Malayalam
അവസാന ആഗ്രഹമായി പറഞ്ഞത് കാവേരിയെ കാണണമെന്ന്; നടി എത്തിയില്ലെന്ന് സുഹൃത്തുക്കള്‍
അവസാന ആഗ്രഹമായി പറഞ്ഞത് കാവേരിയെ കാണണമെന്ന്; നടി എത്തിയില്ലെന്ന് സുഹൃത്തുക്കള്‍
സൂര്യകിരണിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും സുഹൃത്തുക്കളും. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് അത്രയേറെ സൗഹൃദങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു സൂര്യകിരണ്‍. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാാണ് മാസ്റ്റര്‍ സുരേഷ് എന്ന സൂര്യകിരണ്‍. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ ആണ് മലയാളികള്‍ക്ക് പരിചയപ്പെടുത്താന്‍ നല്ലതെങ്കിലും സംവിധായകന് എന്ന നിലയില്‍ പിന്നീട് തിളങ്ങിയ വ്യക്തിത്വമാണ് സൂര്യകിരണിന്റേത്.
മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. ‘മൈ ഡിയര്‍ കുട്ടിചാത്തന്’ അടക്കം 200 ഓളം സിനിമകളില്‍ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാന്‍ഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത.
2003ല്‍ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കില്‍ ‘സത്യം’ അടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ‘അരസി’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് സൂര്യകിരണ്‍. എന്നാല്‍ മലയാളിയാണെന്ന് പലര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് സത്യം. പ്രശസ്ത ടെലിവിഷന്‍ താരം സുചിത സഹോദരി ആണ്. നടി കാവേരിയുടെ മുന്‍ ഭര്‍ത്താവ് കൂടിയാണ് സൂര്യകിരണ്‍.
അടുത്തിടെയായി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നാണ് സൂര്യ കിരണിന്റെ വിയോഗം. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.. മഞ്ഞപ്പിത്തം ആന്തരിക അവയവങ്ങളെ ബാധിക്കുകയും, ഹൃദയാഘാതം സംഭവിക്കുകയും ആയിരുന്നുപെട്ടെന്നുള്ള മരണത്തിനു കാരണം എന്നാണ് റിപ്പോര്‍ട്ട്.
മഞ്ഞപ്പിത്തം മൂര്ധന്യാവസ്ഥയിലെത്തി നില്‍ക്കുമ്പോഴും കാവേരിയെ കാണണമെന്ന് സൂര്യ കിരണ്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ കാവേരി കാണാന്‍ കൂട്ടാക്കിയില്ലെന്നുമാണ് സൂര്യകിരണിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കാവേരിയെ അവസാനമായി ഒന്ന് കാണണമെന്നും സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടി വന്നില്ല. അങ്ങനെ ഒരുനോക്ക് കാണണമെന്ന ആഗ്രഹം സാധിക്കാതെയാണ് നടന് വിടവാങ്ങിയതെന്നാണ് പലരും പറയുന്നത്.
ഈ വേളയില്‍ കാവേരിയെ കുറിച്ച് സൂര്യകിരണ്‍ മുമ്പ് പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുന്നുണ്ട്. തെലുങ്ക് സിനിമയില്‍ പ്രവേശിച്ചതിന് ശേഷമാണ് സംവിധായകനായ സൂര്യ കിരണുമായി കാവേരി പ്രണയത്തിലായത്. 2010 ലായിരുന്നു ഇവരുടെ വിവാഹം. ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടക്കാലത്ത് പ്രചരിച്ചത്. ഗോസിപ്പ് കോളങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത ശരിയാണെന്ന് സൂര്യ കിരണ്‍ ആണ് സ്ഥിരീകരിച്ചത്. തെലുങ്ക് ബിഗ് ബോസ് സീസണ് 4 ല്‍ ആണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.
സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ അഭിമുഖത്തില്‍ പറയുന്നു. ‘അവള് എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള് കാരണമായി പറഞ്ഞത്. കല്യാണിയുടെ സ്ഥാനത്ത് മറ്റാരെയും കാണാന്‍ എനിക്കാവില്ല.അവളുടെ തിരിച്ചു വരനവിനായി കാത്തിരിക്കുന്നു’ എന്നും സൂര്യ കിരണ്‍ പറഞ്ഞിരുന്നു.
സൂര്യയ്ക്കുണ്ടായ സാമ്പത്തിക ബാധ്യതകളാണ് ദമ്പതികള്‍ വേര്‍പിരിയാനുള്ള കാരണമെന്ന് സഹോദരിയും പ്രശസ്ത നടിയുമായ സുജിത ധനുഷ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. കടബാധ്യതകള്‍ ഏറിയതോടെ ജ്യേഷ്ഠന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമയായി മാറിയെന്നും സുജിത പറഞ്ഞിരുന്നു. 2010 ല്‍ വിവാഹിതരായ ഇരുവരും 2016 ല്‍ വിവാഹമോചിതരാകുകയായിരുന്നു.
