അതിന് ശേഷം ആറ് മാസം എനിക്ക് സിനിമകളൊന്നും വന്നില്ല.;സാമ്പത്തിക സ്ഥിരതയില്ലാത്ത ആ സമയത്ത് എനിക്ക് ഇന്‍സെക്യൂരിറ്റികള്‍ ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് മലയാളത്തിന്റെ അഭിമാന താരമാണ് കീർത്തി സുരേഷ്. ഇപ്പോഴിതാ ചില സമയത്ത് ഇന്‍സെക്യൂരിറ്റി നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് നടി കീര്‍ത്തി സുരേഷ്. മഹാനടിയ്ക്ക് ശേഷം സിനിമകള്‍ കുറഞ്ഞ സമയത്താണ് തനിക്കിത് നേരിടേണ്ടി വന്നതെന്നും താരം വ്യക്തമാക്കി.മഹാനടി എന്ന സിനിമയ്ക്ക് മികച്ച സ്വീകരണം ലഭിച്ചു.
എന്നാല്‍ അതിന് ശേഷം ആറ് മാസം എനിക്ക് സിനിമകളൊന്നും വന്നില്ല. വരും എന്നാണ് കരുതിയത്. മഹാനടിക്ക് ശേഷം എനിക്ക് കൊമേഴ്ഷ്യല്‍ സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷെ എനിക്ക് വന്നത് മുഴുവന്‍ സ്ത്രീ കേന്ദ്രീകൃത സിനിമകളാണ്’
മൂന്ന് നാല് മാസം ഞാന്‍ ഓഫറുകളൊന്നും സ്വീകരിച്ചില്ല. ഒരു ഘട്ടത്തിനപ്പുറം എനിക്ക് സാമ്പത്തിക ഭദ്രതയും വേണമെന്നതിനാല്‍ എന്തെങ്കിലും ചെയ്യണമെന്ന് കരുതി. സാമ്പത്തിക സ്ഥിരതയില്ലാത്ത ആ സമയത്ത് എനിക്ക് ഇന്‍സെക്യൂരിറ്റികള്‍ ഉണ്ടായിരുന്നു.
പക്ഷെ കുറച്ച് നാളുകള്‍ക്കുള്ളില്‍ അടുത്ത സിനിമ ലഭിച്ചു,’ കീര്‍ത്തി സുരേഷ് പറയുന്നു.2018 എന്റെ കരിയറിലെ നല്ല വര്‍ഷമായിരുന്നു. ഒരു സമയത്ത് അഞ്ചോ ആറോ സിനിമകള്‍ ചെയ്തു. നഷ്ടമായ അവസരങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കീര്‍ത്തി സുരേഷ് വ്യക്തമാക്കി.