Connect with us

മീനാക്ഷിക്ക് കൂട്ടായി പുതിയൊരാള്‍ കൂടി…. കാവ്യ അമ്മയാകുന്നു…

Malayalam Breaking News

മീനാക്ഷിക്ക് കൂട്ടായി പുതിയൊരാള്‍ കൂടി…. കാവ്യ അമ്മയാകുന്നു…

മീനാക്ഷിക്ക് കൂട്ടായി പുതിയൊരാള്‍ കൂടി…. കാവ്യ അമ്മയാകുന്നു…

മീനാക്ഷിക്ക് കൂട്ടായി പുതിയൊരാള്‍ കൂടി…. കാവ്യ അമ്മയാകുന്നു…

അതെ ആരാധകര്‍ നാളേറെയായി കാത്തിരുന്ന ആ വാര്‍ത്തയെത്തി. ദിലീപും കാവ്യയും ഒരു കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്നു. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുമെന്നും കാവ്യയുടെ കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി.

മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. അതെ, കാവ്യ അമ്മയാകാന്‍ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങളെന്ന് കാവ്യയുടെ കുടുംബസുഹൃത്ത് പറഞ്ഞു.


ദിലീപിനും കാവ്യയ്ക്കും ഇത് ഏറെ സന്തോഷം പകരുന്ന നിമിഷങ്ങളാണ്. 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മില്‍ വിവാഹിതരാകുന്നത്. കൊച്ചിയില്‍ ലളിതമായ ചടങ്ങോടെയായിരുന്നു വിവാഹം നടന്നത്. ദിലീപിന്റെയും കാവ്യയുടെയും കണ്‍മണിയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

Kavya Madhavan Dileep going to become parents soon

More in Malayalam Breaking News

Trending

Recent

To Top