Malayalam Breaking News
മറ്റു മത്സരാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് വിളിച്ചിട്ടും തന്നെ ആരും വിളിക്കാത്തതില്‍ ടെന്‍ഷനടിച്ച് ഷിയാസ്, പേളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ശ്രീനിഷ്, ഹിമയെ ചാണമാക്കി സാബു, രഞ്ജിനിയും അനൂപും തമ്മില്‍ തല്ല്; പ്രളയക്കെടുതിയിലും സംഭവ വികാസങ്ങളുമായി ബിഗ് ബോസ്
മറ്റു മത്സരാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് വിളിച്ചിട്ടും തന്നെ ആരും വിളിക്കാത്തതില്‍ ടെന്‍ഷനടിച്ച് ഷിയാസ്, പേളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ശ്രീനിഷ്, ഹിമയെ ചാണമാക്കി സാബു, രഞ്ജിനിയും അനൂപും തമ്മില്‍ തല്ല്; പ്രളയക്കെടുതിയിലും സംഭവ വികാസങ്ങളുമായി ബിഗ് ബോസ്
മറ്റു മത്സരാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് വിളിച്ചിട്ടും തന്നെ ആരും വിളിക്കാത്തതില്‍ ടെന്‍ഷനടിച്ച് ഷിയാസ്, പേളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ശ്രീനിഷ്, ഹിമയെ ചാണമാക്കി സാബു, രഞ്ജിനിയും അനൂപും തമ്മില്‍ തല്ല്; പ്രളയക്കെടുതിയിലും സംഭവ വികാസങ്ങളുമായി ബിഗ് ബോസ്
കേരളം പ്രളയക്കെടുതിയില്‍ മുങ്ങുമ്പോഴും കേരളത്തിന്റെ ദുരന്തമുഖം കാണാതെ 11 മത്സരാര്‍ത്ഥികള്‍ ബിഗ്ബോസില്‍ 57ാം ദിനവും പിന്നിടുകയാണ്. സംഭവ വികാസമായ കാര്യങ്ങളാണ് ഓരോ ദിവസവും ബിഗ്ബോസില്‍ അരങ്ങേറുന്നത്. കേരളത്തിലെ പ്രളയം കണക്കിലെടുത്ത് ബിഗ് ബോസില്‍ നിന്നും പോയ വാരം ആരേയും പുറത്താക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ ആഴ്ച നോമിനേറ്റ് ചെയ്യപ്പെട്ടവരെ ആരും എലിമിനേറ്റ് ചെയ്തില്ല.
വെള്ളപ്പൊക്കത്തെ കുറിച്ച് മോഹന്‍ലാല്‍ മത്സരാര്‍ത്ഥികളോട് വിശദമായി അറിയിച്ചിരുന്നു. തുടര്‍ന്ന് മത്സരാര്‍ത്ഥികളുടെ വീട്ടില്‍ നിന്നും ഓരോരുത്തരോടും സംസാരിച്ചിരുന്നു. എന്നാല്‍ ഷിയാസിന്റെ വീട്ടില്‍ നിന്നും ആരും സംസാരിച്ചില്ല. റെക്കോര്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് മോഹന്‍ലാല്‍ ഷിയാസിനെ അറിയിച്ചത്. തന്റെ വീട്ടില്‍ നിന്നും ഉമ്മയുടെ ശബ്ദം കേള്‍ക്കാനാകാത്തതിന്റെ ടെന്‍ഷനിലായിരുന്നു ഷിയാസ്. തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഷിയാസും ബഷീറും അനൂപും പ്രളയത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. തനിക്ക് വീട്ടുകാരെ ഓര്‍ത്ത് നല്ല ടെന്‍ഷനുണ്ടെന്നും രാത്രി ഉറങ്ങിയില്ലെന്നും ഷിയാസ് അവരോടു പറഞ്ഞു. രാത്രിയില്‍ ഷിയാസിനെ ആശ്വസിപ്പിക്കാനായി അനൂപ് എറണാകുളം കളക്ടറെ വിളിക്കുന്നതായി അഭിനയിച്ചു. ഉമ്മയെ കുറിച്ച് ആലോചിച്ചുള്ള പേടി മാറ്റുകയായിരുന്നു അനൂപിന്റെ ലക്ഷ്യം. സുരേഷും സാബുവും അവര്‍ക്കരികിലേക്ക് എത്തി ഷിയാസിനെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
വീട്ടുകാരെ കുറിച്ച് ആലോചിച്ച് വളരയെധികം ഭയപ്പെട്ടിരുന്ന ഷിയാസിനെ കണ്സെഷന് റൂമിലേക്ക് വിളിപ്പിച്ചു. ടെന്‍ഷനടിച്ചിരുന്ന ഷിയാസിനോട് വീട്ടുകാരെല്ലാം സുരക്ഷിതരാണെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഷിയാസിന് ഇരട്ടി മധുരമായി ഉമ്മയുടെ ശബ്ദവും ബിഗ്ബോസ് കേള്‍പ്പിച്ചു. തനിക്കും വീട്ടുകാര്‍ക്കും ഒന്നും പറ്റിയിട്ടില്ലെന്നും ഒന്നുകൊണ്ടും മോന് പേടിക്കേണ്ടെന്നും നല്ല മോനായിട്ടിരിക്കണമെന്നും ഉമ്മ പറഞ്ഞു. ക്യാംപിലാണെന്നും ഇവിടെ എല്ലാവരും സുരക്ഷിതരാണെന്നും അവര്‍ അറിയിച്ചു. ഉമ്മയുടെ വാക്കുകള്‍ കേട്ട ഷിയാസ് കരഞ്ഞു കൊണ്ടായിരുന്നു പുറത്തേക്കിറങ്ങിയത്. തന്റെ വീട്ടില്‍ മാത്രം വെള്ളം കയറിയില്ലെന്നും അവരെല്ലാം ക്യാംപിലുണ്ടെന്നും ഉമ്മ പറഞ്ഞതായി ഷിയാസ് എല്ലാവരേയും അറിയിച്ചു.
ഷിയാസില്‍ തീര്‍ന്നില്ല കഴിഞ്ഞ ദിവസത്തെ എപിസോഡ്. അര്‍ച്ചനയുടേയും ശ്രീനിഷിന്റേയും സംഭാഷണത്തോടെയാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ആരംഭിച്ചത്. തന്റെ പ്രണയത്തെ കുറിച്ച് ശ്രീനിഷ് അര്‍ച്ചനയോട് മനസ് തുറക്കുകയായിരുന്നു. താന്‍ വളരെ സീരിയസാണെന്നും നേരത്തെ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഒരുപാട് പ്രശ്നങ്ങളിപ്പോഴുമുണ്ടെന്നും ശ്രീനിഷ് അര്‍ച്ചനയോട് പറഞ്ഞു. ഇത്രയുമൊക്കെ ഒപ്പിച്ചിട്ടാണോ ഇങ്ങോട്ട് വന്നതെന്നായി അര്‍ച്ചനയുടെ പ്രതികരണം. പേളിയുമായുള്ള ചങ്ങാത്തത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. പേളിയുമായി നല്ല കൂട്ടാണെന്നും പേളിയുമായുള്ള ബന്ധം സീരിയസാണെന്നും ശ്രീനിഷ് പറഞ്ഞു. ഇരുവരും തമ്മില്‍ ചങ്ങാത്തതിന് അപ്പുറത്തുള്ള ബന്ധമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ശ്രീനിയുടെ വാക്കുകള്‍. എന്നാല്‍ തന്നോട് സംസാരിച്ചാല്‍ പേളിയ്ക്ക് അത് ഇഷ്ടമാകുമോ എന്ന് അര്‍ച്ചന ശ്രീനിഷിനെ കളിയാക്കി. രാത്രിയില്‍ പേളിയും ശ്രീനിഷും സംസാരിക്കുന്നതിനിടെ ഇനി കരയില്ലെന്നും ചിരിച്ചു കൊണ്ട് തുടരുമെന്നും തന്നോട് സോറി പറയണമെന്നും ശ്രീനിഷ് പറഞ്ഞു. കൂടാതെ തനിക്ക് പേളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ശ്രീനി വ്യക്തമാക്കി. എന്നാല്‍ പേളിയും ശ്രീനിഷും തമ്മിലുള്ള സംസാരം വീണ്ടും കണ്ടു. ഈ ആഴ്ച ഇനി കരയില്ലെന്ന് പേളിയെ കൊണ്ട് ശ്രീനിഷ് വാക്കു വാങ്ങിപ്പിച്ചു.
ഇതിനിടെ ഭക്ഷണം കഴിക്കുന്ന സമയത്ത് അവിടെവെച്ച് ഹിമ സാബുവിന് പിന്നാലെ കൂടി. എന്നാല്‍ സാബു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. തുടര്‍ന്ന് സാബുവും അനൂപും ചേര്‍ന്ന് പരോക്ഷമായി ഹിമയെ പരിഹസിച്ചു. കാലില്‍ പറ്റിയ ചാണകമാണെന്നായിരുന്നു സാബു ഹിമയെ കുറിച്ച് പറഞ്ഞത്. ശേഷം, സാബു തന്നോട് മിണ്ടാതിരിക്കുന്നത് എന്തിനാണെന്ന് ഹിമ അതിഥിയോട് ചോദിച്ചു. ഒപ്പം രഞ്ജിനിയും സാബുവും അല്‍പ്പം ഓവറാണെന്നും ഹിമ പറഞ്ഞു. രഞ്ജിനിയ്ക്ക് സാബുവിനോട് പ്രണയമാണെന്നും എന്നാല്‍ സാബു ഗെയിം കളിക്കുകയാണെന്നും ഹിമ പറഞ്ഞു. അപ്പോഴേക്കും രഞ്ജിനിയും സാബുവും അവിടെയെത്തി. രഞ്ജിനിയോടായി കൈ വിഷമുണ്ട് വേണോ എന്നു ഹിമ ചോദിച്ചു. രഞ്ജിനി ഇതിനോട് പ്രതികരിച്ചില്ല. വലിയ മലയെ തുരക്കാനും ഒരു എലി വേണമെന്നും ഹിമ പറഞ്ഞു. രഞ്ജിനിയും സാബുവും ഹിമയെ കളിയാക്കുന്നുണ്ടായിരുന്നു. പിന്നീട് തനിക്ക് സാബുവിനോട് ഒറ്റയ്ക്ക് സംസാരിക്കണമെന്നും എന്നാല്‍ രഞ്ജിനി അത് തടയുകയാണെന്നും ഹിമ അതിഥിയോട് പറഞ്ഞു. അനൂപും അവിടെയുണ്ടായിരുന്നു. അനൂപ് അവിടെ നിന്നും പോയതിന് ശേഷം ഹിമ രഞ്ജിനിയ്ക്ക് സാബുവിനോട് പ്രണയമോ വളരെ അടുത്ത ബന്ധമോ ഉണ്ടെന്ന് പറഞ്ഞു.
അര്‍ച്ചനയും ഹിമയുടെ വാക്കുകളെ അംഗീകരിച്ചു. ശേഷം അര്‍ച്ചന എല്ലാവര്‍ക്കുമായി ഡാന്‍സ് കളിച്ചു. അനൂപിന്റെ തല മസാജ് ചെയ്തുകൊടുത്തും അര്‍ച്ചന വീട്ടിനകത്ത് ഓളം സൃഷ്ടിച്ചു. സാബുവും അനൂപും തമ്മിലുള്ള സ്വകാര്യ സംഭാഷണമാണ് പിന്നെ കണ്ടത്. ഹിമ പറഞ്ഞതിനെ കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. താന്‍ ഹിമയോട് ചോദിക്കാമെന്നും സാബു പറഞ്ഞു. പിറ്റേദിവസം രാവിലെ ഹിമയും അര്‍ച്ചനയും തമ്മില്‍ പേളിയെ കുറിച്ച് സംസാരിച്ചിരുന്നു. പേളി തന്നെ ഒന്നും ചെയ്യാന്‍ സമ്മതിക്കുന്നില്ലെന്നും നിനക്കെതിരെ പേളി കരുക്കള്‍ നീക്കുകയാണെന്നും തന്നോട് അവള്‍ക്ക് ദേഷ്യമുണ്ടെന്നും അര്‍ച്ചന പറഞ്ഞു. നീയാകും അടുത്ത ഇരയെന്ന് അര്‍ച്ചന ഹിമയ്ക്ക് മുന്നറിയിപ്പും നല്കി.
അടുത്ത സംഭവം പേളിയുടെ പാചകം തന്നെയാണ് വിഷയമായത്. ഒറ്റയ്ക്ക് നിന്ന് ഭക്ഷണം പാചകം ചെയ്യുന്നത് പേളിയെ കണ്ടിട്ട് രഞ്ജിനി അനൂപിനോട് പരാതിപ്പെട്ടു. എന്നാല്‍ രഞ്ജിനിയുടെ സംസാര ശൈലി തനിക്ക് ഇഷ്ടമായില്ലെന്ന് പറഞ്ഞ് അനൂപും തുടങ്ങിയകോടെ ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് അനൂപിനെ തണുപ്പിക്കാനായി സുരേഷ് ശ്രമിച്ചു. തന്റെ പണി താന്‍ ചെയ്യുമെന്നും മറ്റുള്ളവരെ നോക്കുന്നില്ലെന്നും പേളി പറയുന്നതിനിടെ വീണ്ടും അനൂപ് രഞ്ജിനിയെ വിമര്‍ശിച്ചു. രഞ്ജിനിയുടെ സംസാര ശൈലി ശരിയായില്ലെന്ന് അനൂപ് ആവര്‍ത്തിച്ചു. രഞ്ജിനിയും വിട്ടുകൊടുത്തില്ല. അവനവന്റെ പണിയെടുത്താല്‍ മതിയെന്നും വെറുതെ ഒച്ചയുണ്ടാക്കി ആളാവരുതെന്നും അനൂപ് പറഞ്ഞു. കുക്കിങ് ടീമിലെന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് പറയേണ്ടത് പേളിയാണെന്നും അനൂപ് വ്യക്തമാക്കി. താന്‍ കണ്ടത് പറഞ്ഞതാണെന്നും പേളി ഒറ്റയ്ക്ക് ചെയ്യുന്നത് കണ്ടിട്ട് മനുഷ്യത്വത്തിന്റെ പേരില്‍ സഹായിച്ചെന്നും അതുകൊണ്ടാണെന്നും രഞ്ജിനി പറഞ്ഞു. ഇവളാരാണ് തന്നെ പഠിപ്പിക്കാനെന്ന് പറഞ്ഞ് അനൂപ് അവിടെ നിന്നും പോകാന്‍ ശ്രമിക്കുമ്പോഴും രഞ്ജിനിയും ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്തു. തര്‍ക്കം രൂക്ഷമായപ്പോള്‍ സുരേഷും പേളിയും ഇടപെടാന്‍ ശ്രമിച്ചെങ്കിലും രഞ്ജിനി പിന്മാറാന് തയ്യാറായില്ല. ഒടുവില്‍ അനൂപിനെ സുരേഷ് അവിടെ നിന്നും പിടിച്ചുമാറ്റുകയായിരുന്നു.
Kerala flood affects bigg boss
