Malayalam
മഞ്ജു വാര്യര്‍ ദിലീപ് വേര്‍പിരിയലിനെ കുറിച്ച് ചോദ്യം; ‘എല്ലാത്തിനും ഞാന്‍ ആണോ കാരണം’; ദേഷ്യപ്പെട്ട് കാവ്യ!
മഞ്ജു വാര്യര്‍ ദിലീപ് വേര്‍പിരിയലിനെ കുറിച്ച് ചോദ്യം; ‘എല്ലാത്തിനും ഞാന്‍ ആണോ കാരണം’; ദേഷ്യപ്പെട്ട് കാവ്യ!
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും അഴകിയ രാവണിനിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവന്‍ അറിയപ്പെടുന്നത്.
കാവ്യയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ടായിരുന്നു. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ച ദിലീപ്- കാവ്യ ജോഡികള്‍ക്ക് നിരവഝി ആരാധകരുണ്ടായിരുന്നു. മാത്രമല്ല, ഇവരെക്കുറിച്ച് നിരവധി ഗോസിപ്പുകളും പ്രചരിച്ചിരുന്നു. നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഇത് സമൂഹമാധ്യങ്ങളിലെ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുന്നത്.
വിവാഹബന്ധം വേര്‍പിരിഞ്ഞതിന് പിന്നാലെ നിരവധി ഗോസിപ്പുകള്‍ ദിലീപിന്റെയും കാവ്യയുടെയും പേരില്‍ വന്നു. ഒടുവില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന അഭ്യൂഹങ്ങള്‍ ശരിയായി. കാവ്യയെ ദിലീപ് വിവാഹം കഴിച്ചു. അതിന് ശേഷമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്റെ പേരും ഉയര്‍ന്ന് വന്നത്. കേസ് അദ്ദേഹത്തിന്റെ കരിയറിലും സാരമായി ബാധിച്ചു.
ഇപ്പോഴിതാ കഴിഞ്ഞദിവസം കാവ്യാ മാധവന്‍ ഫാന്‍ പേജുകളില്‍ വന്ന കാവ്യയുടെ ഒരു പഴയകാല അഭിമുഖം ആണ് ചര്‍ച്ചയാകുന്നത്. കാവ്യ തന്റെ ആദ്യവിവാഹത്തെ കുറിച്ചും വിവാഹമോചനത്തിന് ശേഷം അഭിനയത്തിലേക്ക് തിരികെ വന്നതിനെക്കുറിച്ചുമൊക്കെയാണ് കാവ്യ സംസാരിക്കുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചില്‍. പിന്നീട് താന്‍ ബി കോം പൂര്‍ത്തിയാക്കിയതും, നൃത്തപഠനം സീരിയസ് ആക്കിയതും ആ കാലയളവില്‍ ആയിരുന്നു എന്ന് കാവ്യ പറയുകയാണ്.
ചേട്ടന്റെ വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും തനിക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നും കാവ്യ പറയുന്നുണ്ട്. ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിച്ച ആളാണ് താന്‍ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചില്ല. അച്ഛനെയും അമ്മയെയും കൂട്ടിയാണ് ലൊക്കേഷനില്‍ പോയിരുന്നത്. ഇന്നത്തെ തലമുറയില്‍ പെട്ട പെണ്‍കുട്ടികള്‍ ഒറ്റക്ക് ജീവിക്കാന്‍ പ്രാപ്തരാണ് എന്നാല്‍ തനിക്ക് അതിനു കഴിയില്ലെന്നും കാവ്യ പറയുന്നുണ്ട്.
എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്ന് കാവ്യ പറയുകയാണ്. വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിര്‍പ്പും എനിക്ക് ഇല്ല. അങ്ങിനെ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം അത് അവര്‍ ഭംഗിയായി നടത്തി. അത് സക്‌സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ എന്നും താരം വിശദീകരിച്ചു. അതേസമയം, മഞ്ജു വാര്യര്‍ ദിലീപ് വേര്‍പിരിയലിനെ കുറിച്ചുള്ള ചോദ്യത്തിന് ക്ഷുഭിതയായി ആണ് കാവ്യ പ്രതികരിച്ചത്. ‘എല്ലാത്തിനും ഞാന്‍ ആണോ കാരണം’, ഇത്തരത്തിലുള്ള ഗോസിപ്പുകള്‍ തന്നെ ബാധിക്കില്ല എന്നും കാവ്യ പറഞ്ഞു.
ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അതേസമയം ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. തന്റെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയര്‍ച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത് എന്നത് നടി പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.
അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
