Malayalam
വിവാഹ വാർത്തയ്ക്ക് പിന്നാലെ നൈക്കിനൊപ്പമുള്ള ചിത്രവുമായി കീർത്തി സുരേഷ്…
വിവാഹ വാർത്തയ്ക്ക് പിന്നാലെ നൈക്കിനൊപ്പമുള്ള ചിത്രവുമായി കീർത്തി സുരേഷ്…
ലോക്ഡൗണ്‍ സമയത്തെ താരങ്ങളുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. തന്റെ വളര്‍ത്തുനായ നൈക്കിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിയ്ക്കുകയാണ് നടി കീര്‍ത്തി സുരേഷ്. നൈക്കിനൊപ്പമാണ് കീര്‍ത്തിയുടെ ഒഴിവ് സമയങ്ങള്‍. നൈക്കിനൊപ്പം സൂര്യാസ്തമയം കാണുന്ന ചിത്രം വരെ കീര്‍ത്തി പങ്കുവെച്ചിരിക്കുകയാണ് .
കഴിഞ്ഞ ദിവസങ്ങളിൽ കീർത്തി സുരേഷും താരത്തിന്റെ വിവാഹവുമായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. പ്രമുഖ വ്യവസായിയാണ് വരനെന്നും, വിവാഹ തിയ്യതിയെ കുറിച്ചും ഉടന്‍ അറിയിക്കുമെന്നും അച്ഛന് സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കീർത്തി വാർത്തകളോട് പ്രതികരിക്കുകയും ചെയ്തു
ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ലെന്നും കീർത്തി പറഞ്ഞു
keerthi suresh
