Connect with us

സൂര്യ കിരണിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്തി കാവേരി?; വീട്ടുകാര്‍ മൃതദേഹം കാണിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍

Malayalam

സൂര്യ കിരണിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്തി കാവേരി?; വീട്ടുകാര്‍ മൃതദേഹം കാണിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍

സൂര്യ കിരണിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്തി കാവേരി?; വീട്ടുകാര്‍ മൃതദേഹം കാണിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍

പ്രശസ്ത തെലുങ്ക് സംവിധായകനും മലയാളത്തിലെ ആദ്യ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരവുമായ സൂര്യകിരണ്‍ അന്തരിച്ചുവെന്നുള്ള വാര്‍ത്ത സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. ‘മൈ ഡിയര്‍ കുട്ടിചാത്തന്‍’ അടക്കം 200 ഓളം സിനിമകളില്‍ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാന്‍ഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്‍ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത.

നടി കാവേരിയുടെ മുന്‍ഭര്‍ത്താവ് കൂടിയാണ് സൂര്യ കിരണ്‍. സൂര്യയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ കാവേരിയുമായുള്ള വിവാഹമോചനവും അതേ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളും എല്ലാം വൈറലായി മാറിയിരുന്നു. അവസാന ആഗ്രഹമായി കാവേരിയെ കാണണമെന്നാണ് സൂര് പറഞ്ഞിരുന്നതെന്നും എന്നാല്‍ കാവേരി അത് സമ്മതിച്ചില്ലെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

എന്നാല്‍ ഇപ്പോഴിതാ മരണാനന്തര ചടങ്ങുകള്‍ക്ക് തൊട്ടു മുമ്പ് കാവേരി വീട്ടിലെത്തിയിരുന്നുവെന്നാണ് ചില യൂട്യൂബ് ചാനലുകള്‍ പറയുന്നത്. എന്നാല്‍ സൂര്യ കിരണിന്റെ വീട്ടുകാര്‍ അകത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല, മൃതദേഹം കാണിച്ചില്ലാ എന്നുമാണ് വിവരം. അവിടെ കൂടി നിന്നവരുടെ മുന്നില്‍ വെച്ചാണ് പറഞ്ഞതെന്നും പ്രശ്‌നം ഉണ്ടാക്കാതെ നടി മടങ്ങിപ്പോകുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഞ്ഞപ്പിത്തം മൂര്‍ദ്ദന്യാവസ്ഥയിലെത്തി നില്‍ക്കുമ്പോഴും അവസാനമായി അദ്ദേഹവും ബന്ധുക്കളും സുഹൃത്തുക്കളും കേണ് അപേഷിച്ചിട്ടും വരാനോ സംസാരിക്കാനോ കൂട്ടക്കാതെ മരണ ശേഷം വന്നതിനാലാണ് കാവേരിയോടെ സൂര്യയുടെ വീട്ടുകാര്‍ നീരസം പ്രകടിപ്പിച്ചതെന്നാണ് യൂട്യൂബ് വീഡിയോയില്‍ പറയുന്നത്. എന്നാല്‍ അതില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല.

തെലുങ്ക് സിനിമയില്‍ പ്രവേശിച്ചതിന് ശേഷമാണ് സംവിധായകനായ സൂര്യ കിരണുമായി കാവേരി പ്രണയത്തിലായത്. 2010 ല്‍ വിവാഹിതരായ ഇരുവരും 2016 ല്‍ വിവാഹമോചിതരാകുകയായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് സൂര്യ കിരണ്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്‌നേഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിരുന്നു.

2020ലെ ബിഗ് ബോസ് സീസണ്‍ 4 മത്സരാര്‍ഥിയുമായിരുന്നു. ഗോസിപ്പ് കോളങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത ശരിയാണെന്ന് സൂര്യ കിരണ്‍ ആണ് സ്ഥിരീകരിച്ചത്. തെലുങ്ക് ബിഗ് ബോസ് സീസണ്‍ 4 ല്‍ ആണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്‌നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ അഭിമുഖത്തില്‍ പറയുന്നു.

‘അവള്‍ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്‌നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞത്. കല്യാണിയുടെ സ്ഥാനത്ത് മറ്റാരെയും കാണാന്‍ എനിക്കാവില്ല.അവളുടെ തിരിച്ചു വരനവിനായി കാത്തിരിക്കുന്നു’ എന്നും സൂര്യ കിരണ്‍ പറഞ്ഞിരുന്നു. സൂര്യയ്ക്കുണ്ടായ സാമ്പത്തിക ബാധ്യതകളാണ് ദമ്പതികള്‍ വേര്‍പിരിയാനുള്ള കാരണമെന്ന് സഹോദരിയും പ്രശസ്ത നടിയുമായ സുജിത ധനുഷ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. കടബാധ്യതകള്‍ ഏറിയതോടെ ജ്യേഷ്ഠന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമയായി മാറിയെന്നും സുജിത പറഞ്ഞിരുന്നു.

വിവാഹമോചനത്തിന് ശേഷം പൊതുവിടങ്ങളില്‍ നിന്ന് അകന്നിരിക്കുകയായിരുന്ന സൂര്യകിരണിന്റെ തിരിച്ചുവരവ് ബിഗ് ബോസിലൂടെയായിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം വരലക്ഷ്മി ശരത്കുമാറിനെ നായികയാക്കി സംവിധാനം ചെയ്ത ‘അരസി’ പ്രദര്‍ശനത്തിനൊരുങ്ങവെയാണ് വിയോഗം. മലയാളത്തിലടക്കം നിരവധി ചിത്രങ്ങളില്‍ നായികയായ നടി സുജിതയാണ് സൂര്യകിരണിന്റെ സഹോദരി. എറണാകുളം സ്വദേശിയായ പരേതനായ പി.വി. സുബ്രഹ്മണ്യന്റെയും തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശി രാധയുടെയും മകനാണ് സൂര്യകിരണ്‍. മറ്റൊരു സഹോദരി സുനിത.

More in Malayalam

Trending