Connect with us

ആവേശത്തിലെ രംഗ അണ്ണനെ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ ഇംപ്രഷന്‍ ഉണ്ടാക്കി നിലനില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളില്ല, എല്ലാ മേഖലകളിലും സ്ത്രീകള്‍ ഇപ്പോഴും പിന്നിലാണ്; കനി കുസൃതി

Malayalam

ആവേശത്തിലെ രംഗ അണ്ണനെ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ ഇംപ്രഷന്‍ ഉണ്ടാക്കി നിലനില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളില്ല, എല്ലാ മേഖലകളിലും സ്ത്രീകള്‍ ഇപ്പോഴും പിന്നിലാണ്; കനി കുസൃതി

ആവേശത്തിലെ രംഗ അണ്ണനെ പോലെ തുടക്കം മുതല്‍ ഒടുക്കം വരെ ഇംപ്രഷന്‍ ഉണ്ടാക്കി നിലനില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളില്ല, എല്ലാ മേഖലകളിലും സ്ത്രീകള്‍ ഇപ്പോഴും പിന്നിലാണ്; കനി കുസൃതി

ഫഹദ് ഫാസിലിന്റേതായി പുറത്തെത്തി ആവേശം തീര്‍ത്ത ചിത്രമാണ് ആവേശം. നിരവധി പേരാണ് ചിത്രത്തെയും ഫഹദിനെയും പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ആവേശത്തിലെ രംഗയെ പോലെ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരം ഇംപ്രഷന്‍ ഉണ്ടാക്കി നിലനില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഇന്ന് മലയാള സിനിമായില്‍ ഇല്ലെന്ന് പറയുകയാണ് നടി കനി കുസൃതി.

നടിയുടെ വാക്കുകള്‍ ഇങ്ങനെ;

എല്ലാ മേഖലകളിലും സ്ത്രീകള്‍ ഇപ്പോഴും പിന്നിലാണ്. സമൂഹത്തില്‍ അര്‍ഹമായ സ്ഥാനത്തിനായി ഇപ്പോഴും അവര്‍ പോരാടുകയാണ്. ലിംഗഭേദം കണക്കിലെടുക്കാതെ നോക്കുകയാണെങ്കില്‍ കഴിവുള്ള നിരവധി കലാകാരന്മാര്‍ പുറത്തേയ്ക്ക് വരാനാകാതെ ജീവിത സാഹചര്യത്തില്‍ കുടുങ്ങി കിടക്കുകയാണ്. മറ്റൊന്ന് നമുക്ക് നല്ല എഴുത്തുകാര്‍ ഇല്ല എന്നുള്ളതാണ്.

മാത്രമല്ല വിജയിച്ചവരില്‍ കൂടുതല്‍ പുരുഷന്മാരാകുമ്പോള്‍ നിര്‍മ്മാതാക്കള്‍ സ്വാഭാവികമായും ആ നടന്മാരിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ആ വിടവ് നികത്തുന്നതിന് നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഇക്കാലത്ത്, ആവേശത്തിലെ രംഗ അണ്ണനെ പോലെ സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരം ഇംപ്രഷന്‍ ഉണ്ടാക്കി നിലനില്‍ക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ കാണാനേയില്ല.

അതേസമയം ഉര്‍വശി മാഡത്തിന് അങ്ങനെ നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. പുരുഷ താരങ്ങള്‍ എല്ലായ്‌പ്പോഴും നല്ല കഥകളും കഥാപാത്രങ്ങളുമാണ് നോക്കുന്നതും ആസ്വദിക്കുന്നതും. മോഹന്‍ലാലിന്റെയോ ശ്രീനിവാസന്റെയോ കാര്യം എടുത്താല്‍ തന്നെ അത് മനസിലാകും. ഇന്നും നമ്മള്‍ അവരുടെ സിനിമകള്‍ ആസ്വദിക്കുന്നു. ഈ മേഖലയ്ക്ക് ഒരു അസന്തുലിതാവസ്ഥയുണ്ട്. കൂടാതെ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കഥകളൊന്നും ഇതുവരെ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്തുവന്നിട്ടില്ല.

വ്യത്യസ്ത പ്രായക്കാരെക്കുറിച്ചുള്ള കഥകളും നമ്മള്‍ കാണുന്നില്ല. 20-40 വയസിനിടയിലുള്ള ആളുകളെക്കുറിച്ചാണ് സിനിമകളധികവും. എന്നാല്‍ അന്താരാഷ്ട്ര സിനിമകളില്‍ അങ്ങനെയല്ല, എല്ലാ പ്രായക്കാരെയും സിനിമയിലൂടെ പ്രതിനിധീകരിക്കുന്നുണ്ട്. മലയാളം ഇന്‍ഡസ്ട്രിയില്‍ ഇത്തരമൊരു മുന്നേറ്റമാണ് നഷ്ടമായതായി എനിക്ക് തോന്നുയിട്ടുള്ളത്.’ എന്നാണ് ഒരു അഭിമുഖത്തില്‍ കനി കുസൃതി പറഞ്ഞത്.

നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ നടിയാണ് കനി. ഇപ്പോള്‍ മലയാള സിനിമയ്ക്ക് അഭിമാനമായി കാന്‍ ചലച്ചിത്രമേളയുടെ റെഡ് കാര്‍പ്പറ്റ് വരെ നടി എത്തിയിരുന്നു. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ കാന്‍ ചലച്ചിത്രമേളയിലെ ഗ്രാന്‍ പ്രി പുരസ്‌കാരം നേടിയപ്പോള്‍, കനി കുസൃതിയും സുഹൃത്തും സഹപ്രവര്‍ത്തകയുമായ ദിവ്യപ്രഭയും മലയാളികള്‍ക്ക് അഭിമാനമായി മാറി.

‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ച കനി ആ പുരസ്‌കാരം സമര്‍പ്പിച്ചത് മലയാളത്തിന്റെ ആദ്യ നായിക പി.കെ. റോസിക്കായിരുന്നു. കാന്‍ ചലച്ചിത്രമേളയിലെ റെഡ് കാര്‍പ്പറ്റ് എന്ന അഭിമാനവേദിയിലും ഒരു തണ്ണിമത്തന്‍ ബാഗിലൂടെ തന്റെ നിലപാടു ഉറക്കെ പ്രഖ്യാപിച്ച് കനി കയ്യടി നേടിയിരുന്നു.

More in Malayalam

Trending

Recent

To Top