Malayalam
ഇനി വയ്യ എന്ന് എപ്പോഴെങ്കിലും കാവ്യ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ യാത്രയ്ക്ക് അര്‍ഥമില്ലാതെ വന്നേനെ; മധുര മീനാക്ഷി ക്ഷേത്രത്തില്‍ ഫോട്ടോയെടുക്കാന്‍ പോയതിനെ കുറിച്ച് ഫോട്ടോഗ്രാഫര്‍
ഇനി വയ്യ എന്ന് എപ്പോഴെങ്കിലും കാവ്യ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ യാത്രയ്ക്ക് അര്‍ഥമില്ലാതെ വന്നേനെ; മധുര മീനാക്ഷി ക്ഷേത്രത്തില്‍ ഫോട്ടോയെടുക്കാന്‍ പോയതിനെ കുറിച്ച് ഫോട്ടോഗ്രാഫര്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും അഴകിയ രാവണിനിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവന്‍ അറിയപ്പെടുന്നത്. മുന്‍നിര നായകന്മാര്‍രക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.
എന്നാല്‍ നടന്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം സിനിമയില്‍ നിന്നെല്ലാം പൂര്‍ണമായി വിട്ടു നില്‍ക്കുകയാണ് കാവ്യ. കുടുംബ കാര്യങ്ങളും മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി. അതിനിടെ ഇപ്പോഴിതാ കാവ്യയെ ച്ച് പ്രവീണ കുമാര്‍ എന്ന ഫോട്ടോഗ്രാഫര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വലിയ നടിയായിരിക്കുമ്പോഴും തലക്കനം കാണിക്കാതെയുള്ള കാവ്യയുടെ പെരുമാറ്റത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.
കാവ്യക്കൊപ്പം മധുര മീനാക്ഷി ക്ഷേത്രത്തില്‍ ഫോട്ടോയെടുക്കാന്‍ പോയതിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കാവ്യ നിര്‍ദ്ദേശിച്ച പ്രകാരം ട്രെയിനിലാണ് പോയത്. അമ്മയും അച്ഛനും ഒപ്പമുണ്ടായിരുന്നു. ട്രെയിന്‍ യാത്രയെന്നത് ഞങ്ങളില്‍ ചെറിയ പരിഭ്രമമുണ്ടാക്കി. എറണാകുളത്തുനിന്നാണ് കയറേണ്ടത്. ജനപ്രിയ താരമാണ്. എങ്ങനെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കും, ട്രെയിനില്‍ ആളുകള്‍ ശല്യം ചെയ്യുമോ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയായി,’ റെട്രോ റീലില്‍ അദ്ദേഹം എഴുതി.
‘കാവ്യയുടേത് സെക്കന്റ് എ.സി കമ്പാര്‍ട്ട്‌മെന്റും ഞങ്ങളുടേത് തേര്‍ഡ് എ.സി.യുമാണ്. രാത്രി 12 മണിക്ക് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ട്രെയിന്‍. നോര്‍ത്ത് സ്‌റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ പുറകില്‍ ഒരു വഴിയുണ്ട്. കാവ്യ അവിടെ കാറില്‍ വന്നിറങ്ങി. ട്രെയിന്‍ സ്‌റ്റേഷനില്‍ വന്നുനിന്നാല്‍ പെട്ടെന്ന് കയറാന്‍ പാകത്തിലായിരുന്നു നില്‍പ്. ആരും ശ്രദ്ധിക്കാതിരിക്കാന്‍ തലയിലൂടെ ഷാള്‍ ചുറ്റിയിരുന്നു. ട്രെയിന്‍ വന്നുനിന്നപ്പോള്‍ പെട്ടെന്ന് തന്നെ ബോഗിക്കുള്ളിലേക്ക് കയറിയതിനാല്‍ അധികമാരും ശ്രദ്ധിച്ചില്ല,’
‘മധുരയില്‍ എത്തിയാലും അധികസമയമെടുക്കാനില്ലാത്ത അവസ്ഥയാണ്. തിരിച്ച് അഞ്ച് മണിക്കുള്ള വിമാനത്തില്‍ പുറപ്പെടണം. ട്രെയിന്‍ പത്ത് പതിനൊന്ന് മണിക്കാണ് അവിടെയെത്തുന്നത്. ഒരു മണിക്ക് മധുര മീനാക്ഷി കോവില്‍ അടയ്ക്കും. പിന്നെ ഉച്ചക്ക് ശേഷമേ തുറക്കൂ. പലവിധ ആശങ്കകളായിരുന്നു മനസ്സിലെന്ന് അദ്ദേഹം പറയുന്നു. വലിയ തിരക്കുള്ള നടിയാണെങ്കിലും സാധാരണ പെരുമാറ്റമാണ് കാവ്യയില്‍നിന്നും ഉണ്ടാവാറുള്ളത്.
അതിന്റെ ധൈര്യത്തില്‍ പെട്ടെന്ന് റെഡിയാവണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. തീവണ്ടിയാത്രയുടെ ക്ഷീണമൊന്നും പുറത്തുകാണിക്കാതെ, എത്തി അല്‍പ്പസമയത്തിനകം കാവ്യ റെഡിയായി വന്നു. ഭക്ഷണം കഴിക്കാതെതന്നെ അമ്പലത്തിലേക്ക് ഇറങ്ങി. അമ്പലത്തില്‍വെച്ച് കുറെ ഫോട്ടോ എടുത്തു. പിന്നീട് വേഷം മാറിയശേഷം കുറച്ചു പടങ്ങള്‍കൂടി എടുത്തു. അത് കഴിഞ്ഞാണ് ഭക്ഷണം കഴിക്കാനിരുന്നത്,.
‘വളരെ തിരക്കുപിടിച്ച ഒരു ദിവസം അങ്ങനെ അവസാനിച്ചു. ഇനി വയ്യ എന്ന് എപ്പോഴെങ്കിലും കാവ്യ പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ യാത്രയ്ക്ക് അര്‍ഥമില്ലാതെ വന്നേനെ. കാവ്യയുടെ നല്ല മനസ്സിന് അന്ന് നന്ദി പറഞ്ഞു ഞാന്‍,’ അദ്ദേഹം ഓര്‍മിച്ചു. അതേ സമയം ഏറെക്കാലം സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം മാറിനിന്നിരുന്ന കാവ്യ അടുത്തിടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചിരുന്നു. ഇടയ്ക്ക് തന്റെ ചിത്രങ്ങളും മറ്റുമൊക്കെ താരം അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്.
തന്റെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയര്‍ച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത് എന്നത് നടി പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
