Connect with us

ബാഗ്രൗണ്ടിൽ വെച്ച് വൈറ്റ് ബോർഡ് കാവ്യയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴാൻ പോയി; വൈറലായി വീഡിയോ

Actress

ബാഗ്രൗണ്ടിൽ വെച്ച് വൈറ്റ് ബോർഡ് കാവ്യയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴാൻ പോയി; വൈറലായി വീഡിയോ

ബാഗ്രൗണ്ടിൽ വെച്ച് വൈറ്റ് ബോർഡ് കാവ്യയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴാൻ പോയി; വൈറലായി വീഡിയോ

ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കൽപമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുൻനിര നായികയായി തന്നെ ജീവിച്ചു. മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവൻ അറിയപ്പെടുന്നത്.

മുൻനിര നായകന്മാർക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയാണ്. കുടുംബ കാര്യങ്ങളും മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. ഇപ്പോൾ സിനിമയിലസ്‍ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. തന്റെ വസ്ത്ര വ്യാപാര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ഫാൻസ് ഗ്രൂപ്പുകളിലടക്കം വൈറലാകുന്നത്.

ഇതിനിടെ കാവ്യയുടെ പഴയ ഒരു വീഡിയോ വൈറൽ ആവുകയാണ്. സിനിമ ചിത്രീകരണത്തിനിടെ അപകടത്തിൽ പെടാതെ തലനാരിഴയ്ക്ക് കാവ്യ രക്ഷപ്പെടുന്നതാണ് പുറത്തുവന്ന വീഡിയോയിൽ ഉള്ളത്. മോഹൻലാലിനും മമ്മൂട്ടിക്കും തുടങ്ങി സിനിമയിൽ അഭിനയിക്കുന്ന സൂപ്പർ താരങ്ങൾക്ക് പോലും ലൊക്കേഷനിൽ നിന്ന് പരിക്കുകൾ പറ്റാറുണ്ട്. ചിലർ വലിയ അപകടങ്ങളിൽ നിന്നുമാണ് രക്ഷപെടാറുള്ളത്. അത്തരത്തിൽ കാവ്യ നായികയായ അഭിനയിച്ച ടാക്സി എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ പെട്ടെന്ന് ഒരു സംഭവം ഉണ്ടായി. തുറസ്സായ സ്ഥലത്തുനിന്ന് നടന്ന് ക്യാമറയുടെ അടുത്തേക്ക് വന്നിട്ട് ഡയലോഗ് പറയുകയാണ് കാവ്യ. പെട്ടെന്ന് ബാഗ്രൗണ്ടിൽ വെച്ച് വൈറ്റ് ബോർഡ് നടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴാൻ പോയി.

തന്റെ ദേഹത്തേക്ക് ബോർഡ് വരുന്നത് അടുത്ത് നിന്നാണെങ്കിലും കണ്ടതോടെ ഓടി രക്ഷപ്പെടാൻ നടിയ്ക്ക് സാധിച്ചു. അങ്ങനെ ചിന്തിക്കാൻ പോലും നേരം കിട്ടുന്നതിന് മുൻപ് കാര്യ തിരിഞ്ഞു പുറകിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. നടി ഓടി ദൂരെ എത്തിയതിനൊപ്പം തന്നെ ഈ ബോർഡ് നിലത്തേക്ക് വീഴുകയായിരുന്നു. ഇത് പിടിച്ച് നിന്നിരുന്നവർ മറിയാതിരിക്കാൻ ശ്രമിച്ചെങ്കിലും കാറ്റിന്റെ ശക്തിയിൽ ബോർഡ് നിലംപതിക്കുകയായിരുന്നു.

കാവ്യ പിന്നിലേക്ക് ഓടി മാറിയത് കൊണ്ടാണ് അന്നത് നടിയുടെ ദേഹത്ത് വീഴാതെ രക്ഷപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിലൂടെ ഈ ദൃശ്യങ്ങൾ പ്രചരിക്കുകയാണ്. ചിലർ കാവ്യയുടെ രക്ഷപ്പെടലിനെ അഭിനന്ദിക്കുമ്പോൾ മറ്റ് ചിലർ പരിഹാസങ്ങളുമായിട്ടാണ് എത്തിയിരിക്കുന്നത്. കണ്ടം വഴി ഓടിയെന്ന് പറയുന്നത് ഇതാണോ, ചിന്തിക്കാതെ ഓടിയത് കൊണ്ട് ഒന്നും പറ്റിയില്ല. എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്.

കാവ്യ മാധവൻ ദേവയാനി എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലെത്തിയ സിനിമയാണ് ഷീ ടാക്‌സി. സജി സുരേന്ദ്രൻ സംവിധാനം ചെയ്ത സിനിമയിൽ അനൂപ് മേനോൻ, ഷീലു എബ്രഹാം, സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, നോബി മാർക്കോസ്, ഇടവേള ബാബു, അൻസിബ ഹസൻ, ജാഫർ ഇടുക്കി എന്നിങ്ങനെ വലിയ താരനിര അണിനിരന്നു. 2015 ൽ പുറത്തിറങ്ങിയ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്‌സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.

2016 നവംബർ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.

ഇപ്പോൾ ശരീരഭാരം കുറച്ച കാവ്യയെ ആണ് വീഡിയോയിലും ചിത്രങ്ങളിലും മറ്റും കാണുക. എന്നാൽ താരത്തിന്റെ മേക്കോവർ വാളയാർ പരമ ശിവത്തിലേക്കുള്ള എൻട്രി ആണെന്നാണ് ആരാധകർ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അതേസമയം, കാവ്യ വീണ്ടും അഭിനയിക്കുമോ, ദിലീപിന്റെ നായികയാകുമോ എന്നിങ്ങനെ നിരവധി പേരാണ് ചോദിക്കുന്നത്. എന്നാൽ അടുത്തിടെ ഒരു അഭിമുഖത്തിൽ ദിലീപ് മറുപടി പറഞ്ഞിരുന്നു. കാവ്യ ഇപ്പോൾ കുഞ്ഞിന്റെ പുറകെ ഓടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയൊരു കഥാപാത്രം വന്നാൽ നമ്മുക്ക് നോക്കാം. ഞാനായിട്ട് ഒന്നും പറയുന്നില്ല’, എന്നാണ് ദിലീപ് പറഞ്ഞത്.

എന്നാൽ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനെത്തിയപ്പോൾ കാവ്യയോടും ഇനി അഭിനയത്തിലേക്ക് വരുമോ എന്ന് ചോദ്യം വന്നിരുന്നു. എന്നാൽ ഇല്ല എന്ന് മാത്രമാണ് കാവ്യ മറുപടി പറഞ്ഞത്. അതേസമയം മകളെ അഭിനയത്തിലേക്ക് വിടുമായിരിക്കും അല്ലേ എന്ന ചോദ്യത്തിന് കാവ്യ മറുപടി നൽകിയതുമില്ല. അതേസമയം, സിനിമാ തിരക്കുകളിൽ പഠനം മുന്നോട്ട് കൊണ്ട് പോകാൻ കാവ്യക്ക് കഴിഞ്ഞിരുന്നില്ല. മുമ്പൊരിക്കൽ, വിദ്യഭ്യാസം കുറഞ്ഞതിൽ തനിക്ക് വിഷമം ഒന്നുമില്ലെന്ന് കാവ്യ പറഞ്ഞിരുന്നു. കുറച്ച് കൂടെ പഠിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തോന്നാറുണ്ട്.

കോളേജിൽ എംഎ വരെ പഠിച്ചാൽ കിട്ടാത്തത്ര അനുഭവങ്ങൾ സിനിമയിൽ നിന്ന് ഇത്രയും വർഷങ്ങൾ കൊണ്ട് എനിക്ക് കിട്ടിയിട്ടുണ്ട്. പഠിച്ചത് കൊണ്ട് മാത്രം കിട്ടാത്ത കുറേ അറിവുകൾ ഉണ്ട്. അതൊക്കെ എനിക്കുണ്ട്. ഒരു മനുഷ്യന് ജീവിക്കാനറിയണം. ആ അറിവിന്റെ ആവശ്യമേയുള്ളൂ. അല്ലാതെ കുറേ കെമിസ്ട്രിയും ബയോളജിയും അങ്ങോളം പഠിച്ചത് കൊണ്ട് ജീവിക്കാൻ പറ്റണമെന്നില്ല. അങ്ങനെയൊരാൾക്ക് ഒരു ദിവസം അടുക്കളം കെെകാര്യം ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചാൽ കണ്ണും മിഴിച്ച് നിൽക്കുകയേയുള്ളൂ.

ഞാൻ ആഗ്രഹിച്ച ജീവിതത്തിൽ ഞാൻ കാണുന്ന പ്ലസ് അതാണ്. ഒരു പെണ്ണിനെ സംബന്ധിച്ച് എന്റെ കാഴ്ചപ്പാടിൽ വീട് നന്നായി നോക്കാൻ പറ്റുകയെന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് പറ്റുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാൻ മലയാളം മീഡിയത്തിൽ പഠിച്ച കുട്ടിയാണ്. എനിക്ക് ഇംഗ്ലീഷ് അത്ര ഫ്ലുവന്റ് അല്ല. പക്ഷെ എന്ന് കരുതി എന്റെ കമ്മ്യൂണിക്കേഷന് ഒരു കുഴപ്പവും പറ്റിയിട്ടില്ലെന്നും കാവ്യ മാധവൻ അന്ന് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹത്തിന് മുമ്പ് നൽകിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യങ്ങൾ സംസാരിച്ചത്.

അതേസമയം, സിനിമയിൽ സജീവമായിരുന്ന കാലത്തെ കാവ്യയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. തനിക്ക് ആദ്യം ക്രഷ് ഉണ്ടായിരുന്ന നടനെ കുറിച്ചാണ് കാവ്യ സംസാരിച്ചത്. അത് കുഞ്ചാക്കോ ബോബൻ ആണെന്ന് നടി സമ്മതിക്കുകയും ചെയ്തു. തന്റെ ആദ്യത്തെ ക്രഷ് കുഞ്ചാക്കോ ബോബൻ ആയിരുന്നെന്നാണ് കാവ്യ മാധവൻ പറയുന്നത്.

അന്ന് കൂടെ പഠിച്ച കൂട്ടുകാരികളും ചാക്കോച്ചന്റെ ആരാധികമാരായിരുന്നു. അഭിനയിക്കുകയാണെങ്കിൽ ചാക്കോച്ചന്റെ കൂടെ മതി, നിന്റെ നോട്ട്‌സ് ഒക്കെ ഞങ്ങളെഴുതി തരാമെന്ന് പറഞ്ഞ കൂട്ടുകാരികൾ ഉണ്ടെന്നുമാണ് കാവ്യ പറയുന്നത്. ഇതിനിടെ കാവ്യയെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് കുഞ്ചാക്കോ ബോബനും എത്തിയിരുന്നു.

ഒരു വീഡിയോയിലൂടെയാണ് കാവ്യയുമായിട്ടുള്ള സൗഹൃദത്തെ പറ്റി നടൻ സംസാരിച്ചത്. സഹയാത്രികർക്ക് സ്‌നേഹപൂർവ്വം, ദോസ്ത് എന്നിങ്ങനെ രണ്ട് സിനിമകളിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. സിനിമയുടെ എണ്ണത്തിൽ കാര്യമില്ലെന്ന് തെളിയിക്കുന്നത് പോലെയാണ് ഞാനും കാവ്യയും തമ്മിലുള്ള സൗഹൃദം. അതിനെക്കാളും ഉപരി കാവ്യയും എന്റെ ഭാര്യയും തമ്മിൽ വലിയ സൗഹൃദമുണ്ട്. പിന്നെ തുടക്ക സമയത്ത് കാവ്യ എന്റെ വലിയൊരു ആരാധികയായിരുന്നെന്ന് പറഞ്ഞ് പലരും തന്നെ കളിയാക്കുന്നതായിട്ട് കാവ്യ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

ഞങ്ങളിപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. അന്നൊക്കെ ഞാൻ എനിക്ക് വേറെ പ്രണയിനി ഉണ്ട്, പ്രണയിനിയുടെ പേര് ഇതാണ് എന്നൊക്കെ പറഞ്ഞ് കളിയാക്കുകയും കാവ്യയെ വട്ട് പിടിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇടയ്ക്ക് എന്നെ ഫോണിൽ വിളിക്കുകയും ചെയ്യും. ഇതോടെ കാവ്യ എന്തിനാണ് നിങ്ങളെ വിളിക്കുന്നതെന്ന് ഭാര്യ പ്രിയ ചോദിക്കുമായിരുന്നു.. ഇപ്പോൾ അവർ രണ്ടുപേരും നല്ല കൂട്ടുകാരികളായി. അവർ തമ്മിൽ 24 മണിക്കൂറും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാറുണ്ട്. അങ്ങനത്തെ സുഹൃത്ത് ബന്ധം ഞങ്ങൾക്കിടയിൽ ഇന്നുമുണ്ട്.

കാവ്യക്കൊപ്പമുള്ള ചില അനുഭവങ്ങളും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചു. വർഷങ്ങൾക്ക് മുൻപ് ഒരുമിച്ച് അമേരിക്കയിൽ പോയപ്പോഴുള്ള കാര്യമാണ് താരം പറഞ്ഞത്. അന്ന് എല്ലാവരും കാവ്യയെ കുറിച്ച് ഓരോ കഥകൾ ഇറക്കി അവരെ കളിയാക്കുമായിരുന്നു. അങ്ങനൊരു കഥ താനും പറയാമെന്നു ചാക്കോച്ചൻ പറഞ്ഞു.

പ്രോഗ്രാമിന്റെ ആവശ്യത്തിന് പോയ ഞങ്ങൾ വിസ പുതുക്കാനോ മറ്റോ എംബസിയുടെ ഓഫീസിലേക്ക് പോയി. അവിടെ ഉള്ള ഉദ്യോഗസ്ഥൻ കാവ്യയോട് ഫസ്റ്റ് നെയിം എന്താണെന്ന് ചോദിച്ചു. കാവ്യ എന്ന് നടി പറഞ്ഞു. അടുത്തതായി മാധവൻ സർ നെയിം അല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്. അയ്യോ മാധവൻ എന്റെ അച്ഛന്റെ പേരാണ്, സാറിന്റെ പേര് വേറെയാണെന്ന് കാവ്യ പറഞ്ഞതായിട്ടാണ് കഥകൾ. ഇത് ഉണ്ടാക്കി കഥകളാണ്…

അതായത് സർ നെയിം എന്ന് പറഞ്ഞത് സാറിന്റെ പേരാണെന്ന് തെറ്റിദ്ധരിച്ചു. ഇതുപോലെ കാവ്യയെ കളിയാക്കാനായി നിരവധി കഥകൾ കെട്ടിച്ചമച്ചിട്ടുണ്ടെന്നാണ് ചാക്കോച്ചൻ വ്യക്തമാക്കുന്നത്. ഇതൊന്നും ആരും വിശ്വസിക്കരുത് തന്നെക്കുറിച്ചുള്ള വെറും കഥകൾ മാത്രമാണ്. തെങ്കാശിപ്പട്ടണം ഒക്കെ കഴിഞ്ഞതിനു ശേഷം ഇത്തരം കഥകൾ കൂട്ടിയിണക്കി ഒരു പുസ്തകം തന്നെ ഇറക്കിയാലോ എന്ന ആലോചന ഉണ്ടായിരുന്നു. അത്രയും കാര്യങ്ങളാണ് തന്റെ പേരിൽ വന്നതെന്നാണ് കാവ്യ വ്യക്തമാക്കുന്നത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top