Connect with us

ഇത് വെറും ​ഗോസിപ്പ് അല്ല; നാളുകൾക്ക് മുമ്പേ തീരുമാനിച്ചുറപ്പിച്ചു; വൈറലായി മൂവി പി ആർ ഓ മഞ്ജു ഗോപിനാഥിന്റെ വാക്കുകൾ

Malayalam

ഇത് വെറും ​ഗോസിപ്പ് അല്ല; നാളുകൾക്ക് മുമ്പേ തീരുമാനിച്ചുറപ്പിച്ചു; വൈറലായി മൂവി പി ആർ ഓ മഞ്ജു ഗോപിനാഥിന്റെ വാക്കുകൾ

ഇത് വെറും ​ഗോസിപ്പ് അല്ല; നാളുകൾക്ക് മുമ്പേ തീരുമാനിച്ചുറപ്പിച്ചു; വൈറലായി മൂവി പി ആർ ഓ മഞ്ജു ഗോപിനാഥിന്റെ വാക്കുകൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി കീർതിത സുരേഷിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഡിസംബർ രണ്ടാം വാരം കീർത്തി വിവാഹജീവിതത്തിലേക്ക് കടക്കുമെന്നാണ്. എന്നാൽ ഇത് സംബന്ധിച്ച് കീർത്തിയോ മാതാപിതാക്കളോ പ്രതികരിച്ചിട്ടില്ലാത്തതും പ്രേക്ഷകരിൽ നിരാശയുളവാക്കുന്നുണ്ട്.

https://youtu.be/8uLZjMP94T8

മുൻപും ഇത്തരത്തിൽ കീർത്തിയുടെ വിവാഹവാർത്ത പ്രചരിച്ചിരുന്നതിനാൽ തന്നെ ഗോസിപ്പുകളായിരിക്കുമിതെന്നാണ് ആരാധകർ ആദ്യം കരുതിയിരുന്നതെങ്കിലും അങ്ങനെയല്ലാ എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. മൂവി പി ആർ ഓ മഞ്ജു ഗോപിനാഥ് ഈ അടുത്തിടക്ക് പങ്കു വച്ച ഒരു പോസ്റ്റും ചിലർ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇനി അടുത്തത് എന്റെ കല്യാണം. കീർത്തി സുരേഷ് പ്രൊഡ്യൂസർ രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ സൽക്കാരത്തിന് എത്തിയപ്പോൾ…,എന്ന ക്യാപ്‌ഷനിൽ ആണ് മഞ്ജു പോസ്റ്റ് പങ്കുവച്ചത്. ഇപ്പോൾ ഈ പോസ്റ്റാണ് വൈറലായി മാറുന്നത്. മാത്രമല്ല, അടുത്തിടെ സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു.

സ്നേഹ ബന്ധങ്ങൾക്കോ സുഹൃദ് ബന്ധങ്ങൾക്കോ കീർത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ല. അതെനിക്ക് നന്നായി അറിയാവുന്നതാണ്. നിങ്ങൾക്കും താമസിയാതെ അത് ബോധ്യപ്പെടും എന്ന് ഞാൻ ഉറപ്പ് തരുന്നു, എന്നാണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞത്.

മാത്രമല്ല, ആരു‌ടെയും നിർബന്ധമോ പ്രേരണയോ ഇല്ലാതെ സ്വന്തം മനസാക്ഷിക്കനുസരിച്ച് ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ കീർത്തി സുരേഷ് ചെയ്യാറുണ്ട്. പണവും പ്രശസ്തിയും വന്നപ്പോഴും കീർത്തി സുരേഷിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും വന്നില്ല. ചമയങ്ങളോ അലങ്കാരങ്ങളോ ഇല്ലാതെ സാധാരണക്കാരെ പോലെ എല്ലായിടത്തും പോകുന്ന കീർത്തിയെ നമ്മളെല്ലാം കണ്ടതാണെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.

ആ പറഞ്ഞത് വിവാഹത്തിന്റെ സൂചനയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. കീർത്തി അപ്പോൾ ഒരു അന്യജാതിക്കാരനെയാണല്ലേ വിവാഹം കഴിക്കുന്നത്, വിവാഹ സൂചന അവസാന ഭാഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും കൂടി ചെയ്തതോടെ പ്രേക്ഷകർക്ക് അത് ബോധ്യപ്പെടുകയായിരുന്നു. ഇപ്പോൾ വരന്റെ പേര് കൂടി പുറത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ സംസാരവിഷയമാണിത്.

കീർത്തിയുടെ അച്ഛനും നിർമ്മാതാവും നടനുമായ സുരേഷ് കുമാറും മേനകയും ആയി അടുത്ത ബന്ധമുണ്ട് അഷ്‌റഫറിന്. അങ്ങനെ കുടുംബവുമായി അടുത്ത ബന്ധമുള്ള മിക്ക ആളുകളും കീർത്തിയുടെ വിവാഹകാര്യത്തിൽ സമാനമായ അഭിപ്രായം ആണ് പങ്കുവയ്ക്കുന്നത്. ഡിസംബറിൽ നടക്കുന്ന വിവാഹത്തെക്കുറിച്ച് അധികം വൈകാതെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ.ഗോവയിൽ വെച്ച് വിവാഹം നടത്താനാണ് കൂടുതൽ സാധ്യത എന്നും ചില റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

കൊച്ചി സ്വദേശിയായ ആൻ്റണി സ്വകാര്യത ഇഷ്ടപെടുന്ന ആളാണ് അതുകൊണ്ടുതന്നെയാണ് ഈ വിവരം ഇതുവരെ രഹസ്യമാക്കി വച്ചത് എന്നാണ് റിപ്പോർട്ട്. 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. ഹൈ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആൻ്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജിൽ പഠിക്കുകയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു.

താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി സുരേഷ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ താരം പങ്കുവെച്ചിരുന്നില്ല. അതേസമയം, ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി. അറ്റ്‌ലിയാണ് കീർത്തിയുടെ ആദ്യ ഹിന്ദി ചിത്രം നിർമ്മിക്കുന്നത്.

ബേബി ജോൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വരുൺ ധവാൻ പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം വിജയ്യുടെ സൂപ്പർഹിറ്റ് ചിത്രം തെറിയുടെ ഹിന്ദി റീമേക്കാണിത്. അതേസമയം, മാമന്നൻ, ഭോല ശങ്കർ,ദസറ എന്നീ സിനിമകളാണ് കീർത്തിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

More in Malayalam

Trending

Recent

To Top