Connect with us

ബി.കെ. ഹരിനാരായണന് ഗോള്‍ഡന്‍ വിസ

News

ബി.കെ. ഹരിനാരായണന് ഗോള്‍ഡന്‍ വിസ

ബി.കെ. ഹരിനാരായണന് ഗോള്‍ഡന്‍ വിസ

പ്രശസ്ത ഗാനരചയിതാവും കവിയും കേരള സംസ്ഥാന അവാര്‍ഡ് ജേതാവുമായ ബി.കെ. ഹരിനാരായണന് ഗോള്‍ഡന്‍ വിസ. മലയാള സിനിമാ ഗാനരംഗത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് യുഎഇ ഗവൺമെൻ്റ് ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചത്.

ദുബായില്‍ നടന്ന ചടങ്ങില്‍ കസ്റ്റംസ് മാനേജര്‍ അലി സാലെം അല്‍ ഷംസി, അറേബ്യന്‍ ബിസിനസ് സെന്റര്‍ ഓപെറേഷന്‍ മാനേജര്‍ ഫിറോസ്ഖാന്‍, അഡ്വ്ക്കറ്റ് സുജിത് മാത്യു , ശ്രീകൃഷ്ണ കോളേജ് അലുമിനി ദുബൈ പ്രസിഡ്ന്റ് ജയരാജ്, നാലുകെട്ട് റെസ്റ്റോറൻ്റ് മനേജര്‍ ഷാജു എന്നിവര്‍ സംബന്ധിച്ചു.

ദുബായ് ഗവര്‍മെൻ്റിനും വിസക്കുവേണ്ടി എല്ലാവിധ നടപടി ക്രമങ്ങളും സാധ്യമാക്കിയ ഷെയ്ഖ് സായിദ് റോഡിലെ അറേബ്യന്‍ ബിസിനസ് സെൻ്ററിനും മറുപടി പ്രസംഗത്തില്‍ ഹരിനാരായണന്‍ നന്ദി അറിയിച്ചു,

ഗാനരചനയിൽ സജീവമാകുമ്പോഴും കവിത രചനയ്ക്കായി സമയം കണ്ടെത്തുന്നുണ്ട് ഈ എഴുത്തുകാരൻ. 2010 ല്‍ പൃഥ്വിരാജ് നായകനായെത്തിയ ത്രില്ലര്‍ സിനിമക്ക് പാട്ടെഴുതിയാണ് ചലച്ചിത്രഗാന ശാഖയിലേക്ക് ഹരിനാരായണൻ ചേക്കേറുന്നത്. 2014 ൽ റിലീസായ 1983 എന്ന സിനിമയിലെ ‘ഓലഞ്ഞാലിക്കുരുവീ’ എന്ന ഗാനത്തിലൂടെയാണ് ജനപ്രിയ ഗാനരചയിതാവായി മാറുന്നത്. പിന്നീട് നിരവധി ഹിറ്റ് ഗാനങ്ങളുടെ ഭാഗമായി മാറിയത്. പൃഥ്വിരാജ് നായകനായ എസ്രയിലെ ‘ലൈലാകമേ’, ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’, തീവണ്ടിയിലെ ‘ജീവാംശമായി താനേ’, ജോസഫിലെ ‘കണ്ണെത്താ ദൂരം’, സൂഫിയും സുജാതയിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. ഗോപിസുന്ദർ -ഹരിനാരായണൻ കൂട്ടുകെട്ട് നിരവധി ഹിറ്റു ഗാനങ്ങൾക്ക് ജന്മം നൽകി. രണ്ടു തവണ മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top