Malayalam
കാവ്യ മാധവന്റെ മുൻഭർത്താവ് നിഷാൽ ചന്ദ്രക്ക് കുഞ്ഞു പിറന്നു ..!
കാവ്യ മാധവന്റെ മുൻഭർത്താവ് നിഷാൽ ചന്ദ്രക്ക് കുഞ്ഞു പിറന്നു ..!
By
കാവ്യാ മാധവനുമായുള്ള വിവാഹമാണ് നിഷാൽ ചന്ദ്രയെ പ്രസിദ്ധനാക്കിയത്.ദിലീപ് – കാവ്യാ ഗോസ്സിപ് ശക്തമായ സമയത്തായിരുന്നു കാവ്യയും നിശാലും തമ്മിലുള്ള വിവാഹം നടന്നത് . 2009 ലാണ് ഇവർ വിവാഹിതരായത് . എന്നാൽ അധികം വൈകാതെ രണ്ടാളും പിരിഞ്ഞു. 2010 ലാണ് ഇവർ വിവാഹമോചിതരായ വാർത്ത പുറത്ത് വന്നതെങ്കിലും അതിനു മുൻപ് തന്നെ കാവ്യാ ഭർത്താവായിന്റെ വീട്ടിൽ നിന്നും തിരികെ എത്തിയിരുന്നു. കാവ്യയുമായുള്ള വേർപിരിയലിന് ശേഷം 2013 ൽ നിഷാൽ ചന്ദ്ര രമ്യയെ വിവാഹം കഴിച്ചു. ഇരുവരും വിദേശത്താണ് താമസം. ഇപ്പോൾ കുഞ്ഞു പിറന്ന സന്തോഷം പങ്കു വെക്കുകയാണ് നിഷാൽ ചന്ദ്ര .
ദേവാൻഷ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. സന്തോഷ വാർത്ത നിശാൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്റെ സുഹൃത്തുക്കളെ അറിയിച്ചത്.‘തങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവൻ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും നന്ദി’– സന്തോഷവാർത്തയ്ക്കൊപ്പം നിശാലിന്റെ വാക്കുകൾ. ദിവസങ്ങൾക്ക് മുമ്പാണ് നിശാലിന്റേയും രമ്യയുടേയും ജീവിതത്തിന് നിറമേകി കുഞ്ഞ് ദേവാൻഷ് എത്തുന്നത്.
കാവ്യാ മാധവനുമായുള്ള വിവാഹ മോചനത്തിനു ശേഷം നിശാൽ കുവൈറ്റിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയിരുന്നു.ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ളയാളാണ് നിശാൽ. അമേരിക്കയിൽ ഇൻവെസ്റ്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയി ജോലി നോക്കുകയാണ് അദ്ദേഹം.
ഇപ്പോൾ കാവ്യാ മാധവനും ദിലീപിനും കുഞ്ഞു പിറന്നിരുന്നു . മഹാലക്ഷ്മി എന്നാണ് കുഞ്ഞിന് ഇവർ പേര് നൽകിയത്. കാവ്യയുടെയും നിഷാലിന്റെയും വേർപിരിയലിന്റെ ആഘാതം മാറുന്നതിനു പിന്നാലെ ആണ് ദിലീപും മഞ്ജുവും വേർപിരിഞ്ഞത്. എന്തായാലും ദിലീപിന്റെ പേരിലാണ് കാവ്യയുമായുള്ള ബന്ധം പിരിഞ്ഞതെന്നാണ് നിശാലും വ്യക്തമാക്കിയത്.
കാവ്യ ദിലീപിനോടുള്ള ഇഷ്ടം മറച്ചുവച്ച് നിഷാലിനെ വഞ്ചിക്കുകയായിരുന്നു എന്ന തരത്തിലാണ് മാധ്യമങ്ങൾ സംസാരിച്ചത്. വിവാഹ ശേഷം കുവൈറ്റിലെ സാല്‍വയിലാണ് ഇരുവരും താമസിച്ചത്. എന്നാല്‍ ആറ് മാസം പോലും ആ ദാമ്പത്യത്തിന് ആയുസുണ്ടായിരുന്നില്ല. ജൂണ്‍ മാസത്തില്‍ തന്നെ കാവ്യ എറണാകുളത്തുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. കാവ്യ പറഞ്ഞ കാരണം തിരികെ എറണാകുളത്തെത്തിയ കാവ്യ വിവാഹ മോചനത്തിന് നോട്ടീസ് അയച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍ തനിക്ക് കടുത്ത പീഡനമാണ് അനുഭവിക്കേണ്ടി വന്നത് എന്നായിരുന്നു കാവ്യയുടെ പരാതി. ഒരു പെണ്ണിനും സഹിക്കാന്‍ ആകാത്തതാണ് തനിക്ക് ആ നാലോ അഞ്ചോ മാസത്തില്‍ അനുഭവിക്കേണ്ടി വന്നത് എന്നും കാവ്യ പറയുകയുണ്ടായി. പല അഭിമുഖത്തിലും കാവ്യ ഇക്കാര്യം പറഞ്ഞു.
കാവ്യ അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയായി നിഷാല്‍ പറഞ്ഞത്, ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയം രാത്രികാലങ്ങളില്‍ കാവ്യ ദീര്‍ഘസമയം മലയാളത്തിലെ ജനപ്രിയ നടനുമായി ഫോണ്‍ സംഭാഷണം നടത്താറുണ്ട് എന്നും ഇതിന് തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ട് എന്നുമായിരുന്നു. നിഷാലുമായി പിണങ്ങി നാട്ടിലെത്തിയ കാവ്യയുടെ ഫോണും കപ്യൂട്ടറും പരിശോധിച്ചപ്പോഴാണ് തനിക്ക് ഇക്കാര്യം വ്യക്തമായത് എന്നും അഭിഭാഷകന്‍ മുഖേനെ കാവ്യയ്ക്കയച്ച മറുപടിയില്‍ വിശാല്‍ വ്യക്തമാക്കി.
kavya madhavan’s ex husband blessed with baby
