ജി എൻ പി സി ഗ്രൂപ്പിന് പൂട്ട് വീഴാൻ സാധ്യത ; മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി ഗ്രൂപ്പ് പൂട്ടിക്കാൻ സംസ്ഥാന എക്സൈസ് വകുപ്പ്.
By
ജി എൻ പി സി ഗ്രൂപ്പിന് പൂട്ട് വീഴാൻ സാധ്യത ; മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണവുമായി ഗ്രൂപ്പ് പൂട്ടിക്കാൻ സംസ്ഥാന എക്സൈസ് വകുപ്പ്.
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന പേരിൽ ആരംഭിച്ച ഫേസ്ബുക്ക് കൂട്ടായ്മയാണ് ജി എൻ പി സി . പതിനെട്ടു ലക്ഷ്മ അംഗങ്ങൾ പേജിൽ അംഗങ്ങളായുണ്ട്. മദ്യത്തിന്റെ വിവിധ തരങ്ങളെ പറ്റിയും, അതിനൊപ്പം ആഹാരത്തെക്കുറിച്ചുമൊക്കെ ചർച്ച ചെയ്യുന്ന ഗ്രൂപ്പിൽ സ്ത്രീകളും അംഗങ്ങളാണ് .
ഇപ്പോൾ ജി എൻ പി സി പേജിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്കുന്നു എന്ന പേരിൽ നിയമനടിപടിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് സംസ്ഥാന എക്സൈസ് വകുപ്പ്.കേരളത്തില്‍ തന്നെ ഏറ്റവും വലിയ അംഗങ്ങളുള്ള ഗ്രൂപ്പ് എന്ന പേരില്‍ ജിഎന്‍പിസി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജിഎന്‍പിസി ഫേസ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗിന്റെ ഓഫിസ് വ്യക്തമാക്കി. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകളില്‍ എക്സൈസ് വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തിയതായി എക്സൈസ് ഡിപ്പാര്‍ട്ടെമെന്റ് ന്യൂസ് സ്കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു.
ജിഎന്‍പിസി എന്ന കൂട്ടായ്മയില്‍ മദ്യപാനം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയാണെന്നാണ് മദ്യവിരുദ്ധസംഘടനകളുടെ പരാതി. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ പല ബാറുകാരും ജിഎന്‍പിസി ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പലവിധ ഓഫറുകളും നല്‍കുന്നുണ്ട്. ഫേസ്ബുക്ക് പേജിനെതിരേ നിയമനടപടികള്‍ക്കും മദ്യനിരോധന സംഘടനകള്‍ നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന് ശീലിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് കൂട്ടായ്മയുടെ അവകാശവാദം. എന്നാല്‍ ഈ വാദം മദ്യവിരുദ്ധ സംഘടനകള്‍ തള്ളുകയാണ്.
ഈ ഗ്രൂപ്പിനെ ചൊല്ലി പലതവണ തർക്കങ്ങൾ ഉയർന്നിരുന്നു. മധ്യ വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനം പ്രവർത്തിക്കുമ്പോൾ ഇത്തരമൊരു പേജ് അപമാനമാണെന്നാണ് പ്രതിരോധക്കാർ പറയുന്നത്. 2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ 18 ലക്ഷം അംഗങ്ങള്‍ നിലവിലുണ്ട്. തിരുവനന്തപുരം സ്വദേശിയായ ടി.എല്‍ അജിത്ത്കുമാറാണ് ഗ്രൂപ്പ് അഡ്മിന്. ജിഎന്‍പിസി എന്ന കൂട്ടായ്മ സ്വന്തമായി ലോഗോയും പുറത്തിറക്കിയിട്ടുണ്ട്. ജിഎന്‍പിസി കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് സംസ്ഥാനത്തെ ചില ബാറുകളിലും കള്ളുഷാപ്പുകളിലും പത്ത് മുതല്‍ പതിനഞ്ച് ശതമാനം വിലക്കുറവില്‍ മദ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്.
S
kerala excise against g n p c group
