Hollywood
എന്റെ ഓസ്കാര്‍ ഞാന്‍ സൂക്ഷിച്ചിരിക്കുന്നത് ബാത്ത് റൂമില്‍; അതിന്റെ കാരണം!; തുറന്ന് പറഞ്ഞ് നടി കേറ്റ് വിന്‍സ്ലെറ്റ്
എന്റെ ഓസ്കാര്‍ ഞാന്‍ സൂക്ഷിച്ചിരിക്കുന്നത് ബാത്ത് റൂമില്‍; അതിന്റെ കാരണം!; തുറന്ന് പറഞ്ഞ് നടി കേറ്റ് വിന്‍സ്ലെറ്റ്
ടൈറ്റാനിക് എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ മാറിയ, ഓസ്കര് അവാര്‍ഡ് ജേതാവുമായ നടിയാണ് കേറ്റ് വിന്‍സ്ലെറ്റ്. ആറ് തവണ ഓസ്കര് അവാര്‍ഡിന് നോമിനേറ്റ് ചെയ്യപ്പെട്ട കേറ്റ് വിന്‍സ്ലെറ്റ് 2009ല്‍ ‘ദി റീഡര്‍’ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിക്കുള്ള അക്കാദമി പുരസ്കാരം സ്വന്തമാക്കിയത്.
ഇപ്പോഴിതാ തന്റെ ഓസ്കര് സൂക്ഷിച്ചത് എവിടെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി കേറ്റ് വിന്‍സ്ലെറ്റ്.
‘ഓസ്കര് അവാര്‍ഡ് എവിടെ സൂക്ഷിക്കും എന്ന കാര്യം ഏറെ നേരം ആലോചിച്ച ശേഷമാണ് ബാത്ത് റൂമാണ് അതിനു പറ്റിയ മികച്ച സ്ഥലമെന്ന് ഞാന്‍ മനസിലാക്കിയത്. അതിനൊരു കാരണമുണ്ട്, വളരെ ചെറുപ്പമായിരുന്നപ്പോള്‍, ഓസ്കാര്‍ ലഭിക്കുന്നതിനും മുന്‍പ് എമ്മ തോംസണിന്റെ വീട്ടില്‍ പോയത് ഞാന്‍ ഓര്‍ക്കുന്നു.
അവരുടെ ഓസ്കാര്‍ ബാത്ത്റൂമിന്റെ പുറകിലായിരുന്നു സൂക്ഷിച്ചിരുന്നത്, ഞാന്‍ അത് എടുത്തു, വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ ഓസ്കാര്‍ പ്രസംഗം നടത്തുകയായിരുന്നു. എനിക്കത് വിശ്വസിക്കാനായില്ല. നിങ്ങളുടെ സ്വപ്നങ്ങള്‍ ഒരിക്കലും കൈവിടരുത്’ എന്നാണ് ഒരു അമേരിക്കന്ഗ്രഹാം നോര്ട്ടന് ഷോയില്‍ കേറ്റ് വിന്‍സ്ലെറ്റ് പറഞ്ഞത്.
തന്റെ അതിഥികള്‍ക്ക് ഓസ്കാറിനൊപ്പം സ്വകാര്യമായി അല്‍പ്പം സമയം ചെലവഴിക്കാനും വേണമെങ്കില്‍ ഓസ്കാര്‍ അവാര്‍ഡ് കയ്യിലെടുത്ത് ലജ്ജ കൂടാതെ ഒരു നന്ദിപ്രസംഗം നടത്താനുമൊക്കെ ഇത് അവസരം നല്‍കുമെന്നാണ് കേറ്റ് പറയുന്നത്.
