Connect with us

സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് എത്തുന്ന ആ വിഐപി! കണ്ണുതള്ളി ആരാധകർ; ഗുരുവായൂരിൽ ഒരുക്കങ്ങൾ തുടങ്ങി..

Malayalam

സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് എത്തുന്ന ആ വിഐപി! കണ്ണുതള്ളി ആരാധകർ; ഗുരുവായൂരിൽ ഒരുക്കങ്ങൾ തുടങ്ങി..

സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് എത്തുന്ന ആ വിഐപി! കണ്ണുതള്ളി ആരാധകർ; ഗുരുവായൂരിൽ ഒരുക്കങ്ങൾ തുടങ്ങി..

സുരേഷ്‌ഗോപിയുടെ മകളുടെ കല്യാണത്തിന് എത്തുന്ന ആ അതിഥി . അതെ അതാരാനാന്നറിയേണ്ടേ മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എത്തുന്നത്. 17 ആം തീയതി ഗുരുവായൂരിൽ എത്താനാണ് സാധ്യത. സുരക്ഷ വിലയിരുത്തി പോലീസ് കേന്ദ്രത്തിനു റിപ്പോർട്ട് നൽകും. .സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസിനോട് കേന്ദ്രം റിപ്പോർട്ട് തേടി. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാഡ് പൊലീസ് പരിശോധിച്ചു. തൃശൂരിലെ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയപ്പോൾ പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സുരേഷ് ഗോപി പങ്കു വച്ചിരുന്നു . തൃശ്ശൂരിലെത്തിയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിർക്കൊപ്പമായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയെ സന്ദർശിച്ചത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വരൻ ശ്രേയസ്സ് മോഹൻ ആണ് . ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസ്സുകാരനാണ്.

അതേസമയം തൃശ്ശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാനാണ് ദിവസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി എത്തിയത്. റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം പരിപാടിൽ സംസാരിച്ചത്. റോഡ് ഷോയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത എസ്, സുരേഷ് ഗോപി എന്നിവർ പങ്കെടുത്തിരുന്നു. പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീ രത്നങ്ങൾ സംസാരിച്ചു. സുരേഷ് ഗോപിയുടെ പേര് പറയാതെ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ച ‘മോദിയുടെ ഗാരന്റി’ച തൃശൂർ തേക്കിൻകാട് മൈതാനത്തെ പ്രസംഗത്തിൽ സുരേഷ് ഗോപിയെ പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിച്ചത് ഈ നടന് വേണ്ടിയായിരുന്നു.

സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതു കൊണ്ടാണ് ഈ രീതി. എന്നാൽ തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയെ കുറിച്ച് സംശയമൊന്നും വേണ്ടെന്നാണ് ബിജെപി കേരള ഘടകം പറയുന്നത്. തൃശൂരിലെ വേദിയിൽ സുരേഷ് ഗോപിയാണ് സ്ഥാനാർത്ഥിയെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തു. സുരേഷ് ഗോപിക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. മോദിയുടെ 41 മിനിറ്റ് നീണ്ട പ്രസംഗത്തിലൊരിടത്തും തൃശൂരിൽ മത്സര രംഗത്തെത്തുണ്ടാവുമെന്ന് അഭ്യൂഹങ്ങളിൽ നിറയുന്ന സുരേഷ് ഗോപിയെ പരാമർശിച്ചില്ല. മോദിക്കൊപ്പം റോഡ് ഷോയിലും വേദിയിലും സുരേഷ്‌ഗോപിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും തൃശൂരിലെ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ടുള്ള പരാമർശങ്ങളൊന്നും മോദി നടത്തിയില്ലെന്നതാണ് ശ്രദ്ധേയം. മോദിയുടെ വാഹനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും മഹിളാ മോർച്ച അധ്യക്ഷയും ഉണ്ടായിരുന്നു.

ഇതിനൊപ്പം സുരേഷ് ഗോപിയും. ഔദ്യോഗിക സ്ഥാനങ്ങളൊന്നും സുരേഷ് ഗോപിക്ക് ബിജെപിയിൽ ഇല്ല. ഇതിൽ നിന്നും കാര്യങ്ങൾ വ്യക്തവുമാണ്. ഇനിയും തൃശൂരിൽ മോദി ഇറങ്ങും. അന്ന് സുരേഷ് ഗോപിക്ക് വേണ്ടിയുള്ള നേരിട്ടുള്ള വോട്ട് ചോദിക്കലും ഉണ്ടാകും. തൃശൂർ ലോക്‌സഭാ മണ്ഡലം ലക്ഷ്യം വെച്ചുള്ള സുരേഷ് ഗോപിയുടെ നീക്കങ്ങൾ സജീവമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കരുവന്നൂർ പദയാത്രയിലുൾപ്പെടെ സുരേഷ് ഗോപി തൃശൂരിൽ സജീവമായിരുന്നു. മോദിയുടെ ഗാരന്റിയും കേരളത്തിലെ അമ്മമാരും സഹോദരിമാരും…ഈ രണ്ട് വാക്കുകളാണ് തൃശൂരിൽ മോദി ഉയർത്തിയത്. ഇവ രണ്ടും ചർച്ചയാക്കാൻ വേണ്ടി മറ്റുള്ളവ വേണ്ടെന്ന് വച്ചു. മോദി മലയാളം പഠിക്കുന്നുവെന്നതിന്റെ സൂചനയാണ് മോദിയുടെ ഗാരന്റി എന്ന പ്രയോഗവും .

More in Malayalam

Trending

Recent

To Top