News
നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ എപ്പോള്‍ എന്ത് നടക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല; കാവ്യ മാധവന്‍
നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ എപ്പോള്‍ എന്ത് നടക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല; കാവ്യ മാധവന്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരാജയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. സോഷ്യല്‍മീഡിയയിലും അത്ര ആക്ടീവല്ല താരം.
ഇപ്പോഴിതാ കാവ്യാ തന്റെ ഒരു പഴയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. വിവാഹം എന്ന് പറയുന്നത് തലയില്‍ വരച്ച പോലെയാണ്. ആ കാര്യത്തിന് ഏറ്റവും ഏറ്റവും വലിയ ഉദാഹരണമാണ് ഗോപികയുടെ വിവാഹം. ഞങ്ങളെല്ലാവരും ഒരേ പ്രായമുള്ളവരാണ് ഒപ്പം അടുത്ത സുഹൃത്തുക്കളും. അവളിങ്ങനെ കല്യാണം നോക്കിത്തുടങ്ങി എന്ന് പറയുന്ന സമയത്ത് അതിന്റെ രണ്ടാഴ്ച മുന്‍പ് വരെ ഞങ്ങള്‍ തമ്മില്‍ കണ്ടതാണ്.
ആ സമയത്ത് അവള്‍ പറഞ്ഞത് വിവാഹ ആലോചനകള്‍ ഒരുപാട് വരുന്നുണ്ട്, അതില്‍ കുറച്ചൊക്കെ നോക്കിവെച്ചിട്ടുണ്ട് എന്നല്ലാതെ ഒന്നും ആയിട്ടില്ലായിരുന്നു. എന്നാല്‍ അതിന്റെ തൊട്ടടുത്ത ആഴ്ച അവള്‍ വിളിച്ച് പറഞ്ഞു, അതില്‍ ഒരു ആലോചന സെറ്റായി എന്ന്. റിമി ടോമിയുടെ വിവാഹത്തിന് ഞാനും ഗോപികയും ഭാവനയും ഒരുമിച്ചാണ് പോയത്.
ആ സമയത്തും ഞങ്ങള്‍ എല്ലാവരും കൂടി അവളുടെ വീട്ടില്‍ വെച്ച് വിവാഹത്തെ കുറിച്ചും അല്ലാതെയും ഓരോ കാര്യം പറയുമ്പോഴും അടുത്തയാഴ്ച ഗോപിക വിവാഹിതയാകാന്‍ പോകുകയാണ് ആരും ചിന്തിച്ചിരുന്നത് പോലുമില്ല. അവള്‍ ഇത്രയും പെട്ടന്ന് പുതിയ ലൈഫിലേക്ക് പോവുകയാണെന്ന് അവളോ ഞങ്ങളോ അറിഞ്ഞിരുന്നില്ല. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ തന്നെ അവളുടെ കല്യാണവും കഴിഞ്ഞു. റിസപക്ഷന്‍ കഴിഞ്ഞ് അവള്‍ ഭര്‍ത്താവുമൊത്ത് അയര്‍ലണ്ടിലെ വീട്ടിലുമെത്തി.
ഇതുപോലെ തന്നെയാണ് നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ എപ്പോള്‍ എന്ത് നടക്കുമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല, ഇത്രയേ ഉള്ളൂ നമ്മളുടെ ജീവിതത്തില്‍ ഓരോ മാറ്റങ്ങള്‍ വരുന്നത് വളരെ പെട്ടന്നായിരിക്കും പ്രത്യേകിച്ചും വിവാഹം. നല്ല ഒരു വിവാഹം ജീവിതം ലഭിക്കുക, നല്ലൊരു വീട്ടില്‍ ചെന്ന് കയറാന്‍ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് ലഭിക്കുക. ഞാനും ദിലീപ് ഏട്ടനും ഇങ്ങനെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നത് പോലുമില്ല.
എല്ലാം ഈശ്വര നിശ്ചയം എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഇപ്പോഴും പല വിവാഹ ജീവിതങ്ങളിലും പൊരുത്തപ്പെടാന്‍ കഴിയാതെ, ജീവിതം മറ്റുള്ളവര്‍ക്ക് വേണ്ടി സഹിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് വീട്ടമ്മമാരെ എനിക്ക് അറിയാം. നമുക്ക് ഒരു ജീവിതമേ ഉള്ളു അത് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു തീര്‍ക്കണം എന്നും കാവ്യാ പറയുന്നു.
അതേസമയം, അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്.
സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ദിലീപ് തന്റെ പുത്തന്‍ ചിത്രങ്ങളുമായി തിരിക്കിലാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണ് പുറത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടിയത്. ദിലീപ്-റാഫി ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ടീസറും പുറത്തെത്തിയിരുന്നു.