമിച്ച നടിയും ഡബ്ബിങ് കലാകാരിയുമായ എം. തങ്കമണിയാണ് നല്ലമ്മയായി അഭിനയിക്കുന്നത്.
ആറ് മക്കളുണ്ടായിട്ടും ആരും നോക്കാനില്ലാതിരുന്ന പുത്തൂരിലെ എഴുപത്തഞ്ചുകാരിയെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായകന് പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ട അമ്മയെ പോലീസ് മകനൊപ്പം തിരിച്ചയയ്ക്കുന്നതാണ് കഥ.
kerala police new short filim
