14 വർഷം മഞ്ജുവിന് സംഭവിച്ചത്? നടിയെ ഞെട്ടിച്ച് കാവ്യയുടെ പ്രസംഗം; കാവ്യയ്ക്ക് മഞ്ജുവിന്റെ അവസ്ഥയല്ല…താൻ പറഞ്ഞ് കൊടുക്കുന്നത് മോശമാകാറില്ലെന്ന് ദിലീപ്
മലയാളികളുടെ പ്രിയങ്കരിയായ കാവ്യ മാധവനേറെ ഒരു പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഏറെ നാളുകൾക്ക് ശേഷം ചെന്നൈ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ വിശിഷ്ടാതിഥിയായി കാവ്യ പങ്കെടുത്തിരുന്നു.
തുടർന്ന് വാർത്താ വായനമത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത് കാവ്യയായിരുന്നു. പിന്നാലെ ഇവിടെ നിന്നുള്ള നടിയുടെ പ്രസംഗമാണ് ചർച്ചയ്ക്ക് കാരണം.
പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കവെ നടി നമ്മുടെ മാതൃഭാഷയെ കുറിച്ച് വാചാലയായിരുന്നു. നമ്മുടെ മാതൃഭാഷ നമുക്ക് മനോഹരമായി കൈകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിൽ അതാണ് ഏറ്റവും മോശപ്പെട്ട കാര്യമായി തനിക്ക് തോന്നുന്നതെന്നാണ് കാവ്യ പറഞ്ഞത്. ഇതേ പരിപാടിയിൽ അന്ന് ക്ഷണിക്കപ്പെട്ട അതിഥിയായി ഗായിക സുജാതയുടെ ഭർത്താവ് ഡോ. വി കൃഷ്ണ മോഹനും പങ്കെടുത്തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം നിർമ്മാതാവ് കൊട്ടാരക്കര രവിയുടെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മോഹൻ നടിയോട് നേരിട്ട് ഇക്കാര്യം പറയുകയുണ്ടായി. പരിപാടിയിൽ കാവ്യയുടെ പ്രസംഗം അതിമനോഹരമായിരുന്നുവെന്നാണ് മോഹൻ പറഞ്ഞത്.
എന്നാൽ മോഹൻ കാവ്യയോട് പറഞ്ഞ കോംപ്ലിമെന്റ് സമീപത്ത് നിന്ന് ദിലീപ് കേൾക്കുകയും പിന്നാലെ മോഹൻ പറഞ്ഞ് അവസാനിപ്പിച്ചയുടൻ അടിപൊളിയൊരു കമന്റ് അടിക്കുകയും ചെയ്തു.
താൻ പറഞ്ഞ് കൊടുക്കുന്നത് ഒന്നും മോശമാവാറില്ലെന്നാണ് ദിലീപ് ഓടിവന്ന് പറഞ്ഞത്. തുടർന്ന് ദിലീപ് പറഞ്ഞത് കേട്ട് മോഹനും കാവ്യ മാധവനും സുജാതയുംമെല്ലാം പൊട്ടിച്ചിരിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.
മാത്രമല്ല നേരത്തെ ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായപ്പോൾ ദിലീപിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നത് മഞ്ജുവിന്റെ കഴിവുകളെ ദിലീപ് വീട്ടിൽ തളച്ചിട്ടുവെന്നതാണ്.
എന്നാൽ ഈ വീഡിയോ വൈറലാതോടെയും കാവ്യയുടെ ഇപ്പോഴത്തെ ബിസിനസ് മറ്റു മേഖലയിൽ തിളങ്ങുന്നത് കാണുമ്പോൾ അന്ന് കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ആരാധകർ തന്നെ പറയുന്നു.
