മാമാട്ടിയ്ക്ക് കാവ്യയുടെ സ്വഭാവം,തല്ലിയിട്ടുണ്ട്; മീനാക്ഷിയെ തല്ലിയല്ല വളർത്തിയത്; കാരണം വെളിപ്പെടുത്തി ദിലീപ്; ഇത്ര സ്നേഹമോ?
ദിലീപിന്റെ വീട്ടിലെ വിശേഷങ്ങൾ അറിയാൻ ഒരുപാട് ഇഷ്ട്ടമാണ് ആരാധകർക്ക്. ഈ താരകുടുംബത്തിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം പെട്ടന്നാണ് വൈറലായി മാറുന്നത്, ഇപ്പോഴിതാ നേരത്തെ ദിലീപ് നൽകിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
തങ്ങളുടെ രണ്ടുമക്കളും ഒരുപോലെയാണ് കാണാനെന്നും നല്ല സാമ്യം ഉണ്ടെന്നും ദിലീപ് പറയുന്നു. ആളുകളെല്ലാം അതൊക്കെ മറയുമ്പോൾ സന്തോഷമാണ്. രണ്ടാളും ഞങ്ങളുടെ മക്കളല്ലേ- എന്നുപറയുന്ന ദിലീപിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
അതേസമയം വലുതാകുമ്പോൾ ഷെയ്പ്പ് അൽപ്പം മാറുന്നുണ്ടെങ്കിലും എല്ലാ കാര്യത്തിലും ഇരുവരും ഒരുമിച്ചെന്നും ദിലീപ് പറയുന്നു. എന്നെയും കാവ്യയെയും അവൾ ഓരോന്ന് പഠിപ്പിക്കും.
ഒരുദിവസം എന്തോ പറഞ്ഞപ്പോൾ അച്ഛാ അത് ശരിയല്ല, അത് ഇൻ അല്ല ഓൺ ആണെന്നാണ് അവൾ തന്നെ തിരുത്തിയതെന്നും കുറുമ്പിയാണെന്നും ഒരു തിരുത്തൽ വാദി ആയികൊണ്ടിരിക്കുകാണ് മകളെന്നും ദിലീപ് പറയുന്നു. ഇപ്പോഴത്തെ പിള്ളേരെ ഒന്ന് പഠിച്ചോ എന്ന് താൻ ഇടക്ക് പറയാറുണ്ടെന്നും ദിലീപ് പറഞ്ഞു.
അമ്മയായപ്പോൾ കാവ്യാ ആകെ മാറി അവളുടെ ഉത്തരവാദിത്വം കൂടിയെന്നും കാവ്യായാണ് മകളുടെ എല്ലാം ചെയ്യുന്നതെന്നും ദിലീപ് പറയുന്നു. കാവ്യാ സോഫ്റ്റ് ആയ ആളൊന്നും അല്ല. ഷോർട്ട് എംപെർഡ് ആണ്. മോളെ അടിക്കരുത് എന്ന് താൻ കാവ്യയോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മീനാക്ഷിയെ താൻ ഇത് വരെ അടിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കുന്നു.
എന്നാൽ മഹാലക്ഷ്മിക്ക് ഒരു അടി താൻ കൊടുത്തിട്ടുണ്ട്. കാരണം മഹാലക്ഷ്മിക്ക് കാവ്യയുടെ സ്വഭാവം ആണ്, മീനാക്ഷിക്ക് എന്റെയും എല്ലാ ഇടത്തും സൈലന്റ് ആണെന്നാണ് മീനാക്ഷിയെ കുറിച്ച് പറഞ്ഞത്.
