Connect with us

ഉണ്ണിയുടെ ‘മാളികപ്പുറം’ കണ്ടിറങ്ങി കാവ്യ; നടിയുടെ പ്രതികരണം!!

News

ഉണ്ണിയുടെ ‘മാളികപ്പുറം’ കണ്ടിറങ്ങി കാവ്യ; നടിയുടെ പ്രതികരണം!!

ഉണ്ണിയുടെ ‘മാളികപ്പുറം’ കണ്ടിറങ്ങി കാവ്യ; നടിയുടെ പ്രതികരണം!!

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി വന്നു. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുത്തന്‍ ചിത്രമായ മാളികപ്പുറം കാണാന്‍ കാവ്യ എത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് സംബന്ധിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അവസാനം ഇറങ്ങിയ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വമ്പന്‍ താര ചിത്രങ്ങളായ വിജയുടെ വാരിസ്, അജിത്തിന്റെ തുനിവ് എന്നീ ചിത്രങ്ങള്‍ വന്നിട്ടു പോലും മാളികപ്പുറം തിയേറ്ററികള്‍ വിട്ടിട്ടില്ല.

മലയാളത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും സിനിമ കണ്ടിരുന്നുവെന്നതാണ് പ്രത്യേകത. ഈ വേളയിലാണ് കാവ്യ മാധവനും മകളും കൊച്ചിയിലെ ഒരു പ്രമുഖ തിയേറ്ററിലെത്തി സിനിമ കണ്ടതായുള്ള വിവരങ്ങള്‍ പുറത്തെത്തുന്നത്. കാവ്യാ മാധവന് എല്ലാ വര്‍ഷവും പിറന്നാള്‍ ആശംസകള്‍ മുടങ്ങാതെ അറിയിക്കുന്ന ഫാന്‍ ബോയി ആണ് ഉണ്ണി മുകുന്ദന്‍ എന്നതും കാവ്യ സിനിമ കാണാന്‍ എത്തി എന്നുള്ള ഒരു കാരണമായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ സിനിമ കണ്ടിറങ്ങിയ കാവ്യ പരസ്യ പ്രതികരണങ്ങള്‍ക്ക് നില്‍ക്കാതെ പെട്ടെന്ന് തന്നെ കുഞ്ഞുമായി കാറില്‍ കയറി പോകുകയായിരുന്നു. എന്നാല്‍ സിനിമ തനിക്ക് ഇഷ്ടമായി എന്നും അയ്യപ്പനെ നേരില്‍ കണ്ടതു പോലെയാണ് ഉണ്ണിയെ കണ്ടപ്പോള്‍ തോന്നിയെന്നും കാവ്യ പറഞ്ഞതായും ചില റിപ്പോര്‍ട്ടുകളുണ്ട്.

കുഞ്ഞിക്കൂനന്‍ മിസ്റ്റര്‍ ബട്ടലര്‍ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.

വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് . ഉണ്ണി മുകുന്ദന്‍, സൈജു കുറുപ്പ് ,മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്ബത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവര്‍ക്കൊപ്പം ദേവനന്ദ എന്ന പുതുമുഖമാണ് കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

‘കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ്‌െ്രെ ഡവ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നു. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഈ ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ്.

മാളികപ്പുറവും രാഷ്ട്രീയപരമായി ഏറെ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ബിജെപി നേതാക്കളടക്കം ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നത് ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പു പങ്കുവെച്ചതിന് പിന്നാലെ സിപിഐ നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി പ്രഗിഷേഷിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. പിന്നാലെ അദ്ദേഹത്തിന്റെ കട തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്ര ഉത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗത ബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ തീ വച്ച് നശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രഗിലേഷ് കട തുറക്കാനെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റേയോ പിന്‍ബലത്തിലാവാം ചെയ്തതെങ്കിലും തെളിവോടെ ഡിജിപിയ്ക്ക് പരാതി നല്‍കും. സിസിടിവി ദൃശ്യങ്ങള്‍ തെളിയുമെന്ന പ്രതീക്ഷയോടെ. തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പ്രഗിലേഷ് പറഞ്ഞിരുന്നു.

Continue Reading
You may also like...

More in News

Trending