Tamil
എൻ്റെ സിനിമ എന്ന് പുറത്തിറങ്ങും സർ ? – ഗൗതം മേനോനോട് കാർത്തിക് നരേൻ ! വിവാദം കൊഴുക്കുന്നു !
എൻ്റെ സിനിമ എന്ന് പുറത്തിറങ്ങും സർ ? – ഗൗതം മേനോനോട് കാർത്തിക് നരേൻ ! വിവാദം കൊഴുക്കുന്നു !
By
സംവിധായകൻ ഗൗതം മേനോന് തമിഴ് സിനിമ ലോകത്ത് കഷ്ടകാലമാണെന്നു പറയാം . എനൈ നോക്കി പായും തോട്ട എന്ന ചിത്രം ഇതുവരെ വെളിച്ചം കണ്ടിട്ടില്ല . അതിനൊപ്പം തന്നെ നരകാസുരൻ എന്ന ചിത്രത്തിന്റെ പേരിൽ കാർത്തിക് നരേനുമായും പ്രശ്നങ്ങൾ രൂക്ഷമാണ്. ഇപ്പോൾ വീണ്ടും ഗൗതം മേനോന് എത്രെ രംഗത്ത് വന്നിരിക്കുകയാണ് കാർത്തിക് നരെയ്ൻ .
ഗൗതം മേനോന്റെ നിര്‍മാണ കമ്പനി ഒന്‍ട്രാഡ എന്റര്ടൈന്മെന്റ്സാണ് നരകാസുരൻ എന്ന ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ ഗൗതം മേനോന് ചിത്രത്തിനായി പണം നല്‍കുന്നില്ലെന്നും ഇത് തന്നെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും തുറന്ന് പറഞ്ഞ് കാര്‍ത്തിക് രംഗത്ത് വന്നിരുന്നു.
ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ടൈ, ധ്രുവനച്ചത്തിരം എന്നീ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്. അതില്‍ എന്നൈ നോക്കി പായും തോട്ട നവംബര്‍ 15 ന് പുറത്തിറങ്ങുമെന്നാണ് ഗൗതം മേനോന് വ്യക്തമാക്കുന്നത്. എന്നാല്‍ കാര്‍ത്തികിന്റെ നരകാസുരന് പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞുവെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം റിലീസ് അനിശ്ചിതത്വത്തിലാണ്.
ധ്രുവനച്ചത്തിരവുമായി ബന്ധപ്പെട്ട് ഗൗതം മേനോന് പങ്കുവച്ച ഒരു ട്വീറ്റിന് കാര്‍ത്തിക് നരേന് നല്കിയ മറുപടിയാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ച. സിനിമയെക്കുറിച്ചും നായകന് വിക്രത്തോടൊപ്പമുള്ള അനുഭവത്തെക്കുറിച്ചും ഗൗതം മേനോന് മനസ്സു തുറക്കുന്ന ഒരു ട്വീറ്റായിരുന്നു അത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ 60 ദിവസത്തിനുള്ളില്‍ അവസാനിക്കുന്നുമെന്നും ഉടന്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് കാര്‍ത്തിക് നല്കിയ മറുപടി ഇങ്ങനെയായിരുന്നു.
സാര്‍ ഇത് (നരകാസുരന്) എന്ന് വെളിച്ചം കാണുമെന്ന് ഒരു വ്യക്തത നല്കിയിരുന്നുവെങ്കില് വളരെ ഉപകാരം സാര്‍. അതെ ഈ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ്- കാര്‍ത്തിക് നരേന് കുറിച്ചു.
karthik narain about narakasuran movie
