Malayalam
ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷമാക്കാന്‍ കാവ്യ മാധവന്‍; വൈറലായി ചിത്രങ്ങള്‍
ബൊമ്മക്കൊലു ഒരുക്കി നവരാത്രി ആഘോഷമാക്കാന്‍ കാവ്യ മാധവന്‍; വൈറലായി ചിത്രങ്ങള്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. എന്നാല്‍ ദിലീപിനൊപ്പം പൊതുപരിപാടികളിലെല്ലാം കാവ്യ ഇപ്പോള്‍ പങ്കെടുക്കാറുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
മുമ്പ് ഓണവും വിഷവുമെല്ലാം ആഘോഷമാക്കിയ ചിത്രങ്ങള്‍ കാവ്യ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നവരാത്രിയും ആഘോഷമാക്കുകയാണ് ഈ താര കുടുംബം. ദീപ്തമായ മുറിയില്‍ ബൊമ്മക്കൊലു ഒരുക്കിവച്ച ദൃശ്യം കാവ്യാ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കൂടുതലും തമിഴ് ആചാരപ്രകാരമാണ് ബൊമ്മക്കൊലു തയാറാക്കുക എങ്കിലും കാവ്യയും വീട്ടില്‍ നവരാത്രി ആഘോഷത്തിന് തയാറെടുത്തുകഴിഞ്ഞു.
നാല് തട്ടുകളായി ബൊമ്മകളും, അതിനു താഴെ ഒത്തനടുവിലായി ദുര്‍ഗാ ദേവിയുടെ ശില്‍പ്പവും ഓട്ടുരുളിയില്‍ പുഷ്പദളങ്ങളും കാണാം കാവ്യയുടെ ചിത്രത്തില്‍. ഇരുവശങ്ങളിലും ദീപങ്ങളും ഒരുക്കിയിട്ടുണ്ട്. കാവ്യയും മകള്‍ മഹാലക്ഷ്മിയും ചെന്നൈയില്‍ ആണെന്ന് ദിലീപ് ഒരിക്കല്‍ പറഞ്ഞിരുന്നു. മീനാക്ഷിയുടെ പഠനവും ഇവിടെയാണ്, ഒരുപക്ഷെ അതുകൊണ്ടാവണം ഇക്കുറി നവരാത്രി ആഘോഷം നടത്താന്‍ കാവ്യാ മാധവന്‍ തീരുമാനിച്ചതും. മുന്‍പെങ്ങും നവരാത്രി കൊണ്ടാടിയ വിശേഷം കാവ്യ എങ്ങും പറഞ്ഞിട്ടില്ല.
ഇക്കഴിഞ്ഞ ഓണത്തിന് മക്കള്‍ രണ്ടുപേരും ദിലീപിന്റെ ഒപ്പമുണ്ടായിരുന്നു. ഏവരും ചേര്‍ന്ന ഓണാശംസയാണ് ദിലീപ് വീഡിയോ രൂപത്തില്‍ പോസ്റ്റ് ചെയ്തത്. കാവ്യയും മീനാക്ഷിയും കസവു സാരി ചുറ്റി വന്നപ്പോള്‍, ഇളയമകള്‍ മഹാലക്ഷ്മി പാട്ടുപാവാടയില്‍ സുന്ദരിയായി തിളങ്ങി നിന്നിരുന്നു. മഹാലക്ഷ്മി യു.കെ.ജി. വിദ്യാര്‍ത്ഥിനിയാണ്. പൊതുപരിപാടികളില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം എത്താറുള്ള മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ഇടയ്ക്ക് വൈറലാകാറുണ്ട്.
തികച്ചും ദൈവവിശ്വാസികളാണ് ദിലീപും കാവ്യയും. മിക്ക ആരാധാനാലയങ്ങളിലും ഇരുവരും പോകാറുണ്ട്. ഈ ചിത്രങ്ങളൊക്കെ ചിലേേപ്പാള്‍ ഫാന്‍സ് പേജുകളിലൂടെ വൈറലാകാറുമുണ്ട്. ഒരു സമയത്ത് സിനിമയില്‍ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് കാവ്യ പോകുന്നുണ്ടായിരുന്നുവെങ്കിലും മിക്ക ക്ഷേത്രങ്ങളും കാവ്യ നിത്യ സന്ദര്ശക ആയിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തില്‍ കാവ്യ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ ഒരു സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കണ്ണൂരിലെ പ്രശസ്തമായ രാജരാജേശ്വര ക്ഷേത്രത്തില്‍ കാവ്യ മിക്കപ്പോഴും സന്ദര്‍ശനം നടത്തുന്ന ക്ഷേത്രമായിരുന്നു. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാട് പൊന്നിന്‍ കുടം സമര്‍പ്പിക്കലാണ്. കാവ്യയുടെ കുടുംബം അവിടെ യെത്തി പൊന്നിന്‍ കുടം സമര്‍പ്പിച്ച വാര്‍ത്തയും ഒരു സമയത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എങ്കിലും നടിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംഷയാണ്.
അതേസമയം, അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദിലീപ് തന്റെ പുത്തന്‍ ചിത്രങ്ങളുമായി തിരിക്കിലാണ്.