Movies
മലയാളത്തിലും തമിഴിലുമായി ബമ്പർ എത്തുന്നു; ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
മലയാളത്തിലും തമിഴിലുമായി ബമ്പർ എത്തുന്നു; ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
Published on

മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രമാണ് ബമ്പർ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി 24ന് പ്രദർശനത്തിനെത്തുന്നുവെന്നാണ് പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചിരിക്കുന്നത്. പ്രദർശനത്തിനു മുന്നോടിയായി ഈ ചിത്രത്തിൻ്റെ ട്രെയിലർ പ്രകാശനം ചെയ്തു.
വേദാപിക്ച്ചേഴ്സിൻ്റെ ബാനറിൽ എസ്. ത്യാഗരാജൻ നിർമിക്കുന്ന ഈ ചിത്രം എം. സെൽവകുമാർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. തമിഴ്നാട്ടിൽ നിന്നും ശബരിമലയിലെത്തുന്ന ഒരു സ്വാമി, ശബരിമലയിൽ വച്ച് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങുന്നു. ഈ ടിക്കറ്റ് അദ്ദേഹത്തിൽ നിന്നും നഷ്ടമാകുന്നു.
അതേ ടിക്കറ്റിന് ബംബർ ലോട്ടറി അടിക്കുന്നതോടെയുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. തമിഴ്, മലയാളം ഭാഷകളിലെ പ്രശസ്ത താരങ്ങളായ വെട്രി, ശിവാനിഹരീഷ് പെരടി, ടിറ്റു വിത്സൻ,സീമാ.ജി. നായർ, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
സംഗീതം – ഗോവിന്ദ് വസന്ത്. ഛായാഗ്രഹണം – വിനോദ് രത്ന സ്വാമി. കോ-പ്രൊഡ്യൂസർ – രാഘവ രാജ. ആർ. സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന, ഹൊറർ കോമഡി ചിത്രം സുമതി വളവ് ഉടൻ തിയേറ്ററുകളിലേയ്ക്ക്. മുരളി കുന്നുമ്പുറത്ത് അവതരിപ്പിച്ച് വാട്ടർമാൻ ഫിലിംസ്...
ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ “രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” യുടെ പ്രത്യേക പ്രദർശനം പാർലമെൻ്റിൽ നടക്കും. ഫെബ്രുവരി 15...
നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബോബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ....
മമ്മൂട്ടി-ഷാജി കൈലാസ് കൂട്ടുക്കെട്ടിൽ പുറത്തെത്തി റെക്കോർഡുകൾ തകർത്ത ചിത്രമാണ് വല്യേട്ടൻ. കഴിഞ്ഞ വർഷം നവംബർ 29 ന് ചിത്രം 4 കെ...
ഉണ്ണി മുകുന്ദൻ നായകനായി എത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു മാർക്കോ. ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇത് സംബന്ധിച്ച...