ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിനെതിരെ കടുത്ത ആരോപണവുമായി കങ്കണ റണാവത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. ദുരുദ്ദേശത്തോടെയാണ് കരണ്‍ പുതുമുഖങ്ങളെ സിനിമയിലേക്ക് കൊണ്ടു വരുന്നതെന്ന് രംഗോലി ആരോപിക്കുന്നു. കമാല്‍ ആര് ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ആരോപണം.
ഷാഹിദ് കപൂറിന്റെ സഹോദരന് ഇഷാന് ഖട്ടറിനെ കരണ്‍ ജോഹര്‍, ധര്‍മ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്നും ഭാവിയില്‍ ഇഷാനൊപ്പം സഹകരിക്കില്ലെന്നും കമാല്‍ ആര് ഖാന് ട്വീറ്റ് ചെയ്തു. ഇഷാന് കരണിനോട് കയര്‍ത്ത് സംസാരിച്ചതിന്റെ പരിണിത ഫലമാണിതെന്നും അദ്ദേഹം പറയുന്നു.
തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്ബാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും തുടരും- രംഗോലി ട്വീറ്റ് ചെയ്തു.
അതേസമയം, കോഫി വിത്ത് കരണ്‍ എന്ന ഷോയില്‍ കങ്കണ അതിഥിയായി എത്തിയത് മുതലാണ് കങ്കണ-കരണ്‍ വാഗ്വാദം ആരംഭിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. പിന്നീട് രംഗോലിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും നേരിട്ടും കങ്കണ കരണിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...