Malayalam Breaking News
തൈമൂറിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ കുറ്റബോധമുണ്ടാക്കാറുണ്ട് -കരീന കപൂർ
തൈമൂറിനെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ കുറ്റബോധമുണ്ടാക്കാറുണ്ട് -കരീന കപൂർ
ബോളിവുഡിന്റെ പ്രിയ താരമാണ് സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂർ. ജനിച്ചത് മുതൽ താരമാണ് തൈമൂർ.ക്യൂട്ടനെസ് കൊണ്ടും സൗന്ദര്യം കൊണ്ടും പ്രിയങ്കരനായ തൈമൂറിനെ മോഡലാക്കി പാവ വരെ ഇറങ്ങിയിട്ടുണ്ട്.
തൈമൂര്‍ അലി ഖാന് എപ്പോള്‍ പുറത്തിറങ്ങിയാലും നിര്‍ത്താത്ത ക്യാമറ ഫ്ലാഷ് ലൈറ്റുകളാണ് പിന്നില്‍. ഈ അടുത്ത കാലത്തായി തന്റെ ചിത്രം പകര്‍ത്തുന്നവരെ നോക്കി സന്തോഷത്തോടെ എന്തെങ്കിലുമൊക്കെ പറയാനും തുടങ്ങി തൈമൂര്‍. മകനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അച്ഛനും അമ്മയും കൂടുതലും നേരിടുന്നത്.
ജോലിക്കു പോകുമ്പോൾ വീട്ടില്‍ മകന് എന്തെടുക്കുന്നുവെന്നതാണ് കരീനയെ ചിന്താകുല ആക്കുന്നത്.ജോലിക്കു പോകുന്ന അമ്മയെ സംബന്ധിച്ച് തന്നിലുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനം. രാവിലെ ഇറങ്ങുമ്പോൾ വീട്ടില്‍ തൈമൂര്‍ എന്ത് ചെയ്യുന്നുവെന്നതാണ് എന്റെ ചിന്ത. ചില നേരങ്ങളില്‍ അത് മനസ്സില്‍ കുറ്റബോധം ഉണ്ടാക്കാറുണ്ട് കരീന പറയുന്നു.
കുഞ്ഞു മകന് അമ്മ കരീന മേക്കപ്പിട്ടാല്‍ അപ്പോള്‍ തന്റെ ഇഷ്ടക്കേട് കാട്ടും.പക്ഷെ മേക്കപ്പൊന്നുമല്ല അമ്മയുടെ ആദി. ജോലിത്തിരക്കിനിടയില്‍ മകനൊപ്പം ചിലവഴിക്കാന്‍ കൂടി സമയം കണ്ടെത്തേണ്ടതാണ് കരീനയുടെ വിഷയം.അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ അവര്‍ അതിനെക്കുറിച്ച് പറഞ്ഞിരുന്നു.
kareena kapoor son taimoor
