Malayalam
അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് കാവ്യ; വൈറലായി വീഡിയോ
അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് കാവ്യ; വൈറലായി വീഡിയോ
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും അഴകിയ രാവണിനിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവന്‍ അറിയപ്പെടുന്നത്. മുന്‍നിര നായകന്മാര്‍രക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ ജീവിതം പാടെ മാറി മറിഞ്ഞു. കാവ്യയുടെ വിവാഹം എല്ലാവരും കാത്തിരുന്ന ഒന്നായിരുന്നു.
നിഷാല്‍ ചന്ദ്രയെ വിവാഹം ചെയ്ത കാവ്യ വളരെ കുറച്ച് കാലം മാത്രമെ ആ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോയുള്ളു. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ കാവ്യയ്‌ക്കൊപ്പമായിരുന്നു മലയാളികള്‍. എന്നാല്‍ മഞ്ജുവുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ദിലീപ് കാവ്യയെ ജീവിതത്തിലേക്ക് കൂട്ടാന്‍ തീരുമാനിച്ചപ്പോള്‍ കാര്യങ്ങള്‍ മൊത്തത്തില്‍ മാറി മറിയുകയും കാവ്യയ്ക്ക് എതിരെ ജനങ്ങള്‍ തിരിയുകയുമായിരുന്നു.
ഇപ്പോഴും ദിലീപുമായുള്ള വിവാഹബന്ധത്തിന്റെ പേരില്‍ കാവ്യ പരിഹസിക്കപ്പെടുന്നുണ്ട്. രണ്ടാം വിവാഹത്തിനുശേഷം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചു. ഒരു അഭിമുഖത്തില്‍ പോലും കാവ്യ പ്രത്യക്ഷപ്പെടാറില്ല. പക്ഷെ താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അടുത്തിടെയാണ് കാവ്യ സോഷ്യല്‍മീഡിയയില്‍ ആക്ടീവായി തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ പേജിലൂടെ മകളുടെയും ഭര്‍ത്താവിന്റെയും ചിത്രങ്ങള്‍ അടക്കം കാവ്യ പങ്കിടാറുണ്ട്.
അത്തരത്തില്‍ കാവ്യ പങ്കിട്ട ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രമാണ് കാവ്യ പങ്കിട്ടത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ എന്നാലും പെട്ടന്ന് എന്താണ് ഈ ചിത്രം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ചത് എന്ന സംശയത്തിലാണ് ആരാധകര്‍. ലവ് ഇമോജി മാത്രമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി താരം നല്‍കിയത്.
ലോകം മുഴുവന്‍ എതിര്‍പ്പോഴും കുറ്റപ്പെടുത്തിയപ്പോഴും കാവ്യയ്ക്ക് കരുത്തായി ഒപ്പം നിന്നവര്‍ കുടുംബം മാത്രമായിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് കുടുംബം സമ്മതിച്ചത് പോലും കാവ്യയുടെ സന്തോഷകരമായ ജീവിതത്തിന് മുന്‍ഗണന നല്‍കിയതുകൊണ്ട് മാത്രമായിരുന്നു. ദിലീപുമായുള്ള വിവാഹശേഷം കാവ്യ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി. ഇപ്പോള്‍ മകള്‍ക്ക് ചുറ്റുമാണ് കാവ്യയുടെ ലോകം.
ന്യൂഇയര്‍ ദിനത്തില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു കാവ്യ ആശംസകള്‍ നേര്‍ന്നത്. മീനാക്ഷിക്ക് പൂര്‍ണ സമ്മതമായതുകൊണ്ടാണ് താന്‍ കാവ്യയെ ജീവിതത്തിലേക്ക് കൂട്ടിയതെന്ന് മുമ്പൊരിക്കല്‍ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു. മഹാലക്ഷ്മിക്ക് നല്‍കുന്ന കരുതലും സ്‌നേഹവും കാവ്യ മീനാക്ഷിക്കും നല്‍കുന്നുണ്ടെന്നത് മീനൂട്ടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റുകളില്‍ നിന്ന് തന്നെ വ്യക്തമാണ്.
മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം ചെന്നൈയിലാണ് കാവ്യ ഇപ്പോള്‍ താമസം. ചെന്നൈയിലാണ് മഹാലക്ഷ്മിയും മീനാക്ഷിയും പഠിക്കുന്നതെന്ന് ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മാമാട്ടിയുടെ കുറുമ്പുകളെ കുറിച്ച് ദിലീപ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിച്ചതും ശ്രദ്ധ നേടിയിരുന്നു. ‘ അവള്‍ ഭയങ്കര കാന്താരിയാണ്. മഹാലക്ഷ്മി എന്നു പറയാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അവള്‍ തന്നെയിട്ട പേരാണ് മാമ്മാട്ടി എന്നത്.’
‘രണ്ടു ദിവസം നൈറ്റ് ഷൂട്ടുമൊക്കെയായി തിരക്കിലായതോണ്ട് രാവിലെ അവള്‍ ക്ലാസില്‍ പോവുന്നതിനു മുന്‍പു വിളിച്ചപ്പോള്‍ ഞാന്‍ ഫോണെടുത്തിരുന്നില്ല. ഞാന്‍ നോക്കിയപ്പോള്‍ അവളുടെ ഒരു വോയിസ് നോട്ട് കിടക്കുന്നുണ്ട്,’ ദിലീപ് പറയുന്നു. ‘അച്ഛനെ ഞാന്‍ ഇന്നലെ വിളിച്ചു, അച്ഛനെ ഞാന്‍ ഇന്നും വിളിച്ചു, ഫോണെടുത്തില്ല, ഞാന്‍ പോവാ’. അതു കഴിഞ്ഞ് ഫോണ്‍ കട്ട് ചെയ്തിട്ട് കാവ്യയോട് പറഞ്ഞത്രെ, ‘ഇനി അച്ഛന്‍ വിളിക്കും. നമ്മള്‍ എടുക്കരുത്. അത്രയേ നമുക്ക് ചെയ്യാന്‍ പറ്റൂ,’ ദിലീപ് പറയുന്നു. 2016 നവംബര്‍ 25നായിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കുമൊരു പെണ്‍കുഞ്ഞ് പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.
