Malayalam
20 വർഷമായി ഒന്നിച്ച് അഭിനയിച്ചിട്ട്, മമ്മൂക്കയ്ക്ക് എന്നെ അത്ര ഇഷ്ടമല്ല; കെബി ഗണേഷ്കുമാർ
20 വർഷമായി ഒന്നിച്ച് അഭിനയിച്ചിട്ട്, മമ്മൂക്കയ്ക്ക് എന്നെ അത്ര ഇഷ്ടമല്ല; കെബി ഗണേഷ്കുമാർ
നിരവധി ആരാധകരുള്ള താരമാണ് ഗണേശ് കുമാർ. നടനെന്ന നിലയിലും രാഷ്ട്രീയപ്രവർത്തകനെന്ന നിലയിലും ശോഭിച്ച് നിൽക്കുകയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഗണേശ് കുമാറിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ നടൻ മമ്മൂട്ടിയ്ക്കൊപ്പം അധികം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഗണേഷ് കുമാർ. ഞാൻ മമ്മൂക്കയുടെ വലിയ ആരാധകനാണ്. പക്ഷെ അദ്ദേഹത്തിന് എന്നെ അത്ര ഇഷ്ടമല്ലെന്ന് ഗണേഷ് കുമാർ പറയുന്നു.
അമ്മയുടെ യോഗങ്ങളിൽ കാണുമ്പോഴെല്ലാം ഞങ്ങൾ സംസാരിക്കാറുണ്ട്. പക്ഷെ അദ്ദേഹം എന്നിൽ നിന്ന് ഒരുപാട് അകലം പാലിക്കുന്നുണ്ട്. കാരണം എന്താണെന്ന് അറിയില്ല. എന്നാൽ അതിനെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല.
കോളജ് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് മമ്മൂക്കയെ ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തിന് 36 വയസായിരുന്നു. അന്നു മുതൽക്കേ വളരെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞാൻ സംസാരിച്ചിട്ടുളളത്. ഇപ്പോഴും മമ്മൂക്കയ്‌ക്ക് എന്നോട് വിരോധമാണ്.
20 വർഷമായി ഒന്നിച്ച് അഭിനയിച്ചിട്ട്. ദി കിംഗിലാണ് അവസാനം അഭിനയിച്ചത്. അദ്ദേഹത്തിന് എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കാൻ സാധിക്കാത്തതെന്നും ഗണേഷ് കുമാർ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
