Malayalam
മീര ജാസ്മിന്‍ എന്ന നടിയുമായോ മീര ജാസ്മിനെന്ന വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത ആളാണ് ഞാന്‍, എനിക്കൊരു ആഗ്രഹം മനസില്‍ തോന്നിയാല്‍ അത് എന്തായാലും സാധിപ്പിച്ച് എടുക്കും; കാവ്യ മാധവന്‍
മീര ജാസ്മിന്‍ എന്ന നടിയുമായോ മീര ജാസ്മിനെന്ന വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത ആളാണ് ഞാന്‍, എനിക്കൊരു ആഗ്രഹം മനസില്‍ തോന്നിയാല്‍ അത് എന്തായാലും സാധിപ്പിച്ച് എടുക്കും; കാവ്യ മാധവന്‍
നായികമാര്‍ ഇല്ലാത്ത മലയാള സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ വിജയമായപ്പോള്‍ നായികയില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ കുറിച്ച് സംവിധായക അഞ്ജലി മേനോനും സംസാരിച്ചിരുന്നു. മലയാള സിനിമായിലെ പെണ്ണുങ്ങള്‍ എവിടെയെന്നായിരുന്നു സംവിധായകയുടെ ചോദ്യം. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയിരുന്നത്.
ഇല്ലാത്ത നായികയെ സിനിമയിലേയ്ക്ക് തിരുകി കേറ്റണ്ടതില്ലല്ലോ.. നിങ്ങള്‍ നായികയെ കേന്ദ്രകഥാപാത്രമാക്കി സിനിമകള്‍ ചെയ്യൂ… ആ സിനിമകള്‍ നൂറുകൊടി ക്ലബിലും ഇരുന്നൂറു കോടി ക്ലബിലുമൊക്കെ കയറട്ടെയെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ അഭിനയപ്രാധാന്യമുള്ള നായിക കഥാപാത്രങ്ങള്‍ ഇല്ലെന്നും അതിനും വേണ്ടി കഴിവുള്ള നടിമാര്‍ കുറവാണെന്നും ചിലര്‍ പറയുന്നുണ്ട്.
ഈ വേളയില്‍ സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരങ്ങളായിരുന്നു കാവ്യ, നവ്യ, മീര, ഭാവനയൊക്കെ. അക്കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ നടിമാര്‍ ആയിരുന്നു ഇവര്‍. എന്നാല്‍ ഇവരെയൊക്കെ പോലുള്ള നടിമാര്‍ ഇപ്പോള്‍ ഇല്ലെന്നാണ് പലരും പറയുന്നത്. ഈ വേളയില്‍ മീര ജാസ്മിനെക്കുറിച്ച് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ കാവ്യ പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്.
മീര ജാസ്മിനുമായി ഒരിക്കലും താന്‍ താരതമ്യം ചെയ്ത് നോക്കിയിട്ടില്ലെന്ന് കാവ്യ വ്യക്തമാക്കുന്നു. മീര ജാസ്മിന്‍ എന്ന നടിയുമായോ മീര ജാസ്മിനെന്ന വ്യക്തിയുമായോ ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പറ്റാത്ത ആളാണ് ഞാന്‍. എനിക്ക് മീരയെ അങ്ങനെ അടുത്തറിയില്ല. ഒരു സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞങ്ങളുടെ എല്ലാത്തിനോടുമുള്ള ആറ്റിറ്റിയൂഡ് വ്യത്യാസമാണെന്നാണ് തോന്നിയിട്ടുള്ളത്.
ഞാന്‍ കുറച്ച് ഒതുങ്ങി കഴിയാന്‍ ആഗ്രഹിക്കുന്ന ആളാണ്. എനിക്ക് മറ്റു ഭാഷകളില്‍ പോയി അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ സാധിച്ചേനെ. ഒരു ആഗ്രഹം മനസില്‍ തോന്നിയാല്‍ എന്തായാലും സാധിപ്പിച്ച് എടുക്കും. അത് എന്തായാലും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഞാന്‍ ഇടയ്‌ക്കൊന്ന് മെലിഞ്ഞത്. ഒരു മാസം കൊണ്ടാണ് ആറരക്കിലോ കുറച്ചതെന്നും കാവ്യ മാധവന്‍ വ്യക്തമാക്കി.
അതേസമയം തടി തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമായിട്ടില്ലെന്നും കാവ്യ അന്ന് വ്യക്തമാക്കി. തന്റെ കരിയറിലെ ഏറ്റവും തിരക്കുള്ള സമയത്ത് തനിക്ക് നല്ല വണ്ണമുണ്ടായിരുന്നെന്നും കാവ്യ ചൂണ്ടിക്കാട്ടി. എന്നെ കാണുന്ന കാലത്തേ മലയാളി പ്രേക്ഷകര്‍ തടിച്ചിട്ടേ കണ്ടിട്ടുള്ളൂ. മെലിഞ്ഞപ്പോള്‍ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു. തടിയാണ് തന്റെ ഭംഗി എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും കാവ്യ മാധവന്‍ അന്ന് വ്യക്തമാക്കി.
ദീലീപ്കാവ്യ ജോഡിയുടെ ജനപ്രീതിയെക്കുറിച്ചും അന്ന് കാവ്യ സംസാരിച്ചു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ തുടങ്ങി മീശ മാധവനിലൂടെയാണ് ആള്‍ക്കാര്‍ ആ പെയറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. അതിന് ശേഷം കുറേ സിനിമകള്‍ അടുപ്പിച്ച് ചെയ്തു.
പക്ഷെ ഒരുമിച്ച് അഭിനയിച്ച മിഴരണ്ടിലും, സദാനന്തന്റെ സമയം എന്നീ സിനിമകള്‍ നല്ലതാണെങ്കിലും വിജയിച്ചിട്ടില്ല. അതിനാല്‍ ഭാഗ്യ ജോഡിയെന്ന് പറയാന്‍ പറ്റില്ലെന്നും കാവ്യ മാധവന്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം ഇടവേളയെടുത്ത് കഴിയുകയാണ് കാവ്യ. ദിലീപുമായുള്ള വിവാഹശേഷം കുടുംബജീവിതത്തിനും മകള്‍ക്കുമാണ് താരം പ്രാധാന്യം കൊടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമല്ലാതിരുന്ന കാവ്യ ഇടയ്ക്ക് വെച്ചാണ് ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് എടുത്തത്. ഇടയ്ക്കിടെ ചിത്രങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. മീര ജാസ്മിനാകട്ടെ, നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.
