Movies
ഷൂട്ടിംഗ് പൂര്‍ത്തിയായില്ല, കാന്താര ചാപ്റ്റര്‍ 1 ന്റെ ഒടിടി വിറ്റത് ഭീമന് തുകയ്ക്ക്!
ഷൂട്ടിംഗ് പൂര്‍ത്തിയായില്ല, കാന്താര ചാപ്റ്റര്‍ 1 ന്റെ ഒടിടി വിറ്റത് ഭീമന് തുകയ്ക്ക്!
രാജ്യമൊട്ടാകെ വന്‍ ചലനം സൃഷ്ടിച്ച കാന്താരയുടെ പ്രീക്വല്‍ ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തുവിട്ടിരുന്നു. വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവം ആയിരിക്കും എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. ഡിസംബര്‍ ആദ്യ വാരം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് തുടരുന്നതിനിടെയാണ് വലിയൊരു അപ്ഡേറ്റ് വരുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകും മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം വന്‍ തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ആമസോണ്‍ െ്രെപം വീഡിയോസ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കി. ആമസോണ്‍ െ്രെപം വീഡിയോസിന്റെ 2024 ലെ പരിപാടികള്‍ അവതരിപ്പിക്കുന്ന വേദിയിലാണ് ഇത് വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരവുമായ ഋഷഭ് ഷെട്ടി നേരിട്ട് വേദിയിലും എത്തി.
വന്‍ തുകയ്ക്കാണ് ചിത്രം ആമസോണ്‍ െ്രെപം വീഡിയോ എടുത്തത് എന്നാണ് വിവരം. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. അതായത്, കാന്താര എന്ന സിനിമയില്‍ കണ്ട കാഴ്ചയ്ക്ക് മുന്‍പ് എന്ത് നടന്നു എന്നുള്ളതാണ് പുതു ചിത്രത്തിലൂടെ പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്. കെജിഎഫ്, കെജിഎഫ്2, സലാര്‍ പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം.
2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താരയുടെ റിലീസ്. വലിയ ഹൈപ്പോ ബഹളങ്ങളോ ഇല്ലാതെ തിയറ്ററില്‍ എത്തിയ ഈ കന്നഡ ചിത്രം പ്രേക്ഷകരെ ഒന്നാകെ കോരിത്തരിപ്പിച്ചു. ഇതുവരെ കാണാത്ത ഋഷഭ് ഷെട്ടിയുടെ പ്രകടനം കണ്ട് അമ്പരന്നു. പിന്നാലെയാണ് ചിത്രം കേരളത്തില്‍ എത്തുന്നത്. ഡബ്ബ് വെര്ഷന് ആണെങ്കിലും മലയാളികളും സിനിമ ഏറ്റെടുത്തു. പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്. ആഗോളതലത്തില്‍ 350 കോടിക്ക് മുകളില്‍ കാന്താര നേടി.
