Connect with us

കൈയ്യും, കാലും കാണിച്ചു തന്നു, ഇപ്പോള്‍ ഇത്രയും മാത്രമേ കാണിക്കൂ, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടും; പെണ്ണ് കാണല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കാർത്തിക്ക് സൂര്യ

Malayalam

കൈയ്യും, കാലും കാണിച്ചു തന്നു, ഇപ്പോള്‍ ഇത്രയും മാത്രമേ കാണിക്കൂ, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടും; പെണ്ണ് കാണല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കാർത്തിക്ക് സൂര്യ

കൈയ്യും, കാലും കാണിച്ചു തന്നു, ഇപ്പോള്‍ ഇത്രയും മാത്രമേ കാണിക്കൂ, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടും; പെണ്ണ് കാണല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് കാർത്തിക്ക് സൂര്യ

യൂട്യൂബർ കാര്‍ത്തിക് സൂര്യ വിവാഹിതനാവുകയാണ്. താൻ തന്നെ കണ്ടെത്തിയ പെണ്‍കുട്ടിയെ പെണ്ണുകാണാനായി അച്ഛനും അമ്മയും കസിന്‍സും കൂടെ പോകുന്ന വിശേഷം കാര്‍ത്തിക് ആദ്യം പേഴ്‌സണല്‍ വ്‌ളോഗില്‍ പങ്കുവെയ്ക്കുകയിരുന്നു. പെൺകുട്ടിയുടെ പേരും മുഖവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പലരുടേയും പേരടക്കം പേര് ചേര്‍ത്തുള്ള ഊഹാപോഹങ്ങളും പുറത്ത് വരുന്നുണ്ട്.

ഇപ്പോഴിതാ പെണ്ണ് കാണല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് എത്തിയിരിയ്ക്കുകയാണ് താരം.

കാര്‍ത്തിക് തന്നെ കണ്ടുവച്ച പെണ്‍കുട്ടി ആണെങ്കിലും, പെണ്ണ് കാണാനായി പോകുമ്പോള്‍ വല്ലാത്ത ഒരു തരം ത്രില്ലും ടെന്‍ഷനും എല്ലാം കൂടിയ അവസ്ഥയിലായിരുന്നു താരം. അമ്മയ്ക്കും അച്ഛനും രണ്ട് കസിന്‍സിനും ഒപ്പമാണ് കാര്‍ത്തിക് പെണ്ണു കാണാനായി പോയത്. വീട്ടിലെ രംഗങ്ങള്‍ ഭാഗികമായി മാത്രമേ കാണിച്ചുള്ളൂ എങ്കിലും അവിടെ നടന്ന സഭാഷണങ്ങള്‍ വളരെ വ്യക്തമാകി കേള്‍പിയ്ക്കുന്നുണ്ട്.

പെണ്‍കുട്ടിയുടെ മുഖം ബ്ലര്‍ ആക്കിയാണ് കാണിച്ചത്. കൈയ്യും, കാലും കാണിച്ചു തന്നു, ഇപ്പോള്‍ ഇത്രയും മാത്രമേ കാണിക്കൂ, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടും എന്നാണ് കാര്‍ത്തിക് സൂര്യ പറഞ്ഞത്. പെണ്‍ വീട്ടുകാര്‍ക്ക് എല്ലാം കാര്‍ത്തിക്കിനെ ഇഷ്ടമായി, കാര്‍ത്തിക്കിനൊപ്പം പോയവര്‍ക്കും കുട്ടിയെയും വീട്ടുകാരെയും ഇഷ്ടപ്പെട്ടു. വളരെ അധികം സന്തോഷത്തോടെയാണ് അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങിയത്.

പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞ് അടുത്ത സുഹൃത്തുക്കളെ എല്ലാം സന്തോഷം വിളിച്ച് അറിയിച്ചു. പോകുന്ന പോക്കില്‍ ഒരു സുഹൃത്തിന്റെ ഹൗസ് വാമിങിനും പങ്കെടുത്ത് നേരെ പോയത് കൊച്ചിലിയിലേക്കാണ്. അവിടെ നിന്നും മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറിലേക്ക് പോകുന്ന കാഴ്ചയും വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. ജീവിതത്തില്‍ താന്‍ ഏറ്റവും അധികം സന്തോഷിച്ച ദിവസങ്ങളിലൊന്നാണ് എന്ന് കാര്‍ത്തിക് സൂര്യ പറയുന്നു.

അതിനിടയില്‍ പെണ്‍കുട്ടിയുടെ കൈയ്യില്‍ കൈ ചേര്‍ത്ത് പിടിച്ച ഫോട്ടോ കാര്‍ത്തിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സീരിയലില്‍ നായികമാരുടെ പ്രസവത്തിന് വേണ്ടി അമ്മച്ചിമാര്‍ കാത്തിരിയ്ക്കുന്നതിലും അധികം ആകാംക്ഷയോടെയാണ് ഈ പെണ്‍കുട്ടി ആരാണ് എന്ന് അറിയാനായി കാത്തിരിയ്ക്കുന്നത് എന്നാണ് കമന്റുകള്‍ വരുന്നത്.

More in Malayalam

Trending

Recent

To Top