Malayalam Breaking News
ക്ഷമ പറഞ്ഞാല്‍ ഒരിക്കല്‍ നഷ്ടപ്പെട്ട് പോയ ജീവിത പങ്കാളിലെ തിരിച്ചു കിട്ടില്ല,വ്യാജ ലോട്ടറി പ്രലോഭനങ്ങളിൽ വീണാൽ ഇങ്ങനെയിരിക്കും ; കേരള പോലീസിന്റെ അവബോധ ക്യാമ്പയിനിൽ താരമായി തളത്തിൽ ദിനേശനും കിട്ടുണ്ണിയും !!!
ക്ഷമ പറഞ്ഞാല്‍ ഒരിക്കല്‍ നഷ്ടപ്പെട്ട് പോയ ജീവിത പങ്കാളിലെ തിരിച്ചു കിട്ടില്ല,വ്യാജ ലോട്ടറി പ്രലോഭനങ്ങളിൽ വീണാൽ ഇങ്ങനെയിരിക്കും ; കേരള പോലീസിന്റെ അവബോധ ക്യാമ്പയിനിൽ താരമായി തളത്തിൽ ദിനേശനും കിട്ടുണ്ണിയും !!!
വ്യത്യസ്തമായ അവബോധ ട്രാഫിക് അവബോധ ക്യാമ്പയിനുമായി കേരള പോലീസ്. ട്രാഫിക് അവബോധത്തിനും വ്യാജ ലോട്ടറിക്കുമെതിരായ ക്യാമ്പയ്നിന്റെ ഭാഗമായി സിനിമ ട്രോളുകൾ ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് കേരള പോലീസ്. രണ്ടു ഹിറ്റ് സിനിമകളുടെ ഹിറ്റ് രംഗങ്ങൾ ഉപയോഗിച്ചാണ് പോലീസിന്റെ പുതിയ ട്രോളുകൾ. എന്തായാലും പോലീസിന്റെ പുതിയ തന്ത്രം ഫലിച്ചിരിക്കുകയാണ്. ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ക്യാമ്ബെയ്നിന്റെ ഭാഗമായാണ് പുതിയ ട്രോളുകൾ കൊണ്ടുവന്നിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസനും, പാര്‍വതിയും അവതരിപ്പിച്ച പ്രധാന കഥാപാത്രങ്ങളാണ് തളത്തില്‍ ദിനേശനും ഭാര്യ ശോഭയും. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാനുള്ള സോഷ്യല്‍ മീഡിയ പ്രചരണത്തിലാണ് ഇരുവരും എത്തുന്നത്. ക്ഷമ പറഞ്ഞാല്‍ ഒരിക്കല്‍ നഷ്ടപ്പെട്ട് പോയ ജീവിത പങ്കാളിലെ തിരിച്ചു കിട്ടില്ല എന്നതാണ് ചിത്രത്തിന്റെ സന്ദേശം.
വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത കഥാപാത്രമാണ് തളത്തില്‍ ദിനേശന്. ശ്രീനിവാസന്റെ ശ്രദ്ധേയ കഥാപാത്രം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പ്രേക്ഷക മനസുകളില്‍നിന്നും ഇപ്പോഴും മായാതെ നില്‍ക്കുകയാണ്. ശ്രീനിവാസന് തന്നെ സംവിധാനം ചെയ്ത സിനിമ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നായിരുന്നു. നടനൊപ്പം പാര്‍വതി അവതരിപ്പിച്ച ശോഭയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.
പാര്‍വതിക്കൊപ്പം നില്ക്കുന്ന ശ്രീനിവാസന്റെ ഒരു ചിത്രം ഇപ്പോഴും എല്ലാവരിലും ചിരി നിറയ്ക്കുന്നതാണ്. ട്രോളുകളിലെല്ലാം നിറഞ്ഞുനില്‍ക്കാറുളള തളത്തില്‍ ദിനേശന് കേരള പോലീസിന്റെ ട്രാഫിക്ക് അവബോധ ക്യാമ്ബെയിനിലും താരമാവുകയാണ്. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാനുളള സോഷ്യല്‍ മീഡിയ പ്രചാരണത്തിലെ മുഖങ്ങളാണ് ദിനേശനും ശോഭയും. ക്ഷമ പറഞ്ഞാല്‍ നഷ്ടപ്പെട്ടു പോയ ജീവിത പങ്കാളിയെ തിരികെ ലഭിക്കില്ല എന്നതാണ് സന്ദേശം.
വാഹനം ഓടിക്കുമ്ബോള്‍ ശ്രദ്ധ പുലര്‍ത്താന്‍ വേണ്ടിയാണ് ട്രാഫിക്ക് അവബോധ ക്യാംപെയ്നുമായി പോലീസ് എത്തിയിരിക്കുന്നത്. കേരള പോലീസിന്റെ ട്വിറ്റര്‍ പേജിലാണ് ഈ പോസ്റ്റര്‍ വന്നിരിക്കുന്നത്.
തെറ്റായ മെസ്സേജുകളും കോളുകളും സ്വീകരിക്കാതിരിക്കാനാണ് അടുത്ത ട്രോൾ. കിലുക്കത്തിലെ കിട്ടുണ്ണിയെ ഓർക്കുമ്പോൾ പെട്ടന്ന് ഓര്മ വരുന്ന ഒരു രംഗം ലോട്ടറി അടിച്ചതായി പറ്റിക്കുന്ന രേവതിയുടെയും ഇന്നസെന്റിന്റെയും ആ സീൻ ആണ്. ഒരുപാട് പുകിലുകൾക്ക് കാരണമാകുന്ന ആ സീൻ ഒരിക്കലും മലയാളികളുടെ മനസിൽ നിന്ന് മാഞ്ഞു പോകില്ല.
വ്യാജ ഓൺലൈൻ ലോട്ടറി പ്രലോഭനങ്ങളിൽ വീഴുന്ന പ്രവണത കൂടിവരുകയാണ്. വൻതുകകൾ എളുപ്പം കിട്ടുമെന്ന പ്രതീക്ഷയിൽ നികുതി, അഡ്മിനിസ്ട്രേഷൻ, പ്രോസസ്സിംഗ് ചാർജ്ജ് തുടങ്ങിയ രീതിയിൽ ഓൺലൈൻ ലോട്ടറി ഫ്രോഡുകൾ ആവശ്യപ്പെടുന്ന തുകകൾ ചിലരെങ്കിലും അയച്ചുകൊടുക്കാറുണ്ട്.
kerala police cinema troll
