Malayalam Breaking News
തിരക്കഥ കേട്ടു വട്ടായിരിക്കുകയാണ്; ജോബി ജോർജ്
തിരക്കഥ കേട്ടു വട്ടായിരിക്കുകയാണ്; ജോബി ജോർജ്
തിരക്കഥ കേട്ടു വട്ടായിരിക്കുകയാണെന്ന് നിർമ്മാതാവ് ജോബി ജോര്‍ജ. സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാവൽ. ചിത്രം നിർമ്മിക്കുന്നതാകട്ടെ ജോബി ജോര്‍ജാണ്.
കസബ പോലെ നിതിന്‍ വളരെ നന്നായി തന്നെ കാവല്‍ എടുക്കുമെന്ന് തനിക്കുറപ്പാണെന്ന് ജോബി തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ജോബി ജോര്‍ജിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
സ്നേഹിതരെ.. എന്റെ ബാല്യം, സ്നേഹനിധികളായ മാതാപിതാക്കളോടും, കുറെയധികം ബന്ധുമിത്രാതികളോടുമൊപ്പം ആയിരുന്നു എങ്കിലും, ഒറ്റ മകന് ആയതുകൊണ്ട് ഒരു ഒറ്റപ്പെടല്‍ എപ്പോഴും ഉണ്ടായിരുന്നു.. അതിന്റ കുറവുകളും എനിക്കുണ്ട് ഇപ്പോള്‍ നിങ്ങള്‍ എല്ലാവരും എന്റെ ബന്ധുക്കള്‍ ആണ് അതുകൊണ്ട് മുന്‍പ് പറഞ്ഞതും, നാളെ നടക്കാന്‍ പോകുന്നതുമായ ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു നാളെ നമ്മുടെ പുതിയ സിനിമ തുടങ്ങുകയാണ്, കഥ തിരക്കഥ കേട്ടു വട്ടായിരിക്കുകയാണ് വളരെ നന്നായിട്ടുണ്ട് എന്റെ അനുജന് നിതിന്‍ അത് നന്നായി എടുക്കും എന്ന് ഉറപ്പാണ് കസബ എന്ന സിനിമയ്ക്കു ശേഷം ഞങ്ങള്‍ ഒന്നിച്ചു വീണ്ടും ഒരു യാത്ര നാളെ മുതല്‍ തുടങ്ങുകയാണ്, കാവലായി നിങ്ങളും ദൈവവും ഉണ്ട് എന്ന ഉറപ്പിന്മേല്…
kaval movie
