Connect with us

ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും’, അശ്വതി

general

ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും’, അശ്വതി

ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും’, അശ്വതി

ചുരുങ്ങിയ കാലം കൊണ്ട് മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ഇടംപിടിച്ച താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക, അഭിനേത്രി എന്നതിലുപരി സ്വതന്ത്ര്യമായ നിലപാടുകള്‍ കൊണ്ടും അശ്വതി ശ്രദ്ധേയയാണ്. ഇന്ന് നിരവധി പേര്‍ക്ക് മാതൃകയാണ് അശ്വതി ശ്രീകാന്ത്. തിരക്കുകള്‍ക്കിടയിലും ആരാധകരുമായി സംസാരിക്കാനും തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും അശ്വതി സമയം കണ്ടെത്താറുണ്ട്.
റേഡിയോ ജോക്കി ആയിരുന്ന കാലത്ത് ഗര്‍ഭിണിയായതോടെ തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളെ പറ്റി അശ്വതി തുറന്ന് സംസാരിച്ചിരുന്നു. എന്നാല്‍ ജീവിതവും ജീവിതസാഹചര്യങ്ങളും മാറിയതോടെ നടി സന്തോഷത്തിലേക്ക് തിരികെ വന്നു

ഇപ്പോള്‍ അവതാരകയായും നടിയായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ്. ഒപ്പം കുടുംബവും ഒരുമിച്ച് കൊണ്ട് പോകുന്നു. എന്നാല്‍ തന്റെ പ്രണയവും വിവാഹവുമൊക്കെ വീട്ടില്‍ വലിയ പ്രശ്‌നങ്ങളായിരുന്നുവെന്ന് പറയുകയാണ് അശ്വതിയിപ്പോള്‍. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ശ്രീകാന്തിനെ അശ്വതി വിവാഹം കഴിക്കുന്നത്.

പ്രണയിച്ചിരുന്ന കാലത്ത് അമ്മ ശക്തമായി ഈ ബന്ധത്തെ എതിര്‍ത്തിരുന്നു. വീട്ടിലൊക്കെ ഭയങ്കര സീനായിരുന്നു. പിന്നീട് അച്ഛനോടും ഇക്കാര്യം പറഞ്ഞതിനെ പറ്റിയും വെളിപ്പെടുത്തുകയാണ് അശ്വതിയിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയതായിരുന്നു അശ്വതി. അവതാരകന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയവേയാണ് നടി മനസ് തുറന്നത്.

പുറത്ത് വന്ന പ്രൊമോ വീഡിയോയില്‍ വികാരഭരിതയായിട്ടാണ് അശ്വതി സംസാരിക്കുന്നതും. ‘തന്റെ കുട്ടിക്കാലത്ത് അമ്മ ഒരുപാട് സ്ട്രഗിളിലൂടെ ബുദ്ധിമുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നാണ് അശ്വതി പറയുന്നത്. അമ്മയുടെ എതിര്‍പ്പും എന്റെ പ്രണയവും ഒരു തുലാസിലായി. അമ്മയ്ക്ക് എന്റെ പ്രണയം ഇഷ്ടപ്പെട്ടിരുന്നില്ല. ആരാ അതെന്ന് ചോദിച്ച് തല്ലാനൊക്കെ വന്നു.
അത് വലിയ സീനായതോടെ അവന്റെ നമ്പറൊക്കെ വാങ്ങി അങ്ങോട്ട് വിളിച്ചു. പിന്നീട് ഭീകരമായ പ്രശ്‌നങ്ങളാണ് ഉണ്ടായത്. അച്ഛനെങ്കിലും എന്റെ ഈയൊരു ഇഷ്ടത്തിന് കൂടെ നില്‍ക്കുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നെന്നും അശ്വതി പറയുന്നു.

അതേ സമയം ആദ്യം ഗര്‍ഭിണിയായ കാലത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റിയും അശ്വതി പറയുന്നുണ്ട്. ‘ഗര്‍ഭിണിയായിരുന്ന സമയത്ത് ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി നെടുവീര്‍പ്പെട്ട നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടെന്നും’, അശ്വതി വ്യക്തമാക്കുന്നു.

രണ്ട് കൊല്ലം മുന്‍പ് അമ്മയ്ക്ക് സര്‍ജറി ചെയ്യേണ്ടി വന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു. ‘ഞാനത്ര ധൈര്യമുള്ള ആളൊന്നുമല്ലെന്ന് പറഞ്ഞാണ് അശ്വതി സംസാരിക്കുന്നത്. അന്ന് സര്‍ജറി റൂമില്‍ നിന്നും പുറത്തിറങ്ങി വന്നു. എന്നിട്ട് ഐസിയുവിന്റെ മുന്നില്‍ കുനിഞ്ഞിരുന്ന് കരയുകയാണ്. അന്നേരം ഒരു പയ്യന്‍ എന്റെ അടുത്ത് വന്നിട്ട് വിളിച്ചു.

എന്നിട്ട് ചക്കപ്പഴത്തിലെ ആശചേച്ചിയല്ലേ, ഒരു സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിച്ചു. ഐസിയുവിന് മുന്നിലിരുന്ന് ഒരാള്‍ കരയണമെങ്കില്‍ അവര്‍ക്ക് വേണ്ടപ്പെട്ട ആരെങ്കിലും അതിനകത്ത് ഉണ്ടായിരിക്കുമല്ലോ, അത് പോലും ചിന്തിക്കാതെയാണ് അദ്ദേഹം ഫോട്ടോ എടുക്കാന്‍ വന്നതെന്നും’, അശ്വതി പറയുന്നു.

പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ തന്റെ സീനിയറായി പഠിച്ച ആളായിരുന്നു ഭര്‍ത്താവ് ശ്രീകാന്ത് എന്നാണ് അശ്വതി മുന്‍പ് പറഞ്ഞിട്ടുള്ളത്. പ്ലസ് ടുവിന് എത്തിയപ്പോഴാണ് പ്രണയം പരസ്പരം തുറന്ന് പറയുന്നത്. അങ്ങനെ പ്രണയത്തിലായി മൂന്നാമത്തെ വര്‍ഷമാണ് ഇത് വീട്ടില്‍ പൊക്കുന്നത്. ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് അമ്മ തലയില്‍ തൊട്ട് സത്യം ചെയ്യേണ്ട അവസ്ഥ വരെയായി. ശേഷം ഒന്നര വര്‍ഷം സ്വയം പ്രഖ്യാപിത ബ്രേക്കപ്പ് ആയിരുന്നു.

കോട്ടയത്ത് എംബിഎ യ്ക്ക് പഠിക്കുന്നതിനിടെ കൂട്ടുകാരിയുടെ നമ്പറിലേക്ക് വീണ്ടും ശ്രീ വിളിച്ചു. അങ്ങനെ വീണ്ടും കാണുകയായിരുന്നു. പ്രണയം സീരിയസാണെന്ന് മനസിലായതോടെ എല്ലാവരെയും കൊണ്ട് നല്ലത് പറയിച്ചിട്ട് വിവാഹം കഴിക്കണമെന്ന് വാശിയായി. അങ്ങനെ ശ്രീ ദുബായില്‍ സ്വന്തമായി ബിസിനസ് ചെയ്യാന്‍ തുടങ്ങി. അത് വിജയിച്ചതിന് ശേഷമാണ് ആലോചനയുമായി തന്റെ വീട്ടിലേക്ക് ശ്രീ വന്നത്. ഒടുവില്‍ വീട്ടുകാര്‍ ചേര്‍ന്ന് കല്യാണം നടത്തി. താന്‍ ശ്രീയുടെ കൂടെ ദുബായിലേക്ക് പോവുകയും ചെയ്തു. കല്യാണം കഴിഞ്ഞ് നാല് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായതോടെയാണ് ബുദ്ധിമുട്ടുകള്‍ തുടങ്ങിയതെന്നാണ് നടി മുന്‍പ് പറഞ്ഞിട്ടുള്ളത്.

More in general

Trending

Recent

To Top