വിവാഹമോചനത്തിന് പിന്നാലെ അമേരിക്കയില്‍ ജീവിതം അടിച്ച് പൊളിച്ച് ആഘോഷിച്ച് നിശാല്‍ ചന്ദ്രയും ഭാര്യയും!; കാവ്യയ്ക്കുള്ള മധുര മറുപടിയെന്ന് പ്രേക്ഷകര്‍
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി വന്നു. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് താരത്തിന്റെ വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാവ്യ ദിലീപിനെ വിവാഹം ചെയ്ത ശേഷമാണ് അഭിനയം അവസാനിപ്പിച്ചത്. 2016ലായിരുന്നു വിവാഹം. ആദ്യ വിവാഹം പരിചയപ്പെട്ടശേഷം കാവ്യ മാധവന്‍ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. എന്നാല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം അഭിനയം തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം.
ഈ നേരത്തു കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രന്റെ കാര്യം ആലോചിക്കാത്തവര്‍ ഇല്ല. എന്തായാലും പുതിയ ദാമ്പത്യ ജീവിതത്തില്‍ ഏറെ സന്തോഷവാന്‍ ആണ് നിഷാല്‍. അതിനുള്ള തെളിവ് ആണ് നിഷാല്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്ന കുടുംബ ചിത്രങ്ങള്‍. കുവൈത് ബാങ്കില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന നിഷാല്‍ രണ്ടായിരത്തി ഒന്‍പത് ഫെബ്രുവരി അഞ്ചിന് ആയിരുന്നു കാവ്യയും ആയുള്ള വിവാഹം.
അഭിനയം നിര്‍ത്തി കുവൈത്ത് ലേക്ക് പോയ കാവ്യാ നാട്ടിലേക് തിരിച്ചെത്തി ഭര്‍ത്താവിന് എതിരെ പരാതി നല്‍കുക ആയിരുന്നു. വിവാഹ മോചന കേസ് ഒന്നര വയസ്സ് വരെ നീണ്ടു നിന്നു. ഒടുവില്‍ ഇരു വീട്ടുകാരും ചര്‍ച്ച നടത്തി കേസുകള്‍ പിന്‍വലിക്കുക ആയിരുന്നു. പിനീട് സംയുക്തമായി വിവാഹ മോചന ഹര്‍ജി നല്‍കുക ആയിരുന്നു.
തിരുവനന്തപുരം കുമാരപുരം ജ്യോതിയില്‍ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാല്‍ ചന്ദ്ര ബാലതാരമായി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ് നിശാല്‍ ചന്ദ്രയെ കുറച്ചു മലയാളികള്‍ കൂടുതല്‍ അറിയുന്നത്. നിഷാല്‍ ചന്ദ്ര കുവൈത് നാഷണല്‍ ബാങ്കിന്റെ അഡ്വൈസര്‍ ആയിരുന്നു.
സോഫ്റ്റ് വേര്‍ വിദക്തന്‍ ആയ നിഷാല്‍ ഇപ്പോള്‍ കുടുംബത്തോടെ അമേരിക്കയില്‍ ആണ്. മാക്രോ ബിയോളജി ബിരുദ ധാരി ആണ് ഭാര്യ ഡിവോസിനെയും കാവ്യയുടെ ഗുരുതരമായ ആരോപണങ്ങളെയും തുടര്‍ന്ന് ഏറെ മാനസിക സമ്മര്‍ദ്ദത്തില്‍ ആവുകയും തുടര്‍ന് തളര്‍ന്നു പോവുകയാണ് ചെയ്തത് നിശാലും കുടുംബവും. ഇതിനു ശേഷം എല്ലാം മനസ്സിലാക്കി കുടുംബത്തിലേക്ക് വന്ന രമ്യ നിഷാലിനും കുടുംബത്തിനും താങ്ങും കരുത്തും ആവുക ആയിരുന്നു.
രമ്യയോടും തന്റെ രണ്ടു ഓമന മക്കളോടും ഒപ്പം കുടുംബ സമേതം ആയി സ സന്തോഷം അമേരിക്കയില്‍ കഴിഞ്ഞു വരിക ആണ് നിഷാല്‍ ചന്ദ്ര. നിഷാല്‍ ന്റെ സഹോദരന്‍ ആയ ദീപക് ചന്ദ്ര മോഹനും അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ഭാര്യ ഗോപിക ഗോപാല്‍ ചന്ദ്രയും അദ്ദേഹത്തിന് ഒപ്പം താനെ അമേരിക്കയില്‍ സ്ഥിര താമസം ആക്കിയവര്‍ ആണ്. 2017 മെയ് 13നാണ് നിഷാല്‍ ചന്ദ്ര രമ്യയെ തന്റെ ജീവിതസഖി ആക്കിയത്. 2019 ലാണ് വിശാലനും രമ്യയ്ക്കും മകന്‍ ദേവാന്‍ഷ് പിറന്നത്. മകന്‍ ദേവിന് കൂട്ടായി ഒരു അനിയത്തിക്കുട്ടി കൂടി ഇപ്പോഴുണ്ട്.
അടുത്തിടെ ദിലീപും കാവ്യയും ശബരി സെന്‍ട്രല്‍ സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നതും ഏറെ വാര്‍ത്തയായിരുന്നു. കുറേ നാളുകള്‍ക്ക് ശേഷമായിരുന്നു ഇരുവരും ഒരുമിച്ച് ഒരു പൊതുവേദിയിലെത്തിയത്. ‘ഇവിടുത്തെ കലാപരിപാടികള്‍ കാണാന്‍ വന്നതാണ് ഞാന്‍, സംസാരിക്കേണ്ട ആവശ്യം വരില്ല എന്നാണു എന്നോട് പറഞ്ഞിരുന്നത്. പണ്ടൊക്കെ ഒരു ഓളത്തില്‍ അങ്ങ് പോകുമായിരുന്നു. എന്തെങ്കിലും സംസാരിക്കാം കുഴപ്പമിലായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല.പറയുന്നത് തെറ്റിപ്പോയാല്‍ പേടിയാണ്.
എന്ത് പറഞ്ഞാലും ട്രോള് വരും. ഞാന്‍ പറയുന്നത് നാളെ എങ്ങനെയാണ് യൂട്യൂബില്‍ വരുക എന്നുപോലും അറിയില്ല. അതുകൊണ്ട് മിണ്ടാണ്ടിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എന്നെ വിളിക്കരുത് കേട്ടോ ദിലീപേട്ടാ എന്ന് പറഞ്ഞാണ് വന്നത്. എന്നിട്ടിപ്പോ ഇവിടെ വന്നപ്പോ പാരയായത് ഭര്‍ത്താവ് തന്നെ. അവിടെ ഇരിക്കുന്ന സമയത്ത് പോലും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടില്ല. ഇങ്ങനെ പറഞ്ഞു അവസാനിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു എന്നും കാവ്യ പറഞ്ഞിരുന്നു.
