ആദിത്യപഞ്ചോളിക്കെതിരെ പ്രമുഖ നടി
ആദിത്യ പഞ്ചോളി 2002-2006 വരെ മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചു
പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ ആദിത്യ പഞ്ചോളിക്കെതിരെയുള്ള ബലാത്സംഗക്കേസിൽ പഞ്ചോളിക്ക് കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. .
നടി കങ്കണ റാവത്തിന്റെ പരാതിയില്‍ വെര്‍സോവ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസിന് ആസ്പദമായ സംഭവം നടന്നിട്ട് പത്ത് വര്‍ഷമായെന്നും അതുകൊണ്ട് തന്നെ തെളിവുകള്‍ ശേഖരിക്കാന്‍ പ്രയാസമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇപ്പോൾ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പല സ്ഥലങ്ങളില്‍, സമയങ്ങളില്‍ തന്നെ ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ആദിത്യ പഞ്ചോളി തന്നെ നിര്‍ബന്ധിച്ച് ലൈഗീയമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും നടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
വിശദാംശങ്ങള്‍ ഇങ്ങനെ
2002-2006 കാലഘട്ടത്തിലാണ് സംഭവം നടന്നത്. ഇതെക്കുറിച്ച് ഞാനൊരു ഐ.പി.എസ് ഓഫിസറോട് പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും തന്നെ സംഭവിച്ചില്ല .
ഞാന്‍ പഞ്ചോളിയെ കാണുമ്പോള്‍ അയാള്‍ക്ക് 38 വയസ്സായിരുന്നു, അയാള്‍ എന്നേക്കാള്‍ 22 വയസ്സ് മുതിര്‍ന്നതായിരുന്നു. അയാളുടെ മകള്‍ക്ക് ഏകദേശം എന്റെ പ്രായമുണ്ട്
2004 പഞ്ചോളിക്കൊപ്പം ഞാനൊരു പാര്‍ട്ടിക്ക് പോയി. മദ്യപിച്ചപ്പോള്‍ എനിക്ക് മയക്കം തോന്നി. എനിക്ക് തന്ന മദ്യത്തില്‍ പഞ്ചോളി എന്തോ കലര്‍ത്തിയിരുന്നുവെന്ന് ഞാന്‍ സംശയിക്കുന്നു.
പാര്‍ട്ടി കഴിഞ്ഞതിന് ശേഷം അയാള്‍ എന്നെ വിട്ടില്‍ കൊണ്ടുവിടാം എന്ന് പറഞ്ഞു. അയാള്‍ക്കൊപ്പം ഞാന്‍ പോയി. വഴിയില്‍ കാര്‍ നിര്‍ത്തി അയാള്‍ എന്നെ പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് പഞ്ചോളിയെ ഞാന്‍ വീണ്ടും കണ്ടു. അപ്പോള്‍ അയാള്‍ പറഞ്ഞത് നമ്മൾ ഇപ്പോള്‍ ഭാര്യയും ഭര്‍ത്താവും പോലെയായെന്ന്. സാധ്യമല്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ പിതാവിന്റെ പ്രായം അയാള്ക്കുണ്ടെന്ന് ഞാന്‍ ഓര്‍മിപ്പിച്ചു.
അപ്പോള്‍ അയാള്‍ കാറില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങള്‍ എനിക്ക് കാണിച്ചു തന്നു. എതിര്‍ത്താല്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
2004-2006 വരെ അയാള്‍ എനിക്ക് മേല്‍ ബലം പ്രയോഗിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. മദ്യപിച്ച് വരികയും ഉപദ്രവിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
ഒരിക്കല്‍ ഞാന്‍ അയാള്‍ക്കെതിരേ പരാതി പറയാന്‍ മുതിര്‍ന്നപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. എന്നെ കാണാന്‍ വരുമ്പോഴെല്ലാം അയാള്‍ മയക്കു മരുന്നു കൊണ്ടു വന്നിരുന്നു. ഞാന്‍ പോലും അറിയാതെ എന്നെ മയക്കി കിടത്തിയാണ് ബലാത്സംഗം ചെയ്തത്
.
പഞ്ചോളിയുടെ ശല്യം സഹിക്കാനാകാതെ വന്നപ്പോള്‍ ഞാന്‍ മുംബൈയില്‍ ഒരു ഫ്ലാറ്റ് വാടകയ്ക് എടുത്തു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ സംഘടിപ്പിച്ചുവന്നു അന്ന്അയാൾ ക്രൂരമായി പീഡിപ്പിച്ചു.
എന്നെ മാത്രമല്ല എന്റെ സഹോദരിയെയും അയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഞങ്ങളെ വെറുതെ വിടണമെങ്കില്‍ എനിക്ക് വേണ്ടി അയാള്‍ ചെലവഴിച്ച പണം തിരികെ ലഭിക്കണമെന്ന് പറഞ്ഞു. ഒരു കോടിയാണ് ആവശ്യപ്പെട്ടത്. ഞാന്‍ 50 ലക്ഷം രൂപ നല്കി.
ഞാന്‍ ബോളിവുഡില്‍ പ്രശസ്തയായതോടെ അയാള്‍ ഭീഷണിയുമായി വിണ്ടും രംഗത്തെത്തി. കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു. എന്റെ കരിയര്‍ തകര്‍ക്കുമെന്നും ഇല്ലാതാക്കുമെന്നും പറഞ്ഞു- നടി പരാതിയില്‍ പറയുന്നു.
ബോളിവുഡ് നടി കങ്കണ റണാവത്തും ആദിത്യ പഞ്ചോളിയുമായുനള്ള വിവാദം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. വ്യാജ ബലാത്സംഗ കേസില്‍ തന്നെപ്പെടുത്തുമോയെന്ന ഭയം കാരണം ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ആദിത്യ പഞ്ചോളിയും പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് നടിയുടെ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതിനേഴാം വയസ്സില്‍ തന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന കങ്കണയുടെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് ചലച്ചിത്ര ലോകത്തും ആരാധകരുടെ ഇടയിലും സൃഷ്ടിച്ചിട്ടുള്ളത് .
കേസില്‍ ജൂലൈ 26 ന് വാദം കേള്‍ക്കും
Kankana Ranaut
