Connect with us

കീർത്തി സുരേഷിന് അടുത്ത മാസം വിവാഹം; വരൻ നടിയുടെ അടുത്ത ബന്ധു; റിപ്പോർട്ടുകൾ പുറത്ത്!

Actress

കീർത്തി സുരേഷിന് അടുത്ത മാസം വിവാഹം; വരൻ നടിയുടെ അടുത്ത ബന്ധു; റിപ്പോർട്ടുകൾ പുറത്ത്!

കീർത്തി സുരേഷിന് അടുത്ത മാസം വിവാഹം; വരൻ നടിയുടെ അടുത്ത ബന്ധു; റിപ്പോർട്ടുകൾ പുറത്ത്!

ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. നടി മേനകയുടെയും നിർമാതാവും നടനുമായ സുരേഷ് കുമാറിന്റെ മകളുമായ കീർത്തിയ്ക്ക് ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാമായി സിനിമകൾ ഉണ്ട്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നടിയ്ക്ക് ലഭിച്ചിരുന്നു. ദിലീപിന്റെ കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേയ്ക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്.

അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം. അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന നായിക കൂടിയാണ് കീർത്തി. കഴിഞ്ഞ കുറച്ചു നാളുകളായി കീർത്തിയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകളാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്.

ഇപ്പോഴിതാ കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട പുതിയ വിവരമാണ് പുറത്ത് വരുന്നത്. അടുത്ത മാസം കീർത്തിയുടെ വിവാഹം ഉണ്ടാവുമെന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നാണ് വിവരം. ജെ ഡബ്ല്യു എഫ് എന്ന മാധ്യമമാണ് കീർത്തി സുരേഷിൻ‌റെ വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

ഈ ചാനലിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് കീർത്തി സുരേഷ് അഭിമുഖം നൽകിയിരുന്നു. അനു ഹാസൻ ആയിരുന്നു കീർത്തിയെ അഭിമുഖം ചെയ്തത്. ഇതിന് പിന്നാലെയാണ് കീർത്തിയുടെ വിവാഹം ഉടനുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തെത്തുന്നത്. അതുകൊണ്ട് തന്നെ കീർത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ടുവരുന്ന വാർത്തകൾ ശരിയാകാനാണ് സാധ്യത എന്നാണ് ആരാധകരും പങ്കുവെയ്ക്കുന്നത്.

അതേ സമയം സിനിമയിൽ നിന്നുള്ള ആരെങ്കിലും ആണോ അതോ കീർത്തിയുടെ കുടുംബത്തിൽ നിന്നുള്ള ആളാണോ വരൻ എന്നതിൽ വ്യക്തയില്ല. വരൻ കുടുംബത്തിൽ നിന്നുള്ള ആളാണ് എന്ന് തന്നെയാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കീർത്തിയുടെ കുടുംബം വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ​ഗോവയിൽ വെച്ച് വിവാഹം നടത്താനാണ് സാധ്യത എന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്തിടെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറെ കീർത്തി വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്നും വാർത്തകൾ വന്നിരുന്നു. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു നിൽക്കുന്ന സമയത്താണ് ഇത്തരത്തിലൊരു വാർത്ത വന്നത്. കീർത്തി നായികയായ റെമോ, താന സേർന്ത കൂട്ടം തുടങ്ങിയ സിനിമകളിൽ അനിരുദ്ധ് സംഗീത സംവിധായകനായി എത്തിയിരുന്നു.

ആ സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നാലെ ഈ വാർത്തകളോട് പ്രതികരിച്ച് കീർത്തിയുടെ അച്ഛനും നടനുമായ സുരേഷ് കുമാറും രംഗത്തെത്തിയിരുന്നു. ഈ വാർത്തകൾ നിഷേധിച്ച സുരേഷ് കുമാർ, ഇത് ആദ്യമല്ല കീർത്തിയെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നതെന്നും പറഞ്ഞു.

തീർത്തും തെറ്റായ വാർത്തയാണ്. റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതമാണ്, അതിൽ ഒരു കണിക പോലും സത്യമില്ല. ഇതിനു മുൻപ് ഇതുപോലെയുള്ള വാർത്തകൾ വന്നിട്ടുണ്ട്, ഇതാദ്യമായല്ല അവളെക്കുറിച്ചും അനിരുദ്ധിനെ കുറിച്ചും ആരെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് എന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.

തമിഴിലേയ്ക്ക് പോയതിന് ശേഷമാണ് കീർത്തി ജനപ്രിയ നടിയാവുന്നത്. അവിടുന്ന് തെലുങ്കിലെ മഹാനടി എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. അറ്റ്‌ലിയാണ് കീർത്തിയുടെ ആദ്യ ഹിന്ദി ചിത്രം നിർമ്മിക്കുന്നത്.

More in Actress

Trending

Recent

To Top