കീര്‍ത്തിയും ബോളിവുഡില്‍….
കുറഞ്ഞകാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത്് തന്റേതായ സ്ഥാനം ഉറപ്പിച്ച കീര്‍ത്തി സുരേഷ് ബോളിവുഡില്‍ അരങ്ങേറാനൊരുങ്ങുന്നു. മലയാളം, തമിഴ്, തെലുഗ്, കന്നഡ സിനിമകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത നടി സൂപ്പര്‍താരം അജയ്ത ദേവ്ഗണിന്റെ നായികയായാണ ബോളിവുഡിലേക്ക് ചേക്കേറുന്നത്.
‘ബധായി ഹോ’ സംവിധായകന് അമിത്ത ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമക്ക് പേരിട്ടിട്ടില്ല. ഇന്ത്യന്‍ ഫുട്ബോള്‍ ലോകത്തെ അതികായനായ സയീദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രമാണ് പ്രമേയം. സ്പോര്‍ട്സ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയില്‍ അജയ്വ ദേവ്ഗ്ണ് സയീദിന്റെ വേഷത്തിലെത്തും. അദ്ദേഹത്തിന്റെ ഭാര്യയായി കീര്‍ത്തി സുരേഷ്ന അഭിനയിക്കും. ബോണി കപൂര്‍, ആകാശ് ചൗള, അരുണവ സെന്‍ ഗുപ്തല് എന്നിവര്‍ ചേര്ന്നാണ്ി ചിത്രം നിര്‍മിക്കുന്നത്്. ചിത്രം പ്രീ പ്രെഡക്ഷന്റെ അവസാന ഘട്ടത്തിലാണ്.
1950 മുതല്‍ 63വരെ ഇന്ത്യന്‍ ഫുട്ബോ്ള് കോച്ചായിരുന്നു സയീദ്ദ അബ്ദുള്‍ രഹീം. മഹാനടിയിലെ മികച്ച പ്രകടനം തെന്നിന്ത്യയില്‍ കീര്‍ത്തിയുടെ താരമൂല്യം കുത്തനെ ഉയര്‍ത്തിയിരുന്നു. എ ആര് മുരുഗദോസിന്റെ രജനി ചിത്രത്തിലും കീര്‍ത്തിയുണ്ടെന്ന് റിപ്പോര്‍ടുകള്‍ വന്നിരുന്നു. വിജയ് മുഖ്യവേഷത്തിലെത്തിയ മുരുഗദോസ് ചിത്രം സര്‍ക്കാരിലും കീര്‍ത്തിയായിരുന്നു നായിക. പ്രിയദര്ശന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിക്കുന്നത്.
നിര്‍മാതാവ് സുരേഷിന്റെയും നടി മേനകയുടെയും മകളാണ്.
കീര്‍ത്തിയുടേതായി 2018 ല്‍ ഇറങ്ങിയ സീമാ രാജ, മഹാനടി,സര്‍ക്കാര്‍, താനാ സേര്‍ന്ത കൂട്ടം, സാമി സ്ക്വയര്‍, സണ്ടക്കോഴി 2, തെലുങ്കില്‍ പവന്കല്ല്യാണിനൊപ്പം അഭിനയിച്ച അജ്ഞാതവാസി എന്നിവ ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.
Keerthy Suresh make her Bollywood debut….
