Bollywood
അമ്മയാകാന്‍ തയ്യാറെടുക്കുന്നു…, സുഹൃത്തുക്കളോട് കത്രീന കൈഫ്
അമ്മയാകാന്‍ തയ്യാറെടുക്കുന്നു…, സുഹൃത്തുക്കളോട് കത്രീന കൈഫ്
നിരവധി ആരാധകരുള്ള താരമാണ് കത്രീന കൈഫ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്രീനയുടെ ഗര്‍ഭധാരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്.
കത്രീനയുടെ വിവാഹത്തിന് ശേഷം മുതല്‍ ഇത്തരം അഭ്യൂഹങ്ങള്‍ സജീവമാണെങ്കിലും നടിയോ പങ്കാളിയായ വിക്കി കൗശലോ ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കാറില്ല. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ആദ്യ കുഞ്ഞിനു വേണ്ടി തയ്യറെടുക്കുന്നു എന്ന് പറഞ്ഞതായുള്ള റിപ്പോര്‍്ടടുകളാണ് പുറത്തെത്തുന്നത്.
ഇടൈംസ് ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും കത്രീനയും പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിന് ശേഷമാകും കുഞ്ഞിനായുള്ള തയ്യറെടുപ്പുകളെന്നാണ് റിപ്പോര്‍ട്ട്. വിജയ് സേതുപതി, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ക്കൊപ്പം ചെയ്യുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കണം.
ഇതിനു ശേഷം മാത്രമേ ഞാന്‍ ഒരു കുഞ്ഞിനു വേണ്ടി പ്ലാന്‍ ചെയ്യൂ’ എന്നാണ് കത്രീന സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നതെന്നാണ് ഇടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ‘ജീ ലെ സറാ’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആലിയയും പ്രിയങ്കയും കത്രീനയും ഒന്നിക്കുക. സിനിമയുടെ റെക്കി വിശേഷങ്ങള്‍ ഫര്‍ഹാന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ചിരുന്നു. ശ്രീറാം സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനാകുന്ന ‘മെറി ക്രിസ്മസ് ആണ് വരാനിരിക്കുന്ന കത്രീനയുടെ മറ്റൊരു ചിത്രം.
