Malayalam
കുടുംബത്തെപ്പോലും മോശമായി പറഞ്ഞു ; അപ്പോഴാണ് ലൈവിൽ വന്നതെന്ന് ഷെയിൻ!
കുടുംബത്തെപ്പോലും മോശമായി പറഞ്ഞു ; അപ്പോഴാണ് ലൈവിൽ വന്നതെന്ന് ഷെയിൻ!
By
ഒരുപാട് വിവാദങ്ങൾക്കൊടുവിൽ ഷെയിൻ ബോബി പ്രശ്നം ഒത്തുതീർപ്പായിരിക്കുകയാണ്.ഷെയിൻ തന്നെ നേരത്തെ ഇക്കാര്യം ഒരു വീഡിയോയിലൂടെ പാക്കുവെക്കുകയും ചെയ്തു.മാത്രമല്ല ജോബി ജോര്‍ജ്ജ് കുടുംബത്തെപ്പോലും മോശമായി പറഞ്ഞപ്പോഴാണ് ലൈവില്‍ വന്നത് എന്ന് നടൻ ഷെയ്‍ൻ നിഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തില്‍ ഷെയ്ൻ നിഗവും ജോബി ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു താരം.
വെയില്‍ സിനിമയുടെ തുടക്കം മുതലേ പ്രശ്‍നങ്ങളുണ്ടായിരുന്നു. ഞാനായിട്ട് പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നുകരുതി മിണ്ടാതിരുന്നതാണ്. മൂന്നാമത്തെ തവണ പ്രശ്‍നമുണ്ടായപ്പോഴാണ് പ്രതികരിച്ചത്. മാനേജറെ വിളിച്ച് കുടുംബത്തെപ്പോലും മോശമായി പറഞ്ഞു. അപ്പോഴാണ് ലൈവില്‍ വന്നത്. 25 ദിവസം പ്ലാന്‍ ചെയ്‍തിട്ട് 16 ദിവസം കൊണ്ടാണ് ഞാന്‍ ജോബിച്ചേട്ടന്റെ ഷെഡ്യൂള്‍ തീര്‍ത്തുകൊടുത്തത്. നല്ല വശങ്ങള്‍ ആരും പറയില്ല. കുറ്റം മാത്രമേ എല്ലാവരും കണ്ടുപിടിക്കൂ- ഷെയ്ൻ നിഗം പറഞ്ഞു. വളരെ വൈകാരികമായിട്ടായിരുന്നു ഷെയ്‍ൻ നിഗത്തിന്റെ പ്രതികരണം. ചര്‍ച്ചയില്‍ തൃപ്‍തനാണെന്നും ഷെയ്ൻ നിഗം പറഞ്ഞു.
shane nigam speaks about joby george