Malayalam Breaking News
ജോജു കാട്ടാളൻ പൊറിഞ്ചുവാകുന്നു ; അപ്പോൾ മമ്മൂട്ടിയുടെ കാട്ടാളൻ പൊറിഞ്ചുവോ ???കുഞ്ഞാലി മരയ്ക്കാർ സൃഷ്‌ടിച്ച ആശയകുഴപ്പം പോലെയാകുമോ കാട്ടാളൻ പൊറിഞ്ചു ?
ജോജു കാട്ടാളൻ പൊറിഞ്ചുവാകുന്നു ; അപ്പോൾ മമ്മൂട്ടിയുടെ കാട്ടാളൻ പൊറിഞ്ചുവോ ???കുഞ്ഞാലി മരയ്ക്കാർ സൃഷ്‌ടിച്ച ആശയകുഴപ്പം പോലെയാകുമോ കാട്ടാളൻ പൊറിഞ്ചു ?
By
ജോസഫ് എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ജോജു ജോർജിന് ജനപ്രിയ നടനുള്ള അവാർഡ് ലഭിച്ചപ്പോൾ മനസു നിറഞ്ഞത് പ്രേക്ഷകർക്ക് ആണ്. അത്രയധികം അവർ ആ ചിത്രത്തിലെ പ്രകടനത്തിന് ജോജുവിന് ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നു.ഇപ്പോൾ ജോഷിയുടെ കാട്ടാളൻ പൊറിഞ്ചുവായി ജോജു എത്തുകയാണ്. പക്ഷെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ സംശയം വന്നിരിക്കുകയാണ്.
. പോയ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട ‘ഒരു മെക്‌സിക്കന്‍ അപാരത’യുടെ സംവിധായകന്‍ ടോം ഇമ്മട്ടിയുടെ പുതിയ സംരംഭത്തില്‍ മമ്മൂട്ടി ടൈറ്റില്‍ റോള്‍ ചെയ്യുന്നു എന്നായിരുന്നു മുൻപ് വന്നിരുന്ന വാര്‍ത്ത. ‘കാട്ടാളന്‍ പൊറിഞ്ചു’വെന്നാണ് ചിത്രത്തിന്റെ പേരെന്നും കേട്ടിരുന്നു.
അതിനിടെയാണ് ജോജു ജോര്‍ജ് ‘കാട്ടാളന്‍ പൊറിഞ്ചു’വായി ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘പൊറിഞ്ചു മറിയം ജോസി’ന്റെ പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നത്.ഇതോടെ മമ്മൂട്ടിയ്ക്കും ജോജുവിനും പൊതുവേയുള്ള ആരാധകലോകമാകെ സന്ദേഹത്തിലകപ്പെട്ടിരിക്കുകയാണ്. ടോം ഇമ്മട്ടി തന്റെ മമ്മൂട്ടി പ്രോജക്റ്റ് ഉപേക്ഷിച്ചതായി ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. സിനിമ വേണ്ടെന്ന് വെച്ചിട്ടില്ലെന്നാണ് അറിയുന്നത്.
1985 കാലഘട്ടത്തിലെ തൃശൂരിനെ പശ്ചാത്തലമാക്കിയാണ് ടോം ഇമ്മട്ടിയുടെ ‘കാട്ടാളന്‍ പൊറിഞ്ചു’. ഒരു ചട്ടമ്ബിയായ പൊറിഞ്ചുവിന്റെ കഥ പറയുന്ന മമ്മൂട്ടി ചിത്രം.മമ്മൂട്ടി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ടായിരിക്കും കാട്ടാളന്‍ പൊറിഞ്ചുവായി മാറുന്നത് എന്നായിരുന്നു ആദ്യ വിവരങ്ങള്‍.
ജോജു ജോര്‍ജ്ജിനെ നായകനാക്കി ജോഷി ഒരുക്കുന്ന ‘പൊറിഞ്ചു മറിയം ജോസി’ന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നതേയുള്ളു. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായി തന്നെയാണ് ജോജുവും ചിത്രത്തില്‍ വരുന്നത്.
പോസ്റ്റര്‍ ഇറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകവൃന്ദത്തിന്റെ സംശയങ്ങള്‍ പെരുകുകയാണ്. ഒടുവില്‍ ആരാകും ‘കാട്ടാളന്‍ പൊറിഞ്ചു’?എന്നാണ് ഇപ്പോൾ സന്ദേഹം. ഒടുവിൽ കുഞ്ഞാലി മരയ്ക്കാർ സൃഷ്‌ടിച്ച ആശയകുഴപ്പം ഈ ചിത്രങ്ങളും സൃഷ്ടിക്കുമോ എന്നാണ് ചിന്തിക്കേണ്ടത്.
kattalan porinju movie – mammootty v/s joju george
