Social Media
കീർത്തി സുരേഷിന്റെ രൂപമാറ്റത്തിൽ അമ്പരന്ന് ആരാധകർ ! നടിക്ക് എന്തുപറ്റി ?
കീർത്തി സുരേഷിന്റെ രൂപമാറ്റത്തിൽ അമ്പരന്ന് ആരാധകർ ! നടിക്ക് എന്തുപറ്റി ?
By
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരപുത്രിയാണ് കീര്‍ത്തി സുരേഷ്. പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് ഈ താരം അരങ്ങേറിയത്. തുടക്കം മലയാളത്തിലായിരുന്നുവെങ്കിലും അന്യഭാഷയാണ് ഈ താരപുത്രിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെയായി നിരവധി അവസരങ്ങളാണ് ഈ താരപുത്രിക്ക് ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.
അതിശയിപ്പിക്കുന്ന രീതിയില്‍ ശരീരഭാരം കുറച്ച് നായികമാര്‍ പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലുക്ക് കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തി കീര്‍ത്തി സുരേഷും. പുതിയചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സ്പെയിനിലാണ് ഇപ്പോള്‍ കീര്‍ത്തിയുള്ളത്. അവിടെ നിന്നും എടുത്ത ചില ഫോട്ടോകളാണ് സോഷ്യല്മീഡിയയിലടെ വൈറലായിക്കണ്ടിരിയ്ക്കുന്നത്.
കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപമാറ്റമാണ് കീര്‍ത്തി നടത്തിയിരിയ്ക്കുന്നത്.മലയാളത്തിലൂടെ വന്ന് തമിഴകത്തെത്തി തെലുങ്കില്‍ കാലുറപ്പിച്ച കീര്‍ത്തി സരേഷ് ഇപ്പോള്‍ ബോളിവുഡിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. മഹാനദി എന്ന ചിത്രമാണ് കീര്‍ത്തിയുടെ ഇപ്പോഴുള്ള വളര്‍ച്ചയ്ക്ക് കാരണമായത്.
കീര്‍ത്തിയുടെ പുതിയ ലുക്ക് ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയുള്ളതാണോ എന്നാണ് ആരാധകരുടെ ചോദ്യം. അല്ലെങ്കില്‍ ബോളിവുഡിലേക്ക് പോകുന്നതിന്റെ തയ്യാറെടുപ്പാണോ.. അവിടെ സ്ലിം ബ്യൂട്ടിക്കാണല്ലോ പ്രാധാന്യം. റായി ലക്ഷ്മി മെലിഞ്ഞതും ബോളിവുഡ് സിനിമയ്ക്ക് വേണ്ടിയായിരുന്നു.
keerthy suresh’s new look
