Malayalam
വിവാഹം കഴിഞ്ഞ് രാവിലെ എഴുന്നേറ്റ് വീട്ടിലെ എല്ലാ ജോലികളും സ്ത്രീകൾ തന്നെ ചെയ്യണം, ഇങ്ങനെ വീട്ട് ജോലി ചെയ്യാനാണെങ്കിൽ അവർക്ക് ഒരു ജോലിക്കാരെ നിർത്തിയാൽ പോരെ?; കീർത്തി സുരേഷ്
വിവാഹം കഴിഞ്ഞ് രാവിലെ എഴുന്നേറ്റ് വീട്ടിലെ എല്ലാ ജോലികളും സ്ത്രീകൾ തന്നെ ചെയ്യണം, ഇങ്ങനെ വീട്ട് ജോലി ചെയ്യാനാണെങ്കിൽ അവർക്ക് ഒരു ജോലിക്കാരെ നിർത്തിയാൽ പോരെ?; കീർത്തി സുരേഷ്
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഡിസംബർ 12 ന് ഗോവയിൽ വെച്ചായിരുന്നു കീർത്തിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീർത്തിയുടെ വരൻ. 15 വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു ഇരുവരും. പതിനഞ്ച് വർഷം നീണ്ട പ്രണയം പുറത്ത് അറിയാതിരിക്കാൻ താരം ഏറെ ശ്രദ്ധിച്ചിരുന്നു.
വിവാഹശേഷം നൽകിയ അഭിമുഖങ്ങളിൽ തന്റെ പ്രണയത്തെ കുറിച്ചും ആന്റണിയെ കുറിച്ചുമെല്ലാം കീർത്തി പറഞ്ഞിരുന്നു. വിവാഹത്തിന് മുമ്പ് ആന്റണിയ്ക്കൊപ്പം കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ ലിവിങ് ടുഗെദറായി ജീവിക്കുകയാണെന്നാണ് നടി വെളിപ്പെടുത്തിയത്. മാതാപിതാക്കളുടെ സമ്മതത്തോട് കൂടി പരമ്പരാഗതമായ രീതിയിലാണ് കീർത്തിയുടെ വിവാഹം നടന്നത്. എന്നാൽ മൂന്നുമാസം മുൻപ് നടി ഇന്ത്യയിലെ സ്ത്രീകൾ വിവാഹിതരായതിന് ശേഷം നടക്കുന്ന കാര്യങ്ങളെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണിപ്പോൾ.
ഇവിടെ വിവാഹിതയായ ഒരു പെൺകുട്ടി ഉടൻ തന്നെ മറ്റൊരു വീട്ടിലേക്ക് താമസം മാറുകയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യം പോലും അവിടെ പ്രസക്തമല്ല. ജീവിതത്തിലെ ഒരു പോയിന്റിൽ എത്തുമ്പോൾ സ്ത്രീകൾ വിവാഹിതരായി പോവുകയാണ്. അതിന് ശേഷമുള്ള അവരുടെ ജീവിതം എങ്ങനെയായിരിക്കും? അതൊക്കെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ വിവാഹം എന്ന് പറയുന്നത് ഓരോ വ്യക്തികളുടെയും ചോയിസ് ആണ്. ഇവിടെ നടക്കുന്നത് അങ്ങനെ വല്ലതുമാണോ?
വിവാഹിതരാവാൻ പ്രത്യേകിച്ച് പ്രായപരിധികൾ ഒന്നുമില്ല. നാൽപതിലോ വയസിലോ അമ്പത്തിലോ അറുപത്തിലോ ഒക്കെ വിവാഹിതരാവാം. അത് ഓരോരുത്തരുടെയും മുൻഗണന അനുസരിച്ചിരിക്കും. എന്നാൽ ഒരു പ്രത്യേക പ്രായത്തിൽ വിവാഹിതരാവണമെന്ന നിയമം കൂടി ഇവിടെയുണ്ട്.
ചില ആളുകൾക്ക് സ്ത്രീകൾ അതിരാവിലെ എഴുന്നേൽക്കണം എന്നാണ്. സ്വന്തം വീട്ടിൽ പോയാൽ മാത്രമേ പലർക്കും മര്യാദയ്ക്ക് ഉറങ്ങാൻ പോലും സാധിക്കാറുള്ളൂ. രാവിലെ എഴുന്നേറ്റ് വീട്ടിലെ എല്ലാ ജോലികളും സ്ത്രീകൾ തന്നെ ചെയ്യണം. ഇത്തരം ജോലികൾ ഒന്നും പുരുഷന്മാരെ ബാധിക്കുന്നതല്ല. ഇങ്ങനെ വീട്ട് ജോലി ചെയ്യാനാണെങ്കിൽ അവർക്ക് ഒരു ജോലിക്കാരെ നിർത്തിയാൽ പോരെ? എന്നാണ് കീർത്തി ചോദിക്കുന്നത്.
അതിനൊപ്പം താൻ പൈസയുടെ കാര്യത്തിൽ അത്ര നല്ല ആളല്ലെന്നും കീർത്തി സൂചിപ്പിച്ചു. ഒത്തിരി അധികം ആളുകളെ ഞാൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ആ പണമൊന്നും ഒരിക്കൽ പോലും തിരികെ ലഭിച്ചിട്ടില്ലെന്നും നടി പറയുന്നു. ഇന്ന് ആലോചിക്കുമ്പോൾ പ്രണയം പുറത്താരും കണ്ട് പിടിച്ചില്ലല്ലോ എന്ന് അത്ഭുതപ്പെടാറുണ്ടെന്നും കീർത്തി പറയുന്നു.
വിവാഹ ദിനത്തെക്കുറിച്ചും കീർത്തി സംസാരിച്ചു. ഒരുമിക്കുന്നത് സ്വപ്നമായിരുന്നു. പക്ഷെ സ്വപ്നമായിരുന്നെന്ന് പറയാനാകുമോ എന്നറിയില്ല. ഒളിച്ചോടുന്ന പേടിസ്വപ്നങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. വിവാഹം ഒരു ഇമോഷണൽ മൊമന്റ് ആയിരുന്നു. കാരണം ഞങ്ങളെന്നും ആഗ്രഹിച്ചതാണിതെന്നും നടി പറഞ്ഞിരുന്നു.
അതേസമയം, തെലുങ്ക് നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന സിനിമയിലൂടെയാണ് കീർത്തി ഇന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്. സിനിമയിലെ പ്രകടനത്തിന് നടിയ്ക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. എന്നാൽ അതിന് ശേഷം തന്റെ ജീവിതത്തിൽ യാതൊരു മാറ്റങ്ങളും ഉണ്ടായിട്ടില്ലെന്നാണ് കീർത്തി പറയുന്നത്.
അതേസമയം, ആദ്യം ഹിന്ദു ആചാരപ്രകാരമായിരുന്നു ഇവരുടെ താലികെട്ട് ചടങ്ങാണ് നടന്നത്. പിന്നീട് വൈകീട്ട് ക്രിസ്ത്യൻ ആചാരപ്രകാരം മോതിരം മാറ്റൽ ചടങ്ങും നടന്നു. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിൽ ബ്രാഹ്മണ വധുവിന്റെ വേഷമായിരുന്നു കീർത്തിക്ക്.
ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന ചടങ്ങിൽ വൈറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി എത്തിയത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുമെല്ലാം ഗോവയിൽ പോയി വിവാഹത്തിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
