ഇവ തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? വര്‍ക്ക് മോഷ്ടിക്കാന്‍ വമ്പൻ കമ്പനികൾക്ക് ഒരു ഉളുപ്പുമില്ല; കങ്കണക്കെതിരെ വിമർശനവുമായി ആർട്ടിസ്റ്റ്
കങ്കണ റണാവത്ത് നായികയായി എത്തിയ ബോളിവുഡ് ചിത്രത്തിന്റെ പോസ്റ്റർ വിവാദത്തിൽ . ‘ജഡ്ജ്മെന്റല് ഹൈ ക്യാ’ എന്ന ചിത്രത്തിൻൻറെ പോസ്റ്ററാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത് .സിനിമയുടെ പോസ്റ്റർ മോഷിടിച്ചെടുത്തതാണെന്ന ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത് . ഹംഗേറിയന്‍ ഫോട്ടോഗ്രാഫർ ഫ്ളോറാ ബോര്സിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സിനിമയുടെ പോസ്റ്റര്‍ തന്റെ ആശയം മോഷ്ടിച്ചെടുത്തതാണെന്നാണ് ഫ്ളോറാ പറയുന്നത്. ഫേസ്ബുക്കില്‍ ബോര്‍സി പോസ്റ്റ് ചെയ്ത തന്റെ ഒരു വര്‍ക്കായ ഫോട്ടോഗ്രാഫിനോട് സിനിമയിലെ പോസ്റ്ററിനുള്ള സാമ്യതയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ‘ സോഷ്യല്‍ മീഡിയ വഴി സിനിമയുടെ അണിയറക്കാരെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ഫ്ളോറാ.
ഫ്ളോറായുടെ വാക്കുകൾ ഇങ്ങനെ :-
ഇവ തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ? ഇത് ‘ജഡ്ജ്മെന്റല് ഹൈ ക്യാ’ എന്ന പ്രമുഖ ബോളിവുഡ് സിനിമയുടെ പോസ്റ്ററാണ്. എന്നോട് ചോദിക്കുകയോ എന്റെ അനുവാദം ചോദിക്കുകയോ ബന്ധപ്പെടുകയോ അവര്‍ ചെയ്തിട്ടില്ല. ഒരു ഫ്രീലാന്‍സ് ആര്ടിസ്റ്റിന്റെ വര്‍ക്ക് മോഷ്ടിക്കാന്‍ വമ്പൻ കമ്ബനികള്‍ക്ക് ഒരു ഉളുപ്പുമില്ല.’ രണ്ടു ചിത്രങ്ങളും പോസ്റ്റ് ചെയ്ത ശേഷം അവര്‍ കുറിച്ചു.
എന്തായാലും ഹംഗേറിയന്‍ ആര്‍ട്ടിസ്റ്റിന് സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുണ ഏറുകയാണ്. തെറ്റു സമ്മതിക്കാന്‍ സിനിമയുടെ അണിയറക്കാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സിനിമ നന്നായി പോകുന്നുണ്ടല്ലോ മറ്റൊരു ഫോട്ടോഗ്രാഫറുടെ വര്‍ക്ക് അയാളുടെ അനുവാദം പോലും ചോദിക്കാതെ കോപ്പിയടിക്കാന്‍ ഒുര നാണവുമില്ലേയെന്ന് ഏക്താകപൂറിനോടും കങ്കണയോടും ഒരു ആരാധകന് ചോദിക്കുന്നത് . സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ ഫോട്ടോഗ്രാഫറെ ഉപദേശിച്ചിരിക്കുന്നവരും കുറവല്ല. തന്നെ പിന്തുണറ്റവര്ക്ക് ഫ്ളോറ നന്ദിയും പറഞ്ഞിട്ടുണ്ട്.
kankana ranaut- hungarian artist- critizising
