Connect with us

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ കാവ്യയെ കുറിച്ച് പറഞ്ഞത് ശരിയോ? യഥാർത്ഥത്തിൽ സംഭവം ഇങ്ങനെ..

News

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ കാവ്യയെ കുറിച്ച് പറഞ്ഞത് ശരിയോ? യഥാർത്ഥത്തിൽ സംഭവം ഇങ്ങനെ..

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ കാവ്യയെ കുറിച്ച് പറഞ്ഞത് ശരിയോ? യഥാർത്ഥത്തിൽ സംഭവം ഇങ്ങനെ..

ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ൽ പ്രദർശനത്തിനെത്തിയ മീശ മാധവൻ മലയാളികൾക്ക് ഒരിക്കലും മറക്കാനിടയില്ല . ഹാസ്യപ്രധാനമായ ചിത്രം കൂടിയായിരുന്നു മീശമാധവൻ. സിനിമയുടെ കഥാപാത്രങ്ങൾക്ക് ഒപ്പംനിൽക്കുന്ന താണ് അവരുടെ ശബ്ദവും. സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത് ഡബ്ബിങ് ആര്‍ട്ടിസ്റ്റുകൾ ആണ്. കഴിഞ്ഞ ദിവസം നായികമാർക്ക് ശബ്ദം നൽകുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജയുടെ തുറന്നു പറച്ചിൽ മാധ്യമത്തിൽ ശ്രദ്ധയാകർഷിച്ചിരുന്നു

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിൽ താൻ കുറെ വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് ശ്രീജ പറഞ്ഞിരുന്നു. മീശമാധവനില്‍ കാവ്യയ്ക്ക് ശബ്ദം നല്‍കിയത് ശ്രീജയായിരുന്നു. രുക്മിണി എന്ന കഥാപാത്രത്തെയായിരുന്നു കാവ്യാ അവതരിപ്പിച്ചത്
എന്നാൽ ചിത്രത്തിന്റെ വിജയാഘോഷ ദിനത്തിൽ ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവര്‍ക്കും താരം നന്ദി പറഞ്ഞു. രുക്മിണിയ്ക്ക് ശബ്ദം നൽകി ആ കഥാപാത്രത്തെ മികച്ചതാക്കി തീർത്ത എന്നെ കാവ്യാ മറന്നിരുന്നുവെന്നാണ് ശ്രീജ പറഞ്ഞിരുന്നത്.

ഇവിടെ ശ്രീജാ പറഞ്ഞതിനെ വളച്ചൊടിക്കുകയാണ് ചെയ്തിരിക്കുന്നത്. കാവ്യയുടെ തിരക്കുകൾ കാരണം തന്റെ പേര് സൂചിപ്പിക്കാൻ മറന്നുപോയതെന്നാണ് ശ്രീജ യഥാർത്ഥത്തിൽ ഉദ്ദേശിച്ചിരുന്നത്.സിനിമയിലെ പല താരങ്ങൾക്കും ശബ്ദം നല്കികൊണ്ടിരിക്കുന്ന ഡബ്ബിങ് ആർട്ടിസ്റ് ആണ് ശ്രീജ.

എന്നാൽ ആ വേളയിൽ കാവ്യ ഒരു കാര്യം പറഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നുവെന്നും ശ്രീജ പറഞ്ഞു . ആരാധകര്‍ കരുതിയത് തന്റെ ശബ്ദം തന്നെയായിരിക്കും അത് എന്നാണ്. അവിടെയാണ് ഒരു ഡബ്ബിങ് ആര്‍ട്ടിസിറ്റിന്റെ വിജയവും. സംവിധായകര്‍ പറയുന്ന താരങ്ങള്‍ക്ക് ശബ്ദം കൊടുക്കുമെന്നും ശ്രീജ കൂട്ടിച്ചേർത്തു.

Kavya Madhavan

More in News

Trending

Recent

To Top