യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് പ്രതികരിച്ചു നടി കീര്‍ത്തി സുരേഷ്
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കിലും തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിദ്ധ്യമാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലുമായി ഒട്ടേറെ പുതിയ സിനിമകളാണ് കീര്‍ത്തി സുരേഷിന്റേതായി വരാനിരിക്കുന്നതും. കഴിഞ്ഞ ദിവസമാണ് വ്യവസായിയായ ഫര്‍ഹാനുമായി കീര്‍ത്തി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ എത്തിയത്.
എന്നാൽ ഇപ്പോൾ ഈ വാർത്തയോട് വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ്. ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. ഞാൻ എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നുമാണ് കീര്‍ത്തി സുരേഷ് വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ച് വ്യക്തമാക്കിയിരിക്കുന്നത്. വിഷയത്തില്‍ കീര്‍ത്തി തന്നെ വിശദീകരണം നല്‍കിയതോടെ കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് അവസാനം വന്നിരിക്കുകയാണ്.
എന്നാൽ കഴഞ്ഞ ദിവസം ഫര്ഹാനുമായിയുള്ള വിവാഹ വാർത്ത വന്നതിനു പിന്നാലെ വമ്പൻ രീതിയിലാണ് വാർത്തക്ക് താഴെ കീർത്തിയുടെ മാതാപിതാക്കൾക്ക് നേരെ സൈബർ ആക്രമണങ്ങൾ ഉണ്ടായത്. “ദി കേരളം സ്റ്റോറി” എന്ന സിനിമ നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ ആണെന്നും സിനിമ നിരോധിക്കേണ്ട ആവശ്യം ഇല്ല എന്നും കീർത്തിയുടെ അച്ഛൻ നിർമ്മാതാവ് സുരേഷ് കുമാറും അമ്മയും നടിയുമായ മേനകയും പ്രതികരിച്ചിരുന്നു. ഇതിനെ കുറിച്ചായിരുന്നു സൈബർ ആക്രമണങ്ങൾ. ലൗ ജിഹാദ്…പ്രതികരിക്കൂ സുരേഷ് കുമാർ ജീ, ചുമ്മാതല്ല മക്കൾ വഴിതെറ്റാതിരിക്കാൻ കേരള സ്റ്റോറി മക്കൾക്ക് കാണിച്ച് കൊടുക്കണമെന്ന് ചില പ്രത്യേക ആൾക്കാർ ശഠിച്ചത്, സുരേഷ് കുമാർ പറഞ്ഞു കേരളസ്റ്റോറി എല്ലാവരും കാണണമെന്ന് പക്ഷെ സ്വന്തം മകളെ അത്കാണിച്ചില്ല എന്നിങ്ങനെയായിരുന്നു വാർത്തയ്ക്ക് താഴെ വന്ന കമെന്റുകൾ.
‘ദസറ’ എന്ന ചിത്രമാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ‘വെണ്ണേല’യെന്ന കഥാപാത്രമായിട്ടാണ് വേഷമിട്ടിരിക്കുന്നത്. സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ് എന്നിവരും ‘ദസറ’യില്‍ വേഷമിട്ടിരുന്നു. മഹേഷ് ബാബു അടക്കമുള്ളവര്‍ കീര്‍ത്തി ചിത്രം ദസറയെ പ്രശംസിച്ച് എഴുതിയിരുന്നു.
